For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ പകരം വീട്ടാന്‍ കാത്തിരിക്കുന്നു, ഫൈനലില്‍ വരണം; ഹെഡ് പറയുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം 9ന് ന്യൂയോര്‍ക്കിലാണ്. ഇത്തവണ ഇന്ത്യ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ സജീവ കിരീട പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവുമുള്ളത്. ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത് 2013ലാണ്.

അതിന് ശേഷം പല തവണ ഫൈനലില്‍ എത്തിയെങ്കിലും ഈ കടമ്പ കടക്കാന്‍ സാധിക്കാതെ പോയി. അവസാന ഏകദിന ലോകകപ്പിന് വേദി ഇന്ത്യയായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യക്ക് ഫൈനലിലെത്താനായെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോറ്റത്. അതുകൊണ്ടുതന്നെ ഇത്തവണ ഓസ്‌ട്രേലിയയെ ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം നേടാന്‍ ഇന്ത്യ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ ഇന്ത്യയെ ഫൈനലില്‍ കിട്ടണമെന്നും അവര്‍ പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്ന് അറിയാമെന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണറായ ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയയെ കിരീടത്തിലേക്കെത്തിച്ച താരമാണ് ഹെഡ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ വരണമെന്നാണ് ഹെഡ് പറയുന്നത്. 'ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും ഫൈനലില്‍ വരുന്നത് മനോഹരമായ കാഴ്ചയായിരിക്കും. ഇന്ത്യയിലെ എല്ലാവരും ഇത് ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.

കാരണം അവസാന രണ്ട് ഐസിസി ട്രോഫി ഫൈനലുകളിലും ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ പ്രതികാരം വീട്ടാന്‍ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ വന്നാല്‍ വലിയ ആരാധക പിന്തുണയും ലഭിക്കും. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ സംഭവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം' ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഹെഡ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു.

india cricket

വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയപ്പോള്‍ ഓസ്‌ട്രേലിയ രണ്ട് തവണയും കപ്പിലേക്കെത്തി. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ദുര്‍ബലമായ ഗ്രൂപ്പ് എയില്‍ പാകിസ്താന്‍ മാത്രമാണ് ഇന്ത്യക്ക് അല്‍പ്പം ഭീഷണി ഉയര്‍ത്തുന്നത്. മറ്റൊരു ടീമും ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് കാര്യമായ തലവേദന സൃഷ്ടിക്കുന്നില്ല. ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ സംഭവിച്ചാല്‍ അതൊരു വലിയ പോരാട്ടമായി മാറുമെന്നുറപ്പ്.

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയേക്കും. അതുകൊണ്ടുതന്നെ ത്തവണത്തെ ലോകകപ്പില്‍ രോഹിത് ശര്‍മക്ക് വലിയ സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പൊതുവേ ഒരു വിലയിരുത്തലുണ്ട്. എന്നാല്‍ രോഹിത്തിനെ സമ്മര്‍ദ്ദം കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഹെഡ് പറയുന്നത്. 'രോഹിത് ശര്‍മ ഒരു കാര്യത്തെക്കുറിച്ചും ഓര്‍ത്ത് സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് കരുതുന്നില്ല.

അവന്‍ മികച്ച നായകനും താരവുമാണ്. ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കാണുന്നില്ല. ഇന്ത്യ സുരക്ഷിതമായ കരങ്ങളിലാണുള്ളത്. ഇന്ത്യയുടെ താരസമ്പത്ത് നോക്കുമ്പോള്‍ മൂന്നോ നാലോ ടീമിനെ പ്രഖ്യാപിക്കാനായേക്കും. ആക്രമണോത്സക ക്രിക്കറ്റ് കളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. വിരാടും രോഹിത്തും ബാറ്റിങ്ങിന് കരുത്തേകുമ്പോള്‍ ബുംറെയെപ്പോലൊരു ഗംഭീര ബൗളറാണ് പേസ് നിരയെ നയിക്കുന്നത്. ഇത്തവണ വലിയ കിരീട സാധ്യതകളുള്ള ടീമുകളിലൊന്നാണ് ഇന്ത്യ' ഹെഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് ശക്തമായ ടീം കരുത്തുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ആരൊക്കെയാവും ഇന്ത്യക്കായി സ്ഥിരതയോടെ കളിക്കുകയെന്നത് കണ്ടറിയണം. ഈ ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയുകയാണ്. കിരീടത്തോടെ ദ്രാവിഡിന് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Wednesday, June 5, 2024, 13:46 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+