T20 World Cup 2024: പാക് ടീം പതറുന്നതിന് കാരണം പുറത്ത്! അല്ലെങ്കില്‍ മിന്നിച്ചേനെ, അറിയാം
ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ പാകിസ്താന്‍ ആണെന്നു കാണാം. വലിയ പ്രതീക്ഷകളോടെ എത്തിയ ബാബര്‍ ആസവും സംഘവും ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യമായി ലോകകപ്പില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ അമേരിക്കയാണ് സൂപ്പര്‍ ഓവറിനൊടുവില്‍ പാക് പടയെ മലര്‍ത്തിയടിച്ചത്.
ബാറ്റിങിലും ബൗളിങിലുമെല്ലാം പാക് ടീം ഈ മല്‍സരത്തില്‍ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നു ആരും സമ്മതിക്കും. കൂടാതെ നായകന്‍ ബാബറിന്റെ ചില മോശം തീരുമാനങ്ങളും ടീമിന്റെ പതനത്തിനു വഴിയൊരുക്കി. ഈ മല്‍സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പാക് ടീമിനു എത്രത്തോളം മുന്നേറാന്‍ സാധിക്കുമെന്നതു സംശയമാണ്. യഥാര്‍ഥത്തില്‍ എന്താണ് പാക് ടീമിന്റെ ഈ നിരാശാജനകമായ പ്രകടനത്തിനു കാരണമെന്നു നോക്കാം.

പാകിസ്താന്‍ ടീമിനു ഈ ലോകകപ്പില്‍ വലിയൊരു ദുരന്തം നേരിടേണ്ടി വന്നാല്‍ അതിനു പ്രധാന കാരണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയായിരിക്കും. അവരുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് പാക് ടീമിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. തിരക്കേറിയ മല്‍സരക്രമവും യാത്രാക്ഷീണവുമാണ് പാക് ടീമിന്റെ മോശം പ്രകടനത്തിന്റെ യഥാര്‍ഥ കാരണം.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 18 വരെയാണ് പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗായ പിഎസ്എല്‍ നടന്നത്. ദേശീയ ടീമിന്റെ ഭാഗമായ കളിക്കാരെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഈ ലീഗില്‍ കളിക്കുകയും ചെയ്തിരുന്നു. ലാഹോര്‍, മുള്‍ത്താന്‍, റാവല്‍പിണ്ടി, കറാച്ചി എന്നീവിടങ്ങളിലായിരുന്നു മല്‍സരങ്ങള്‍.
പിഎസ്എല്ലിനു പിന്നാലെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെ പാക് ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാര്‍ കാക്കൂല്‍ എന്ന സ്ഥലത്ത് ക്യാംപ് ചെയ്ത് മിലിറ്ററി ശൈലിയിലുള്ള പരിശീലനം നടത്തിയിരുന്നു. ചെറിയൊരു ബ്രേക്കിനു ശേഷം ഏപ്രില്‍ 18 മുതല്‍ 27 വരെ ന്യൂസിലാന്‍ഡുമായി പാക് ടീം ടി20 പരമ്പരയില്‍ കളിച്ചു.

പിന്നാലെ അയര്‍ലാന്‍ഡിലേക്കാണ് പാക് ടീം പറന്നത്. മേയ് 10 മുതല്‍ 14 വരെ ഡബ്ലിനില്‍ അവര്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിച്ചു. ഒരാഴ്ചയ്ക്കു ശേഷം പാക് ടീം ഇംഗ്ലണ്ടിലേക്കു തിരിച്ചു. ലീഡ്‌സ്, ബെര്‍മിങ്ഹാം, കാര്‍ഡിഫ്, ലണ്ടന്‍ എന്നീ നാലു വേദികളിലായി ടി20 പരമ്പയും കളിച്ചു. തുടര്‍ന്നാണ് അവിടെ നിന്നും പാക് ടീം ടി20 ലോകകപ്പിനു വേണ്ടി അമേരിക്കയിലേക്കു പുറപ്പെട്ടത്.
ജൂണ്‍ ഒന്നിന് അമേരിക്കയിലെ ഡല്ലാസിലെത്തിയ അവര്‍ ആറിനു അമേരിക്കയുമായി ആദ്യ മല്‍സരം കളിക്കാനിറങ്ങി. തിരക്കേറിയ ഷെഡ്യൂളും മണിക്കൂറുകളോളം നീണ്ട യാത്രയുമെല്ലാം പാകിസ്താന്‍ താരങ്ങളെ ശരിക്കും തളര്‍ത്തിയിട്ടുണ്ടെന്നു അമേരിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തിലെ പ്രകടനം വിലയിരുത്തിയാല്‍ വ്യക്തമാവും.
തിരക്കു കാരണം ലോകകപ്പിനു മുമ്പ് സന്നാഹ മല്‍സരം കളിക്കാനുള്ള സമയം പോലും അവര്‍ക്കു ലഭിച്ചില്ല. ഇതു കാരണം അമേരിക്കയിലെ പിച്ചിനെക്കുറിച്ച് പാക് ടീമിനു യാതൊരു ധാരണയും ലഭിച്ചതുമില്ല. ഇതും അമേരിക്കയ്‌ക്കെതിരേ അവര്‍ക്കു വലിയ തിരിച്ചടിയായി മാറിയിരുന്നു. ഈ മല്‍സരത്തിനു ശേഷം ഡല്ലാസില്‍ നിന്നും ഇന്ത്യയുമായുള്ള മല്‍സരത്തിനായി ന്യൂയോര്‍ക്കിലേക്കു പറന്ന അവര്‍ ഏഴിനാണ് ഇവിടെയെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications