For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലിക്ക് 10ല്‍ 1! തലപ്പത്ത് ഹാര്‍ദിക്കും ബുംറയും: താരങ്ങളുടെ റേറ്റിങ്ങറിയാം

ന്യൂയോര്‍ക്ക്: ഗംഭീര വിജയവുമായി ടി20 ലോകകപ്പിനു ടീം ഇന്ത്യ തുടക്കം കുറിച്ചിരിക്കുകയാണ്. ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മാച്ചില്‍ അയര്‍ലാന്‍ഡിനെതിനേ എട്ടു വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും കെട്ടുകെട്ടിച്ചത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും എതിരാളികളെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഐറിഷ് ടീമിനു മൂന്നക്കം പോലും കടക്കാനായില്ല. നാലോവര്‍ ശേഷിക്കെ വെറും 96ന് അയര്‍ലാന്‍ഡ് കൂടാരംകയറി. മറുപടിയില്‍ 12.2 ഓവറില്‍ രണ്ടു വിക്കറ്റിനു ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു.

ചിരവൈരികളായ പാകിസ്താനുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകള്‍ ഈ മല്‍സരത്തിലുണ്ടെന്നു കാണാം. ചുരുക്കം ചില നെഗറ്റീവുകള്‍ മാത്രമേ ടീമിനു ആശങ്കയാവുന്നുള്ളൂ. ഓവറോള്‍ നോക്കിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഐറിഷ് ടീമിനെതിരേയുള്ളത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കിയാല്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ താരങ്ങള്‍ക്കു എത്ര വീതം ലഭിക്കുമെന്നു നമുക്കു പരിശോധിക്കാം.

india

10ല്‍ 10 റേറ്റിങ് ആര്‍ക്കു തന്നെ ലഭിച്ചിട്ടില്ലെന്നു കാണാം. നായകന്‍ രോഹിത്തിന്റെ റേറ്റിങ് 10ല്‍ ഒമ്പതാണ്. അദ്ദേഹത്തെ സംബന്ധിച്ച് മികച്ചൊരു മല്‍സരം തന്നെയായിരിന്നു ഇത്. കളിയുടെ തുടക്കത്തില്‍ സ്ലിപ്പില്‍ ക്യാച്ചായി പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ഹിറ്റ്മാന്‍ പിന്നീട് ഇതു ശരിക്കും മുതലാക്കിയാണ് മാച്ച് വിന്നിങ് ഫിഫ്റ്റി കുറിച്ചത്. 37 ബോളില്‍ നിന്നും നാലു ഫോറും മൂന്നു സിക്‌സറുമടക്കം 52 റണ്‍സെടുത്ത രോഹിത് പിന്നീട് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു.

രോഹിത്തിന്റെ പുതിയ ഓപ്പണിങ് പങ്കാളിയായ മുന്‍ നായകന്‍ വിരാട് കേലി മറക്കാനാഗ്രിക്കുന്ന തുടക്കമാണ് ഈ ലോകകപ്പില്‍ ലഭിച്ചത്. ഐപിഎല്ലിലെ റണ്‍വേട്ടയ്ക്കു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ അദ്ദേഹം ന്യൂയോര്‍ക്കിലെ പിച്ചില്‍ വന്‍ ഫ്‌ളോപ്പായി. അഞ്ചു ബോളില്‍ വെറും ഒരു റണ്‍സാണ് കോലിക്കു കുറിക്കാനായത്. കളിയില്‍ അദ്ദേഹത്തിന്റെ റേറ്റിങാവട്ടെ 10ല്‍ ഒന്നു മാത്രമാണ്. ഐപിഎല്‍ ശൈലിയിലൊരു ബാറ്റിങ് ഇവിടെ അസാധ്യമാണെന്നു ഇതോടെ കോലിക്കു ബോധ്യമായിക്കാണും.

മൂന്നാം നമ്പറില്‍ ഇറങ്ങിയ റിഷഭ് പന്തിന്റെ റേറ്റിങ് 10ല്‍ 8.5 ആണ്. നേരത്തേ ബംഗ്ലാദേശുമായുള്ള സന്നാഹത്തില്‍ ഇതേ വേദിയില്‍ ഫിഫ്റ്റിയോടെ മിന്നിച്ച റിഷഭ് ഈ കളിയിലും തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. രോഹിത് കഴിഞ്ഞാല്‍ ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍ അദ്ദേഹമാണ്. 26 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 36 റണ്‍സുമായി മിന്നിക്കാന്‍ റിഷഭിനു സാധിച്ചു. അദ്ദേത്തിന്റെ ഇപ്പോഴത്തെ ഫോം വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീമിനു നല്‍കിയിരിക്കുന്നത്.

നാലാമനായി ബാറ്റ് ചെയ്ത 360 താരം സൂര്യകുമാര്‍ യാദവ് തികഞ്ഞ പരാജയമായി മാറി. 10ല്‍ വെറും ഒന്നാണ് അദ്ദേഹത്തിന്റെ റേറ്റിങ്. നാലു ബോളുകളുടെ ആയുസ് മാത്രമേ സൂര്യക്കുണ്ടായുള്ളൂ. നേടാനായത് വെറും രണ്ടു റണ്‍സ് മാത്രം. കോലിയെക്കൂടാതെ ഇന്ത്യന്‍ ഇലവനില്‍ ഏറ്റവും കുറവ് റേറ്റിങുള്ളതും സ്‌കൈയ്ക്കു തന്നെയാണ്.

ശിവം ദുബെയുടെ ഈ മല്‍സരത്തിലെ റേറ്റിങ് 10ല്‍ അഞ്ചാണ്. ബാറ്റിങിലോ, ബൗളിങോ അദ്ദേഹത്തിനു കളിയില്‍ കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വെറും ഫീല്‍ഡറുടെ റോള്‍ മാത്രമേ ദുബെയ്ക്കു നിര്‍വഹിക്കേണ്ടി വന്നുള്ളൂ. ബൗളിങില്‍ ഒരോവര്‍ പോലു അദ്ദേഹത്തിനു ലഭിച്ചില്ല. ബാറ്റിങിലാവട്ടെ രണ്ടു ബോളുകള്‍ നേരിട്ട ദുബെ റണ്ണില്ലാതെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

JASPRIT BUMRAH

വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന പ്രകടനമാണ് കളിയില്‍ കാഴ്ചവച്ചത്. 10ല്‍ 9.5 റേറ്റിങും അദ്ദഹത്തിനു ലഭിച്ചു. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങുള്ള താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. നാലോവറില്‍ ഒരു മെയ്ഡനടക്കം 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ഹാര്‍ദിക്ക് നേടി. രവീന്ദ്ര ജഡേഡയുടെ റേറ്റിങ് 10ല്‍ ആറാണ്. ഒരോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം വിട്ടുകൊടുത്തത് ഏഴു റണ്‍സാണ്. വിക്കറ്റ് ലഭിച്ചതുമില്ല.

അക്ഷര്‍ പട്ടേലിന്റെ റേറ്റിങ് 10ല്‍ എട്ടാണ്. സ്വന്തം ബൗളിങില്‍ കിടിലനൊരു ക്യാച്ചിലൂടെ വിക്കറ്റെടുത്ത അദ്ദേഹം സാന്നിധ്യമറിയിച്ചു. ഒരോവറില്‍ വഴങ്ങിയത് മൂന്നു റണ്‍സ് മാത്രം. ഹാര്‍ദിക്കിന്റെ അതേ റേറ്റിങോടെ ഒന്നാംസ്ഥാനം പങ്കിടുകയാണ് ജസ്പ്രീത് ബുംറ (9.5/10). ഒരിക്കല്‍ക്കൂടി ഗംഭീര ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും പിഴുതു.

അര്‍ഷ്ദീപിനു ലഭിച്ചിരിക്കുന്ന റേറ്റിങ് 10ല്‍ 9 ആണ്. നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റുകള്‍ പിഴുതു. ഉജ്ജ്വലമായ സ്വിങ് ബൗളിങിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തത് ഒരു പോരായ്മയാണ്. 10ല്‍ എട്ടാണ് മുഹമ്മദ് സിറാജിന്റെ റേറ്റിങ്. മൂന്നോവറില്‍ 13 റണ്‍സിനു അദ്ദേഹം ഒരു വിക്കറ്റെടുത്തു.

Story first published: Thursday, June 6, 2024, 6:41 [IST]
Other articles published on Jun 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+