For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 'ഇന്ത്യ- പാക്' പോരില്‍ അമേരിക്ക നേടി! കാനഡയെ തുരത്തി, ചരിത്ര ജയം

ഡല്ലാസ്: ടി20 ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ അമേരിക്കയ്ക്കു ത്രില്ലിങ് വിജയം. ഗ്രൂപ്പ് എയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ കാനഡയെ ഏഴു വിക്കറ്റിനാണ് അമേരിക്ക കെട്ടുകെട്ടിച്ചത്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ടായിരുന്നു. കാരണം അമേരിക്കന്‍ ടീമിനെ ഈ കളിയില്‍ നയിച്ചത് ഇന്ത്യന്‍ വംശജനായ വിക്കറ്റ് കീപ്പര്‍ മൊനാങ്ക് പട്ടേലാണെങ്കില്‍ കാനഡയുടെ ക്യാപ്റ്റന്‍ പാകിസ്താനില്‍ നിന്നുള്ള സാദ് ബിന്‍ സഫറുമായിരുന്നു.

ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ നയിച്ചുവെന്നതു മാത്രമല്ല അമേരിക്കയുടെ ഇലവനിലെ അഞ്ചു പേരും ഇന്ത്യക്കാരായിരുന്നു. കാനഡ ടീമിലും ഇന്ത്യന്‍ താരങ്ങള്‍ക്കു പഞ്ഞമില്ലായിരുന്നു. ഇന്ത്യന്‍ വംശജരായ നാലു പേര്‍ അവര്‍ക്കായി കളിക്കാനിറങ്ങി. 195 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് യുഎസ് ടീമിനു കാനഡ നല്‍കിയത്.

USA- CANADA

photocredit

റണ്‍ചേസില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ സ്റ്റീവന്‍ ടെയ്‌ലറെ യുഎസിനു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നും നാലും നമ്പറുകളില്‍ കളിച്ച ആരോണ്‍ ജോണ്‍സ് (94*), ആന്‍ഡ്രിയസ് ഗൗസ് (65) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികള്‍ യുഎസ് ടീമിനു ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ യുഎസ് വിജയത്തിലേക്കു കുതിച്ചെത്തി. ടി20 ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍ചേസ് കൂടിയാണിത്.

വെറും 40 ബോളിലാണ് ജോണ്‍സ് പുറത്താവാതെ 94 റണ്‍സ് വാരിക്കൂട്ടിയത്. 10 സിക്‌സറും നാലു ഫോറുമുള്‍പ്പെടെയാണിത്. 46 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം 65 റണ്‍സാണ് ഗൗസ് അടിച്ചെടുത്തത്. മൂന്നാം വിക്കറ്റില്‍ ജോണ്‍സ്- ഗൗസ് സംഖ്യം ചേര്‍ന്ന് അടിച്ചെടുത്ത 131 റണ്‍സണ് യുഎസ് വിജയത്തിനു അടിത്തറയിട്ടത്. ജോണ്‍സും മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേ്‌സനും (3) ചേര്‍ന്നാണ് യുഎസ് ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

ഒരു സമയത്തു 72 ബോളില്‍ 147 റണ്‍സാണ് അമേരിക്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടര്‍ന്നുള്ള ഓവറുറില്‍ റണ്‍സ് വാരിക്കൂട്ടി അവര്‍ കാനഡയുടെ കഥ കഴിക്കുകയായിരുന്നു. ഒമ്പതാം ഓവറില്‍ 19 റണ്‍സ് സ്‌കോര്‍ ചെയ്ത യുഎസ് തുടര്‍ന്നുള്ള ഓവറുകളില്‍ 14, 10, 15, 20, 33, 9, 6, 7, 16 എന്നിങ്ങനെ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കാനഡ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ നവ്‌നീത് ധലിവാളാണ് കാനഡയുടെ ടോപ്‌സ്‌കോററായത്. 61 റണ്‍സുമായി അദ്ദേഹം മിന്നിച്ചു. 44 ബോളുകള്‍ നേരിട്ട നവ്‌നീതിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുമുണ്ടായിരുന്നു.

മധ്യനിരയില്‍ 51 റണ്‍സ് നേടിയ നിക്കോളാസ് കിര്‍ട്ടോനാണ് കാനഡയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 31 ബോളുകള്‍ നേിട്ട താരം മൂന്നു ഫോറും രണ്ടു സിക്‌സറുകളും പായിച്ചു. വിക്കറ്റ് കീപ്പര്‍ ശ്രേയസ് മോവ (32), ആരോണ്‍ ജോണ്‍സന്‍ (23) എന്നിവരാണ് കാനഡയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.

Story first published: Sunday, June 2, 2024, 9:46 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+