For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 1, 4; കോലിക്ക് പറ്റിയ പണിയല്ല ഓപ്പണിങ്! ജയ്‌സ്വാളിനെ തിരികെ വിളിക്കൂ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ വിരാട് കോലിയെ ഓപ്പണറാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍രത്തിനു പിന്നാലെ ചിരവൈരികളായ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിലും കോലി നിരാശപ്പെടുത്തി. വെറും നാലു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. മൂന്നു ബോളുകളുടെ ആയുസ് മാത്രമേ കോലിക്കുണ്ടായുള്ളു. നസീ ഷായാണ് കോലിയെ മടക്കിയത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. കോലിയെ ഓപ്പണറാക്കിയുള്ള പരീക്ഷണം ഇന്ത്യ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷഹീന്‍ അഫ്രീഡിയെറിഞ്ഞ ആദ്യത്തെ ഓവറില്‍ ഒരു ബോള്‍ പോലും നേരിടാനുള്ള അവസരം കോലിക്കു ലഭിച്ചില്ല. ആറു ബോളും നേരിട്ടത് നായകന്‍ രോഹിത് ശര്‍മയായിരുന്നു. രണ്ടാം ഓവര്‍ പന്തെറിയാനെത്തിയത് നസീം ഷായാണ്. ആദ്യ ബോളില്‍ കണ്ണഞ്ചിക്കുന്ന ഒരു ഫോറുമായാണ് കോലി തുടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ മനോഹരമായ ഒരു ഡ്രൈവിലൂടെ കവര്‍ ഏരിയയിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല.

VIRAT KOHLI

മൂന്നാമത്തെ ബോളില്‍ സ്‌റ്റേഡിയത്തിലെ മുഴുവന്‍ ഇന്ത്യന്‍ ആരാധകരെയും നിശബ്ധരാക്കിക്കൊണ്ട് കോലിയെ നസീം ഷാ വീഴ്ത്തി. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ഷോര്‍ട്ട് ബോളായിരുന്നു ഇത്. മികച്ചൊരു ബോളായിരുന്നില്ല അത്. എന്നാല്‍ ബോളിലേക്കു ബാറ്റ് നീട്ടിയ കോലി പോയിന്റിനു മുകളിലൂടെ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ഇതു നേരെ പാക് താരം ഉസ്മാന്‍ ഖാന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ കോലിക്കു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

നേരത്തേ അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയിലും കോലിക്കു ഓപ്പണിങ് റോളില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചു ബോളില്‍ ഒരേയൊരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. സ്ഥിരം ഓപ്പണര്‍ യശസ്വി ജയ്‌സാളിനെ പുറത്തിരുത്തിയാണ് ലോകകപ്പില്‍ കോലിയെ ഓപ്പണിങിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല് ചാലഞ്ചേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷമുള്ള റണ്‍വേട്ടയായിരുന്നു കാരണം.

ROHIT KOHLI

പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിക്കു ഈ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാളെടുത്തത്. വിരാട് കോലിക്കു പറ്റിയ പണിയല്ല ഓപ്പണിങ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇനിയെങ്കിലും ഇക്കാര്യം അംഗീകരിക്കണം. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ ടീമിലുള്ളപ്പോള്‍ എന്തിനാണ് ഇത്തരമൊരു പരീക്ഷണം? ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും കോലിയെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്കു ഇന്ത്യ മാറ്റണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

രോഹിത് ശര്‍മ- വിരാട് കോലി ഓപ്പണിങ് ജോടി ഈ ലോകകപ്പില്‍ ക്ലിക്കാവാന്‍ പോവുന്നില്ല. കോലിക്കു മൂന്നാം നമ്പറാണ് ഏറ്റവും ബെസ്റ്റ്. ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യ ഈ തരത്തില്‍ ബാറ്റിങ് ലൈനപ്പില്‍ ചൂതാട്ടം നടത്തരുത്. ഇനിയുള്ള മല്‍സരങ്ങളില്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് റോളിലേക്കു തിരികെ വിളിക്കണം. അതു ചെയ്തില്ലെങ്കില്‍ കോലിയുടെ കരിയറിലെ ഏറ്റവും മോശം ലോകകപ്പായി ഇതു മാറിയേക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Sunday, June 9, 2024, 22:13 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+