For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കഴിഞ്ഞ സെമി മറക്കരുത്! ഇന്ത്യയെ ട്രോളി ഇംഗ്ലണ്ട്; കണക്കുതീര്‍ക്കുമോ?

പ്രൊവിഡന്‍സ്: ടി20 ലോകകപ്പ് സെമി ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. അട്ടിമറികളോടെ സെമിയിലേക്കെത്തിയ അഫ്ഗാന്‍ സെമിയിലും ഈ മികവ് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലേക്കാണ്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ഇംഗ്ലണ്ടാണ്.

ഇതിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ടി20 ലോകകപ്പ് സെമിയിലുള്ളത്. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 168 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനായി അലക്‌സ് ഹെയ്ല്‍സും ജോസ് ബട്‌ലറും തകര്‍ത്തടിച്ചപ്പോള്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇത്തവണയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് ഉയര്‍ത്തുന്നത്. ഇപ്പോഴിതാ പോരാട്ടം കടുപ്പിച്ച് ഇന്ത്യയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരിഹസിച്ചിരിക്കുന്നത്. 'അവസാന സെമിയില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?' എന്ന ചോദ്യത്തോടൊപ്പം ജോസ് ബട്‌ലര്‍ വിജയാഹ്ലാദം നടത്തുന്ന ചിത്രം ഉള്‍പ്പെടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക പേജില്‍ നിന്ന് പോസ്‌റ്റെത്തിയത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും രൂക്ഷ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യ കണക്കുവീട്ടുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാണ് മുന്‍തൂക്കം. ബാറ്റിങ് കരുത്തിലും ബൗളിങ് കരുത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ ഒരുപടി മുകളിലാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തില്‍ പതറാത്ത ടീമാണ് ഇംഗ്ലണ്ട്.

india cricket

വലിയ മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യയെക്കാളും കഴിവ് ഇംഗ്ലണ്ട് ടീമിനുണ്ട്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലേയും സൂപ്പര്‍ എട്ടിലേയും പ്രകടനം വിലയിരുത്തുമ്പോള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ഇംഗ്ലണ്ട് സെമിയിലേക്കെത്തുന്നത്. തോല്‍വി അറിയാതെ എത്തുന്ന ഇന്ത്യക്കാണ് നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ കളി മറക്കുന്നതാണ് ഇന്ത്യയുടെ ശീലം.

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റുകള്‍ നോക്കിയാല്‍ അത് വ്യക്തമാവും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം. വിരാട് കോലി ഫോമിലേക്കെത്താത്തതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. നായകന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരേ വെടിക്കെട്ട് പ്രകടനം നടത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. പവര്‍പ്ലേയില്‍ രോഹിത് തകര്‍ത്തടിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും.

റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുവം ദുബെ എന്നിവര്‍ മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഫിനിഷര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യ വമ്പനടികള്‍ നടത്തുന്നു. താരത്തിന്റെ ഫിനിഷിങ് മികവ് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്ക് കരുത്താവും. എന്നാല്‍ രവീന്ദ്ര ജഡേജക്ക് ഫോമിലേക്കെത്താനായിട്ടില്ല. ഡെത്തോവറുകളില്‍ വലിയ പ്രകടനം ജഡേജയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

എന്നാല്‍ പ്രധാനപ്പെട്ട മത്സരത്തില്‍ ജഡേജയുടെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യും. അക്ഷര്‍ പട്ടേല്‍ ജഡേജയെക്കാള്‍ ഗംഭീര പ്രകടനം നടത്തുന്നുണ്ട്. കുല്‍ദീപ് യാദവ് സ്പിന്‍ നിരയില്‍ കസറുന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ ന്യൂബോളില്‍ വിക്കറ്റ് നേടി മികവ് കാട്ടുന്നു. പക്ഷെ ഇന്ത്യ ഇംഗ്ലണ്ടിന്റെ ചില താരങ്ങളെ ഭയക്കേണ്ടതായുണ്ട്. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരെയാണ് കൂടുതല്‍ ഭയക്കേണ്ടത്. എന്തായാലും ശക്തമായ പോരാട്ടം സെമിയില്‍ പ്രതീക്ഷിക്കാം.

Story first published: Wednesday, June 26, 2024, 12:19 [IST]
Other articles published on Jun 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+