Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പാക് പട സൂപ്പര്‍ 8 കാണുമോ? ഇല്ലെങ്കില്‍ നഷ്ടം ഒന്നല്ല, രണ്ട്! ഇന്ത്യക്കും നിരാശ

മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ പാകിസ്താന്‍ ടീം ഇത്തവണത്തെ ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ പോലുമെത്താതെ പുറത്താവലിന്റെ വക്കിലാണ്. തുടര്‍ച്ചയായ രണ്ടു തോല്‍വികളാണ് ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇപ്പോള്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് പാക്പട. ഇനി ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ അവര്‍ സൂപ്പര്‍ എട്ടില്‍ കടക്കുകയുള്ളൂ. അതോടൊപ്പം അമേരിക്ക ശേഷിച്ച രണ്ടു കളിയും തോല്‍ക്കുകയും വേണം.

ചിരവൈരികളായ ഇന്ത്യക്കെതിരേ കഴിഞ്ഞ ദിവസമേറ്റ പരാജയമാണ് പാകിസ്താനെ പുറത്താവലിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ജയിക്കാമായിരുന്ന കളിയില്‍ പാക് ടീം ആറു റണ്‍സിനു കീഴടങ്ങുകയായിരുന്നു. ഇത്തവണ പാക് ടീം സൂപ്പര്‍ എട്ടിലെത്താതെ പുറത്തായാല്‍ അതുകൊണ്ട് അവര്‍ക്കുണ്ടാവുന്ന തിരിച്ചടി ഒന്നല്ല, മറിച്ച് രണ്ടായിരിക്കുമെന്നാണ് കൗതുകകരമായ കാര്യം. ആദ്യത്തെ കാര്യം കിരീടമില്ലാതെ ബാബറിനും സംഘത്തിനും നാട്ടിലേക്കു വിമാനം കയറേണ്ടി വരുമെന്നതാണ്.

BABAR- SHAHEEN

രണ്ടാമത്തെ കാര്യമാവട്ടെ ഇത്തവണ സൂപ്പര്‍ എട്ടിലെങ്കിലും എത്തിയില്ലെങ്കില്‍ 2026ലെ അടുത്ത ടി20 ലോകകപ്പ് അവര്‍ക്കു നഷ്ടമായേക്കുമെന്നതാണ്. കാരണം സൂപ്പര്‍ എട്ടിലെത്തിയില്ലെങ്കില്‍ അടുത്ത ലോകകപ്പിനു അവര്‍ക്കു നേരിട്ടു യോഗ്യത ലഭിക്കില്ല. യോഗ്യതാ റൗണ്ടെന്ന കടമ്പ കടന്നാല്‍ മാത്രമേ പാകിസ്താനെ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

യോഗ്യത ലഭിക്കാതെ പോയാല്‍ പാക് പടയില്ലാതെ ആദ്യമായൊരു ക്രിക്കറ്റ് ലോകകപ്പിനു ലോകം സാക്ഷിയാവും. പാക് ക്രിക്കറ്റിനെ സംബന്ധിച്ച് അതു വലിയ നാണക്കേട് തന്നെയായിരിക്കും. ഇന്ത്യന്‍ ആരാധകരെയും സംബന്ധിച്ചും അതു നിരാശപ്പെടുത്തുന്ന കാര്യമാണ്. കാരണം ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ പോരാട്ടമെന്ന പ്രതീക്ഷ കൂടിയാണ് അതോടെ അസ്തമിക്കുക.

ഐസിസിയുടെ നിയമപ്രകാരം ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ ടീമുകള്‍ക്കു മാത്രമേ അടുത്ത ടൂര്‍ണമെന്റിലേക്കു നേരിട്ടു യോഗ്യത ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ക്കെല്ലാം യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കേണ്ടതായി വരും.

PAKISTAN

പാകിസ്താന്‍ മാത്രമല്ല ഏഷ്യന്‍ ക്രിക്കറ്റിലെ മറ്റൊരു പവര്‍ഹൗസുകളും മുന്‍ ചാംപ്യന്‍മാരുമായ ശ്രീലങ്കയ്ക്കും അടുത്ത ലോകകപ്പിനു മുമ്പ് യോഗ്യതാ റൗണ്ടി കളിക്കേണ്ടി വന്നേക്കും. കാരണം ഗ്രൂപ്പ് ഡിയില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ അവര്‍ അവസാന സ്ഥാനത്താണ്. ശേഷിച്ച രണ്ടു മല്‍സരവും ജയിച്ചാല്‍ മാത്രമേ ലങ്ക സൂപ്പര്‍ എട്ടില്‍ കടക്കുകയുള്ളൂ. അതോടൊപ്പം മറ്റു ചില ഫലങ്ങള്‍ കൂടി അനുകൂലമാവുകയും വേണം.

കന്നി ലോകകപ്പ് കളിക്കുന്ന അമേരിക്കയോടേറ്റ അട്ടിമറിത്തോല്‍വിയാണ് പാകിസ്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഡല്ലാസിലെ ഗ്രാന്റ് പ്രെയറി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ സൂപ്പര്‍ ഓവറിനൊടുവിലായിരുന്നു അമേരിക്കയുടെ നാടകീയ വിജയം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ അമേരിക്കയും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോര്‍ തന്നെ നേടിയതോടെ കളി ടൈയാവുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ 18 റണ്‍സാണ് അമേരിക്ക അടിച്ചെടുത്തത്. എന്നാല്‍ പാകിസ്താനു 13 റണ്‍സ് നേടാനേ ആയുള്ളൂ.

Story first published: Monday, June 10, 2024, 20:13 [IST]
Other articles published on Jun 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+