For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ കരുതിയിരുന്നോ, ലോകകപ്പില്‍ തോല്‍പ്പിക്കും! യുഎസ്എ താരം പറയുന്നു

വാഷിങ്ടണ്‍: ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്ക. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അലമാരയിലെത്തിച്ചാണ് കുഞ്ഞന്മാരായ അമേരിക്ക എല്ലാവരേയും ഞെട്ടിച്ചത്. ആദ്യ രണ്ട് മത്സരത്തിലും ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ അമേരിക്കന്‍ ടീമിനായി.

ക്രിക്കറ്റ് ചരിത്രത്തിലെ വന്‍ അട്ടിമറിയാണ് അമേരിക്ക കാഴ്ചവെച്ചിരിക്കുന്നത്. ടി20 ലോകകപ്പിലെ ആതിഥേയ ടീമുകളിലൊന്നായ അമേരിക്ക എല്ലാ എതിരാളികള്‍ക്കും വലിയ മുന്നറിയിപ്പ് കൂടിയാണ് നല്‍കിയിരിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യക്കും പാകിസ്താനും ലോകകപ്പിന് മുമ്പ് മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കന്‍ താരം അലി ഖാന്‍. ബംഗ്ലാദേശ് പരമ്പരയില്‍ ഗംഭീര ബൗളിങ് പ്രകടനം നടത്തി മാച്ച് വിന്നറായതിന് പിന്നാലെയാണ് അലി ഖാന്‍ ഇന്ത്യക്കും പാകിസ്താനും താക്കീത് നല്‍കുന്നത്. 'അമേരിക്കന്‍ ടീം വലിയ വിശപ്പിലാണ്. ഞങ്ങള്‍ക്കെതിരേ വരുന്നവരെയെല്ലാം വിഴുങ്ങാന്‍ ശ്രമിക്കും. ചില മാറ്റങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ കാത്തിരുന്ന സമയമാണ് വരുന്നത്.

ചിലപ്പോള്‍ വലിയ ടീമുകള്‍ക്കെതിരേ വിജയം നേടാന്‍ വരെ സാധിച്ചേക്കും. ഒരു തവണ ജയിക്കുന്നത് ഭാഗ്യമാണെന്ന് പറയാം. എന്നാല്‍ ബംഗ്ലാദേശിനെ തുടരെ തോല്‍പ്പിച്ച് പരമ്പര നേടിയതിനെ ഭാഗ്യമെന്ന് വിളിക്കരുത്. ഞങ്ങള്‍ക്ക് കഴിവുണ്ട്. പ്രതിഭകളുണ്ട്. അവസരങ്ങള്‍ മുതലാക്കാനുള്ള ശേഷിയുണ്ട്' അലി ഖാന്‍ പറഞ്ഞു. ഇത്തവണ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. അമേരിക്കന്‍ ടീം കുഞ്ഞന്മാരുടെ നിരയാണെങ്കിലും അട്ടിമറിക്കാന്‍ ശേഷിയുണ്ട്.

ഇത് തെളിയിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശിനെതിരേ അമേരിക്കന്‍ ടീം കാഴ്ചവെച്ചത്. മുന്‍ ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ കോറി ആന്‍ഡേഴ്‌സന്‍ അമേരിക്കയ്ക്കായി ലോകകപ്പ് കളിക്കുന്നുണ്ട്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയ്ക്കായി കളിക്കാന്‍ പോയിരുന്നു. എന്നാല്‍ ടി20 ലോകകപ്പിനുള്ള അമേരിക്കന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

rohit sharma rahul dravid

ഇന്ത്യയെ തോല്‍പ്പിക്കുമെന്നത് അമേരിക്കന്‍ ടീം സ്വപ്‌നം കാണുന്നു. പക്ഷെ താരസമ്പന്നമായ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുകയെന്നത് എളുപ്പമല്ല. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളത്. ബൗളിങ് നിരയും ശക്തമാണ്.

അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യം മനസിലാക്കി നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമുണ്ട്. ഐപിഎല്‍ കളിച്ച് മിക്ക താരങ്ങളും ഫോമിലാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അമേരിക്കയ്‌ക്കെതിരേ വമ്പന്‍ ജയമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. കോറി ആന്‍ഡേഴ്‌സനൊഴികെ മറ്റൊരു അമേരിക്കന്‍ താരവും ഇന്ത്യക്ക് ഭീഷണായായേക്കില്ല.

പാകിസ്താന്‍ ടീമും ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. ബാബര്‍ ആസം നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് പാകിസ്താന് കരുത്ത് പകരും. പാകിസ്താന്റെ പേസ് നിരയും സ്പിന്‍ നിരയും ഒരുപോലെ അപകടകാരികളാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്കെതിരേ വലിയ ജയം പാകിസ്താനും പ്രതീക്ഷിക്കുന്നു. ജയിക്കാനായില്ലെങ്കിലും വലിയ ജയം നേടിയാല്‍ത്തന്നെ അമേരിക്കയെ സംബന്ധിച്ചത് വലിയ നേട്ടമായിരിക്കും.

ഇത്തവണ എല്ലാ ടീമുകള്‍ക്കൊപ്പവും മികച്ച താരനിരയുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം മികച്ച താരങ്ങളുടെ നിരയാണ്.

ടി20 ക്രിക്കറ്റിലെ രാജാക്കന്മാരായ വെസ്റ്റ് ഇന്‍ഡീസ് തട്ടകത്തില്‍ ലോകകപ്പെത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് നേടി പകരം വീട്ടാനുറച്ചാവും ഇറങ്ങുക.

Story first published: Friday, May 24, 2024, 16:13 [IST]
Other articles published on May 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+