Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ആ ക്യാച്ചിനു മുമ്പ് ചിന്തിച്ചതെന്ത്? ഒരു സഹായം കിട്ടി! വെളിപ്പെടുത്തി സൂര്യ

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലെ ടേണിങ് പോയിന്റായി മാറിയ കിടിലന്‍ ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 20ാം ഓവറിലെ ആദ്യ ബോളിലാണ് ലോങ് ഓഫിനു മുകളിലൂടെ സിക്‌സറിനു ശ്രമിച്ച ഡേവിഡ് മില്ലറെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് കണ്ണഞ്ചിക്കുന്ന ഒരു റണ്ണിങ് ക്യാച്ചിലൂടെ സൂര്യ കൈയ്ക്കുള്ളിലാക്കിയത്.

ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുമെന്ന സംശയം കാരണം ബോള്‍ മുകളിലേക്കു എറിഞ്ഞ സൂര്യ പുറത്തേക്കു കടക്കുകയും പിന്നാലെ അകത്തേക്കു കയറുകയും ചെയ്ത ശേഷമാണ് ബോളിനെ വരുതിയിലാക്കിയത്. ഇന്ത്യയുടെ ജയം ഉറപ്പായതും മില്ലറുടെ ഈ പുറത്താവലിനു ശേഷമായിരുന്നു.

SURYAKUMAR YADAV- ROHIT SHARMA

സ്‌പോര്‍ട്‌സ് ടുഡേയോടു സംസാരിക്കവെയാണ് ഈ ക്യാച്ച് എങ്ങനെയാണ് തന്റെ കൈകളില്‍ കുരുങ്ങിയതെന്നും ക്യാച്ചിനു മുമ്പ് എന്തായിരുന്നു മനസ്സിലെന്നും സൂര്യ വെളിപ്പെടുത്തിയത്. ഇപ്പോള്‍ അതു പറയാന്‍ എളുപ്പമാണ്. പക്ഷെ ലോകകപ്പ് ട്രോഫി ബൗണ്ടറി ലൈന്‍ കടന്ന് സൗത്താഫ്രിക്കയുടെ പക്കലേക്കു പോവുന്നതു പോലെയാണ് എനിക്കു അപ്പോള്‍ തോന്നിയത്. ബോള്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നു ആ സമയത്തു നിങ്ങള്‍ ചിന്തിക്കില്ല.

കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഞാന്‍ ആ ക്യാച്ചിനു വേണ്ടി ശ്രമിച്ചു നോക്കുകയായിരുന്നു. ഗ്രൗണ്ടില്‍ വീശിയ കാറ്റും ആ ക്യാച്ചിനു പിന്നില്‍ നല്ലൊരു ഘടകമായിരുന്നു. ക്യാച്ചെടുക്കാന്‍ അതു എന്നെ ചെറുതായൊക്കെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അപ്പോഴത്തെയൊരു ശരീരഭാഷയും എനിക്കു തുണയായി.

ഫീല്‍ഡിങ് കോച്ചിനോടൊപ്പം ഞങ്ങള്‍ ഈ തരത്തിലുള്ള ക്യാച്ചുകള്‍ ഒരുപാട് പരിശീലിക്കാറുണ്ട്. ഇതുപോലെയുള്ള ഒരുപാട് ക്യാച്ചുകള്‍ ഞങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു മല്‍സരത്തില്‍ ഇത്തരം ക്യാച്ചുകള്‍ വരുമ്പോള്‍ നമ്മുടെ മനസ്സിന്റെ പെട്ടെന്നു പ്രതികരിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവും പ്രധാനമാണെന്നും സൂര്യ വിശദമാക്കി.

ഫൈനലിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡലും സൂര്യക്കായിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തത്. ഈ തരത്തിലുള്ള 50 ക്യാച്ചുകളെങ്കിലും പരിശീലന സെഷനില്‍ സൂര്യ എടുക്കാറുണ്ടെന്നായിരുന്നു ഫീല്‍ഡിങ് കോച്ച് ടി ദിലീപ് പറഞ്ഞത്. സൂര്യകുമാര്‍ യാദവിന്റെ ആ ക്യാച്ചിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അത്തരം 50 ക്യാച്ചുകളെങ്കിലും പരിശീലന സെഷനുകളില്‍ അദ്ദേഹമെടുക്കാറുണ്ട്.

INDIAN TEAM

പക്ഷെ ഒരു മല്‍സരത്തില്‍ അത്തരമൊരു സന്ദര്‍ഭമെത്തുമ്പോള്‍ സൂര്യയുടെ തീരുമാനവും ബൗണ്ടറി ലൈന്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള ധാരണയും വളരെ പ്രധാനമാണ്. കൂടാതെ ക്യാച്ചെടുത്ത ശേഷം അതു അകത്തേക്കു എറിയാനും വീണ്ടും അകത്തേക്കു വന്ന് പിടികൂടാനും ആത്മവിശ്വാസം ആവശ്യമാണ്. ആ ഒരു സന്ദര്‍ഭത്തിലെ തീരുമാനമെടുക്കലാണ് പ്രധാനമെന്നും ഫീല്‍ഡിങ് കോച്ച് വിശദീകരിച്ചു.

അതേസമയം, ഫൈനലില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യ കിരീടത്തല്‍ മുത്തമിട്ടത്. ആറു വിക്കറ്റുകള്‍ ശേഷിക്കെ അവസാന അഞ്ചോവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 30 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് സൗത്താഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യക്കു ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

Story first published: Monday, July 1, 2024, 16:17 [IST]
Other articles published on Jul 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+