For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കളിക്കിടെ ക്യാപ്റ്റനെ പുറത്താക്കുമോ? പാക് ടീം അതും ചെയ്യും! കളിയാക്കി വോന്‍

ടി20 ലോകകപ്പില്‍ പതറുന്ന പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ടൂര്‍ണമെന്റില്‍ പാക് ടീം സൂപ്പര്‍ എട്ടില്‍ കടക്കുമോയെന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബാബര്‍ ആസമിനും സംഘത്തിനും ജയിക്കാനായത്. അവസാന കളിയില്‍ ജയിച്ചാലും മറ്റു മല്‍സരഫലങ്ങളും നെറ്റ് റണ്‍റേറ്റുമെല്ലാം ആശ്രയിച്ചാണ് പാക് ടീമിന്റെ സൂപ്പര്‍ 8 സാധ്യത.

ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി പകരം ഷഹീന്‍ അഫ്രീഡിയെ പാകിസ്താന്‍ നായകനായി നിയമിക്കണമെന്നാണ് വോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലബ്ബ് പ്രെയറി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റനായി ഷഹീന്‍ അഫ്രീഡിയിലേക്കു പാകിസ്താന്‍ തിരികെ പോവേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റന്‍സി അല്‍പ്പം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമായി കാണപ്പെടാറുണ്ടെന്നും വോന്‍ നിരീക്ഷിച്ചു.

BABAR SHAHEEN

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ബാബര്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞിരുന്നു. തുടര്‍ന്ന ടി20 ടീമിന്റെ നായകനായി ഷഹീനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികനാള്‍ അദ്ദേഹത്തിനു ഈ റോളില്‍ തുടരാനായില്ല.

ഷഹീനു കീഴില്‍ ന്യൂസിലാന്‍ഡിനെതിരേയുളള അഞ്ചു ടി20കളുടെ പരമ്പര പാക് ടീം 1-4നു തോറ്റിരുന്നു. അതിനു പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തും മാറ്റങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് ഷഹീന്‍ നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയും പകരം ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയുമായിരുന്നു.

ലോക ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീം കളിയുടെ മധ്യത്തില്‍ വച്ച് ക്യാപ്റ്റനെ പുറത്താക്കുകയാണെങ്കില്‍ അതു പാകിസ്താനായിരിക്കുമെന്നു വോന്‍ പരിഹസിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു നായകന്‍ കളിക്കിടെ പുറത്താക്കപ്പെടുമോ? അത്തരമൊരു കാര്യം ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ഇതു സംഭവിച്ചാല്‍ പാകിസ്താനായിരിക്കും ഫേവറിറ്റുകളെന്നാണ് പോഡ്കാസ്റ്റില്‍ വോന്‍ പറഞ്ഞത്.

ചിരവൈരികളായ ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനു നേരിട്ട പരാജയത്തെക്കുറിച്ചും വോന്‍ ഷോയില്‍ സംസാരിച്ചു. ഇന്ത്യയുടെ മിടുക്ക് കൊണ്ടല്ല, മറിച്ച് പാകിസ്താന്റെ കഴിവ് കേട് കാരണമാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് കഴിയില്ല. ആ കളിയില്‍ 120 റണ്‍സാണ് പാകിസ്താന്‍ ചേസ് ചെയ്തത്. ഇന്ത്യ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സമയത്തു സ്‌കോറിങ് അല്‍പ്പം ദുഷ്തരമായിരുന്നു. ഉറപ്പില്ലാത്ത പിച്ചായിരുന്നു അതെന്നും വോന്‍ വ്യക്തമാക്കി.

ROHIT - BABAR

പക്ഷെ പാകിസ്താന്‍ ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചില്‍ മാറ്റം വന്നു. റണ്‍സെടുക്കുക അപ്പോള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നിട്ടും 120 റണ്‍സ് ചേസ് ചെയ്തു ജയിക്കാന്‍ പാക് ടീമിനായില്ല. ജയിക്കാന്‍ കഴിയുമെന്ന് പാകിസ്താന് സ്വയം വിശ്വാസമില്ല. ഇതാണ് പാകിസ്താനെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

ഇന്ത്യയെ തങ്ങള്‍ക്കു തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പാകിസ്താനില്ല. കാര്യങ്ങള്‍ അത്രയും സിംപിളാണ്. ഈ കാരണത്താലാണ് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യയോടു തോറ്റു കൊണ്ടിരിക്കുന്നതെന്നും വോന്‍ വിമര്‍ശിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി പാകിസ്താന്‍ നേരിയ സൂപ്പര്‍ എട്ട് സാധ്യത നില്‍ത്തിയിട്ടുണ്ട്. ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക് ടീം സ്വന്തമാക്കിയത്. ഇനി അയര്‍ലാന്‍ഡുമായിട്ടാണ് പാകിസ്താന്റെ അവസാനത്തെ ഗ്രൂപ്പ് മല്‍സരം.

Story first published: Wednesday, June 12, 2024, 11:11 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+