For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 1, 4; സച്ചിന്റെ സഹായം തേടി കോലി! ഉപദേശിച്ചത് എന്താവും? ത്രില്ലടിച്ച് ഫാന്‍സ്

ടി20 ലോകകപ്പില്‍ ഓപ്പണിങ് റോളില്‍ ഇനിയും ക്ലിക്കായിട്ടില്ലാത്ത മുന്‍ നായകന്‍ വിരാട് കോലി തന്റെ വഴികാട്ടിയും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ വച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ കോലി നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. കോലിയെ ഫോം വീണ്ടെടുക്കാനും ഓപ്പണിങില്‍ കസറാനും ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നും മാറിയാണ് ഈ ലോകകപ്പില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കോലി വന്നിരിക്കുന്നത്. പക്ഷെ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. അയര്‍ലാന്‍ഡുമായുള്ള ആദ്യത്തെ ഗ്രൂപ്പ് മാച്ചില്‍ ഒരു റണ്‍സ് മാത്രമെടുത്ത് കോലി മടങ്ങിയിരുന്നു. ചിരവൈരികളായ പാകിസ്താനെതിരേയാവട്ടെ നാലു റണ്‍സിനും അദ്ദേഹം പുറത്തായി.

SACHIN KOHLI

അമേരിക്ക, കാനഡ എന്നിവരുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ അടുത്ത മല്‍സരങ്ങള്‍ക്കു മുമ്പാണ് സച്ചിനുമായി കോലിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച. ലോകകപ്പ് മല്‍സരങ്ങള്‍ ആസ്വദിക്കുന്നതിനായി സച്ചിനും കുടുംബവും നേരത്തേ തന്നെ അമേരിക്കയിലെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ന്യൂയോര്‍ക്കില്‍ നടന്ന സൂപ്പര്‍ പോരാട്ടം ആസ്വദിക്കാന്‍ ഭാര്യ അഞ്ജലി, മകള്‍ സാറ എന്നിവര്‍ക്കൊപ്പമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്റ്റേഡിയത്തിലെത്തിയത്.

സച്ചിനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് കോലി. കരിയറിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം സച്ചിനെ സമീപിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. നേരത്തേ കോലി ഒട്ടും ഫോമില്ലാതെ ബാറ്റിങില്‍ വളരെ മോശം സമയത്തിലൂടെ കടന്നുപോയിരുന്നു. അന്നും സച്ചിന്‍ അദ്ദേഹത്തിന്റെ സഹായത്തിനു എത്തിയിട്ടുണ്ട്. ഇപ്പോള്‍ അത്രയും മോശമായൊരു സാഹചര്യത്തിലല്ല കോലിയുള്ളത്. ഈ ലോകകപ്പിനു തൊട്ടുമുമ്പ് കളിച്ച ഐപിഎല്ലില്‍ അദ്ദേഹം മാരക ഫോമിലായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഓപ്പണറായി ഇറങ്ങി ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമടക്കം 700ന് മുകളില്‍ റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ടോപ്‌സ്‌കോറര്‍ പുരസ്‌കാരം കോലിക്കായിരുന്നു. പക്ഷെ ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ഇനിയും ഫോമിലേക്കു വന്നിട്ടില്ല.

VIRAT KOHLI

തന്റെ ആരാധനാപാത്രവും വഴികാട്ടിയുമായ സച്ചിനുമായുള്ള കൂടിക്കാഴ്ച കോലിയെ താളം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ എങ്ങനെ തിളങ്ങാമെന്നു വിരാട് കോലിക്കു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ച്ചയായും ഉപദേശം നല്‍കിയിട്ടുണ്ടാവും. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ റണ്‍മഴ തന്നെ അദ്ദേഹത്തില്‍ നിന്നും കാണാന്‍ സാധിച്ചേക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

കരിയറില്‍ എല്ലാ സമയത്തും വിരാട് കോലിക്കു താങ്ങും തണലുമായി നിന്നിട്ടുള്ളയാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ കോലി റണ്ണെടുക്കാന്‍ വിഷമിക്കവെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സഹായത്തിനു വന്നിരിക്കുകയാണ്. ബാറ്റിങ് അതീവ ദുഷ്‌കരമായ ഈ പിച്ചുകളില്‍ എങ്ങനെ കസറാമെന്നു ചില ട്രിക്കുകള്‍ തീര്‍ച്ചയായും സച്ചിന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടാവുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, June 12, 2024, 13:02 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+