Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത്തോ, സൂര്യയോ അല്ല, ഇന്ത്യയെ ജയിപ്പിക്കുക കോലി! പുകഴ്ത്തി യുവി

ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കവെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യയെ ലോകകപ്പില്‍ വിജയിപ്പിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹമെന്നും യുവി ചൂണ്ടിക്കാട്ടി. ഇന്ത്യക്കൊപ്പം ഏകദിന ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ കോലിക്കു ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിടും ടി20യില്‍ ഇതിനു സാധിച്ചിട്ടില്ല. അതിനു വേണ്ടി അദ്ദേഹത്തിനു ലഭിക്കുന്ന അവസാന അവസരം കൂടിയായിരിക്കും ടി20 ലോകകപ്പ്.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി റണ്‍സ് വാരിക്കൂട്ടുകയാണെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കോലി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇതൊന്നും ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നും ഓരോ ബൗളര്‍ക്കും ടീമിനുമെതിരേ ഏങ്ങനെ ബാറ്റ് ചെയ്യണമെന്നും ഏറ്റവും നന്നായിട്ട് അറിയുന്നയാളാണ് കോലിയെന്നും യുവി ചൂണ്ടിക്കാട്ടി.

KOHLI YUVRAJ

ഈയൊരു യുഗത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകഴിഞ്ഞയാളാണ് കോലി. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ് അവന്‍. എല്ലാ ഫോര്‍മാറ്റുകളിലും ബെസ്റ്റ് വിരാട് ആണെന്നു ഞാന്‍ കരുതുന്നു. ഒരു ലോകകപ്പ് മെഡല്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നയാള്‍ കൂടിയാണ് അവനെന്നും ഞാന്‍ കരുതുന്നു. വിരാട് ഒന്ന് (2011ലെ ഏകദിന ലോകകപ്പ്) നേടിക്കഴിഞ്ഞു. അവന്‍ അതില്‍ സംതൃപ്തനായിരിക്കില്ലെന്നു എനിക്കുറപ്പാണ്. വരാനിരിക്കുന്ന ലോകകപ്പിലും വിരാട് തീര്‍ച്ചയായും മെഡല്‍ അര്‍ഹിക്കുന്നുവെന്നും ഐസിസിയോടു സംസാരിക്കവെ യുവരാജ് വ്യക്തമാക്കി.

കോലിയുടെ ചില അവിസ്മരണീയ ഇന്നിങ്‌സുകള്‍ക്കു ടി20 ലോകകപ്പ് നേരത്തേ സാക്ഷിയായിട്ടുണ്ട്. 2022ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന അവസാന എഡിഷനിലും അത്തരമൊരു ഗംഭീര ഇന്നിങ്‌സ് ലോകം കണ്ടിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നു.

160 റണ്‍സ് ചേസ് ചെയ്യവെ ടീം നാലിന് 31 റണ്‍സെന്ന നിലയില്‍ പതറിയപ്പോഴാണ് കോലി രക്ഷകനായത്. 53 ബോളില്‍ പുറത്താവാതെ 82 റണ്‍സുമായി അദ്ദേഹം ടീമിനു അവസാന ബോളില്‍ ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.

ഗെയിമിനെ വളരെ നന്നായി മനസ്സിലാക്കി കളിക്കുന്നയാളാണ് വിരാട് കോലിയെന്നു യുവരാജ് പറയുന്നു. അവസാനം വരെ ക്രീസില്‍ താന്‍ തുടരുകയാണെങ്കില്‍ ഇന്ത്യയെ വിജയിപ്പിക്കാനും സാധിക്കുമെന്നു വിരാടിനറിയാം. വലിയ വേദികളില്‍ അവന്‍ അതു ചെയ്തു കാണിക്കുകയും ചെയ്തിട്ടുണ്ട്. മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരവും ഇക്കൂട്ടത്തിലുണ്ട്.

VIRAT KOHLI

സാഹചര്യമറിയുകയും ചേസ് ചെയ്യാന്‍ സാധിക്കുമെന്നു ആത്മവിശ്വാസവുമുണ്ടെങ്കില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു വിരാടിനു അറിയാം. ഏതു ബൗളറെ ആക്രമിക്കണം, ഏതു ബൗളര്‍ക്കെതിരേ സിംഗിളെടുക്കണം, എപ്പോള്‍ വീണ്ടും ആക്രമിക്കണം, സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്ത് എപ്പോള്‍ തന്റെ ഗെയിം മാറ്റണമെന്നുമെല്ലാം അവനു അറിയുമെന്നും യുവി ചൂണ്ടിക്കാട്ടി.

വിരാട് വളരെ മികച്ചവനാണെന്നു ഞാന്‍ കരുതാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. നെറ്റ്‌സിലോ, പ്രാക്ടീസിലോ ആയാലും അവന്‍ ഒരിക്കലും അശ്രദ്ധമായി ബാറ്റ് വീശാറില്ല. ഒരു യഥാര്‍ഥ മല്‍സരത്തില്‍ ബാറ്റ് ചെയ്യുന്നതു പോലെയാണ് വിരാട് എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യാറുള്ളത്. അവന്‍ അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. വിരാടിന്റെ വിജയരഹസ്യവും ഇതു തന്നെയാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 9, 2024, 18:02 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+