Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയെ ഓപ്പണറാക്കരുത്, ഇന്ത്യക്കു കിട്ടുക മുട്ടന്‍ പണി! വിമര്‍ശിച്ച് അക്മല്‍

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ ടി20 ലോകകപ്പില്‍ ഓപ്പണറാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ കമ്രാന്‍ അക്മല്‍. അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് കോലിയായിരുന്നു. പക്ഷെ ഇന്ത്യയുടെ ഈ നീക്കം വിജയിച്ചില്ല. അഞ്ചു ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

കോലിയെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം ഇന്ത്യ ഉപേക്ഷിക്കണമെന്നും പകരം സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ കളിപ്പിക്കണമെന്നുമാണ് അക്മല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത്തിനൊപ്പം യുവതാരം യശസ്വി ജയ്‌സ്വാളിനെയായിരുന്നു നേരത്തേ ഇന്ത്യ ഓപ്പണിങ് റോളിലേക്കു കണ്ടുവച്ചിരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ജയ്‌സ്വാള്‍ നിരാശപ്പെടുത്തുകയും കോലി ഓപ്പണറായി മിന്നിക്കുകയും ചെയ്തതോടെ ഇന്ത്യ ഓപ്പണിങ് കോമ്പിനേഷനും മാറ്റുകയായിരുന്നു.

VIRAT KOHLI

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷന്‍ ശരിയാണെന്നു എനിക്കു തോന്നുന്നില്ല. മൂന്നാം നമ്പറിലെ സമ്മര്‍ദ്ദമേറ്റെടുക്കാനും മല്‍സരം ഫിനിഷ് ചെയ്യാനും സാധിക്കുന്നയാളാണ് അദ്ദേഹം. ടീം ഇന്ത്യയെ സംബന്ധിച്ച് ഇതു വളരെ പ്രധാനവുമാണ്. കോലിക്കു പകരം ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ തതന്നെ ഓപ്പണ്‍ ചെയ്യണം. കോലി പതിവുപോലെ മൂന്നാം നമ്പറിലും കളിക്കണം.

അദ്ദേഹത്തെ ഓപ്പണറാക്കി തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യ മുന്നോട്ടു പോയാല്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ കുരുക്കിലാവാന്‍ സാധ്യതയുണ്ട്. ക്രീസിന്റെ ഒരു വശത്തു പിടിച്ചുനില്‍ക്കാനും ഗെയിം ഫിനിഷ് ചെയ്യാനും കോലിക്കു കഴിയും.

അദ്ദേഹത്തെ ഓപ്പണറാക്കി വലിയൊരു അബദ്ധമാണ് ഇന്ത്യന്‍ ടീം കാണിക്കുന്നതെന്നാണ് തനിക്കു തോന്നുന്നതെന്നും അക്മല്‍ വിശദമാക്കി. അന്താരാഷ്ട്ര ടി20യില്‍ 10 മല്‍സരങ്ങളില്‍ കോലി ഇതുവരെ ഓപ്പണറായി കളിച്ചിട്ടുള്ളത്. ടി20 കരിയറിലെ ഏക സെഞ്ച്വറി അദ്ദേഹം കുറിച്ചതും ഈ പൊസിഷനില്‍ കളിച്ചപ്പോഴാണ്.

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കോലിയുടെ ബാറ്റിങ് ശരാശരി 50 ആണ്. എന്നാല്‍ മൂന്നാം നമ്പറില്‍ അദ്ദേഹത്തിന്റെ ശരാശരി ഇതിനേക്കാള്‍ മികച്ചതാണ്. 80 ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ ശരാശരി 54 ആണ്.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അദ്ദേഹം മാരക ഫോമിലായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളമടക്കം 741 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അവകാശിയായിരുന്നു.

ROHIT KOHLI

ഞായറാഴ്ച പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുകയെന്നു അക്മല്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കിലെ ഇതേ വേദിയില്‍ നേരത്തേ കളിച്ചതും ബൗളര്‍മാരുടെ ഫോമുമെല്ലാം ഇന്ത്യക്കു പ്ലസ് പോയിന്റുകളാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ വലിയ ആത്മവിശ്വാസത്തില്‍ തന്നെയിരിക്കും പാകിസ്താനുമായുള്ള മാച്ചില്‍ ഇറങ്ങുക. അയര്‍ലാന്‍ഡിനെതിരേ ജസ്പ്രീത് ബുംറ വളരെ നന്നായി ബൗള്‍ ചെയ്തു. മുഹമ്മദ് സിറാജും നല്ല പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക്ക് പാണ്ഡ്യക്കും വിക്കറ്റുകള്‍ ലഭിച്ചു. ഇന്ത്യക്കു മൂന്നു മല്‍സരങ്ങളാണ് ഒരേ വേദിയിലുള്ളത്. ഇതു അവര്‍ക്കു മുതല്‍ക്കൂട്ടാവുമെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പിലെ വലിയ മല്‍സരങ്ങള്‍ക്കായി ഐസിസി മെച്ചപ്പെട്ട പിച്ചുകള്‍ തയ്യാറാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം ഇതിനു കഴിഞ്ഞില്ലെങ്കില്‍ ടൂര്‍ണമന്റില്‍ നിന്നും കാണികള്‍ അകന്നു പോവുമെന്നും മുന്നറിയിപ്പ് നല്‍കി.

Story first published: Saturday, June 8, 2024, 15:40 [IST]
Other articles published on Jun 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+