For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂപ്പര്‍ 8ല്‍ സഞ്ജു വേണോ?, 4ാം നമ്പറില്‍ ബെസ്‌റ്റോ? ജാഫര്‍ പറയുന്നു

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. അയര്‍ലന്‍ഡിനേയും പാകിസ്താനേയും അമേരിക്കയേയും തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് മുന്നേറിയിരിക്കുന്നത്. ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ബാറ്റിങ് നിര അല്‍പ്പം ദുര്‍ബലമാണ്. പേരുകേട്ട താരങ്ങളുണ്ടെങ്കിലും ബാറ്റിങ് നിര കരുത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. എന്നാല്‍ ബൗളര്‍മാര്‍ അതി ശക്തമാണെന്ന് തന്നെ പറയാം. സൂപ്പര്‍ എട്ടിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്.

നിലവിലെ താരങ്ങളില്‍ ചിലരുടെ ഫോം പ്രശ്‌നമാണ്. സ്ഥിരതയോടെ കളിക്കാന്‍ പലര്‍ക്കും സാധിക്കുന്നുമില്ല. ഇപ്പോഴിതാ സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറായ വസിം ജാഫര്‍. സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തിലാണ് ജാഫര്‍ അഭിപ്രായം പറയുന്നത്. 'സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്ക് വരാന്‍ സാധ്യകളുണ്ട്. എന്നാല്‍ ശിവം ദുബെക്ക് തുടര്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടാവും.

സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും കളിച്ചാല്‍ എങ്ങനെ മാറ്റം വരുത്തണമെന്ന് ടീം മാനേജ്‌മെന്റ് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായി ദുബെയെയാണ് ഞാന്‍ പിന്തുണക്കുന്നത്. കാരണം വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ സ്പിന്‍ പിച്ചാവും. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ദുബെക്ക് കഴിവുണ്ട്' ജാഫര്‍ പറഞ്ഞു. ഓള്‍റൗണ്ടറെന്ന നിലയില്‍ ശിവം ദുബെയെയാണ് നായകന്‍ രോഹിത് ശര്‍മ പിന്തുണക്കുന്നത്.

ആദ്യത്തെ രണ്ട് മത്സരത്തിലും ദുബെ നിരാശപ്പെടുത്തിയിരുന്നു. പാകിസ്താനെതിരേ മുഹമ്മദ് റിസ്വാന്റെ ക്യാച്ചടക്കം ദുബെ നഷ്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ദുബെയെ ഇന്ത്യ പിന്തുണച്ചു. ഇതിന്റെ ഗുണം അമേരിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ലഭിച്ചു. 35 പന്തില്‍ പുറത്താവാതെ 31 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ദുബെക്ക് സാധിച്ചു. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും ദുബെക്കാവും ഇന്ത്യ കൂടുതല്‍ പരിഗണന ലഭിക്കുക.

sanju samson

അത്യാവശ്യ ഘട്ടങ്ങളില്‍ ബൗളറെന്ന നിലയില്‍ ടീമിന് ഉപകാരം ചെയ്യാനും ദുബെക്ക് സാധിക്കും. ഇടം കൈയനായ ദുബെ ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ദുബെ മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ ശേഷിയുള്ളവനാണ്. അമേരിക്കയിലെ പിച്ചില്‍ അതിവേഗം റണ്‍സുയര്‍ത്തല്‍ പ്രയാസമാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായേക്കും.

നിലവില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ ഈ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് ഉയരുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇന്ത്യ പവര്‍പ്ലേയില്‍ കൂടുതല്‍ ആക്രമിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ജാഫര്‍. 'പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ഇത്തരം പിച്ചുകളില്‍ ഒരേ ബാറ്റിങ് ശൈലി തുടര്‍ന്നാല്‍ ബൗളര്‍ക്ക് നിങ്ങളുടെ ദൗര്‍ബല്യം എന്താണെന്ന് മനസിലാകും.

റിഷഭ് പന്ത് കളിക്കുന്നത് എങ്ങനെയാണെന്ന് നോക്കുക. ബുദ്ധിപരമായി ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്' ജാഫര്‍ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ 8ലേക്ക് പോകുമ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ വമ്പന്മാര്‍ക്കെതിരായ മത്സരം മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യക്ക് നേരിടേണ്ടതായി വരും. ഇവര്‍ക്കെതിരേ ജയിക്കണമെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ ഉണര്‍ന്ന് കളിക്കണം.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11ലെക്കെത്താന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. നിലവിലെ പ്ലേയിങ് 11മായിത്തന്നെ ഇന്ത്യ മുന്നോട്ട് പോകാനാണ് കൂടുതല്‍ സാധ്യത. കാനഡക്കെതിരേ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കും. സഞ്ജുവിനും ജയ്‌സ്വാളിനും അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, June 13, 2024, 18:17 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+