For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലിയെക്കൊണ്ടാവില്ല, ഗോള്‍ഡന്‍ ഡെക്കിന് പുറത്ത്! നാണംകെട്ട റെക്കോഡ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഇത്തവണ ഓപ്പണിങ്ങിലേക്കെത്തിയ വിരാട് കോലിക്ക് അമേരിക്കന്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കോലി നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായ കോലി മൂന്നാം മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. സൗരഭ് നേത്രാവല്‍ക്കറുടെ ഓഫ് സൈഡിലെത്തിയ പന്തില്‍ കോലി എഡ്ജാവുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ഗൗസിന് അനായാസ ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. കോലിയുടെ ടി20 കരിയറില്‍ ഇത് രണ്ടാം തവണയാണ് ഗോള്‍ഡന്‍ ഡെക്കാവുന്നത്. വലിയ നാണക്കേടിലൂടെയാണ് കോലി കടന്ന് പോകുന്നതെന്ന് പറയാം. ടി20 ലോകകപ്പില്‍ കോലി ഡെക്കാവുന്നത് ഇതാദ്യമായാണ്. അവസാന ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറായി കോലി മിന്നിച്ചിരുന്നു. ഇതോടെയാണ് യശ്വസി ജയ്‌സ്വാളിനെ മാറ്റി കോലിയെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. എന്നാല്‍ ഈ നീക്കം ഇന്ത്യക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്.

അമേരിക്കയിലെ പിച്ചിന്റെ എക്‌സ്ട്രാ ബൗണ്‍സും സ്വിങ്ങും കോലിയെ പ്രയാസപ്പെടുത്തുകയാണ്. കോലി മൂന്നാം നമ്പറിലേക്ക് തിരികെ പോകണമെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ കളിക്കണം. ഓപ്പണറായി ഇറങ്ങുമ്പോള്‍ ആക്രമിച്ച് കളിക്കാന്‍ കോലി നിര്‍ബന്ധിതനാവുകയാണ്. ഇത് കോലിയുടെ പ്രകടനത്തെ ബാധിക്കുന്നു.

കോലി മൂന്നാം നമ്പറിലേക്ക് പോകുമ്പോള്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനുള്ള അവസരം ലഭിക്കുന്നു. അതുകൊണ്ടുതന്നെ കോലിക്ക് സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ ഓപ്പണിങ്ങില്‍ നിന്ന് മാറി മൂന്നാം നമ്പറിലേക്ക് പോകേണ്ടതായുണ്ട്. ഇന്ത്യക്ക് പവര്‍പ്ലേ മുതലാക്കാന്‍ ഭയമില്ലാതെ കടന്നാക്രമിക്കുന്ന ഓപ്പണറെ ആവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത്തിന് കടന്നാക്രമിക്കുന്നതില്‍ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കണം.

തുടക്കത്തിലേ കോലി മടങ്ങുന്നത് രോഹിത് ശര്‍മയുടെ പ്രകടനത്തേയും ബാധിക്കുന്നുണ്ട്. 6 പന്തില്‍ 3 റണ്‍സാണ് അമേരിക്കയ്‌ക്കെതിരേ രോഹിത് നേടിയത്. കോലിയും രോഹിത്തും ഇന്ത്യയുടെ നട്ടെല്ലുകളാണ്. രണ്ട് പേരും പെട്ടെന്ന് മടങ്ങുന്നത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു. ആദ്യത്തെ രണ്ട് മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ഓപ്പണര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ പൊളിച്ചെഴുത്ത് നടത്തേണ്ടത് അത്യാവശ്യമാണ്.

virat kohli

ഇന്ത്യന്‍ ടോപ് ഓഡറിന്റെ ഇടം കൈയന്‍മാര്‍ക്കെതിരായ ദൗര്‍ബല്യം ഇപ്പോഴും തുടരുകയാണ്. അമേരിക്കയുടെ സൗരവ് നേത്രാവല്‍ക്കറാണ് രോഹിത്തിനേയും കോലിയേയും പുറത്താക്കിയത്. ഇടം കൈയന്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന ശീലം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാറ്റാനായിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പിച്ചിനനുസരിച്ച് കളിക്കാന്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് പോലും സാധിക്കുന്നില്ലെന്നത് മുന്നോട്ടുള്ള മത്സരങ്ങളില്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

കോലിയുടെ കരിയറിലെ ഏറ്റവും മോശം ടി20 ലോകകപ്പായാണ് ഇത്തവണത്തെ ലോകകപ്പ് കടന്ന് പോകുന്നത്. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് കോലി നേടിയത് വെറും അഞ്ച് റണ്‍സാണ്. അയര്‍ലന്‍ഡിനെതിരേ 1 റണ്‍സ് നേടിയ കോലി പാകിസ്താനെതിരേ 4 റണ്‍സ് മാത്രമാണ് നേടിയത്. കോലിയുടെ ടി20യിലെ രണ്ട് ഗോള്‍ഡന്‍ ഡെക്കും ഈ വര്‍ഷമാണ് നടന്നത്. അഫ്ഗാനിസ്ഥാനെതിരേയാണ് കോലി ആദ്യമായി ഗോള്‍ഡന്‍ ഡെക്കായത്.

ഈ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് കോലിയുടെ ടി20 ശരാശരി 51.75ഉും ടി20 ലോകകപ്പ് ശരാശരി 81.50ഉുമായിരുന്നു. എന്നാല്‍ ഇപ്പോഴത് 49.90ഉും 67.41ഉുമായി കുറഞ്ഞിരിക്കുകയാണ്. ടി20യിലെ കോലിയുടെ അവസാന നാല് ഇന്നിങ്‌സുകളില്‍ രണ്ട് ഡെക്കാണ്. ഇതാദ്യമായാണ് തുടര്‍ച്ചയായി 4 ഇന്നിങ്‌സുകളില്‍ കോലി ഒറ്റ സംഖ്യയില്‍ പുറത്താകുന്നത്. ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ 24 ഇന്നിങ്‌സ് കളിച്ച കോലി 1 തവണയാണ് ഒറ്റ സംഖ്യയില്‍ പുറത്തായത്.

എന്നാല്‍ ഓപ്പണറായി നാല് ഇന്നിങ്‌സിലും ഒറ്റ സംഖ്യയില്‍ മടങ്ങി. ഇതില്‍ നിന്ന് തന്നെ കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റണമെന്ന് വ്യക്തം.

Story first published: Wednesday, June 12, 2024, 22:27 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+