Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ആ ഫോണ്‍ കോള്‍ ടേണിങ് പോയിന്റ്! രോഹിത്തിനോടു ദ്രാവിഡ് നന്ദി പറഞ്ഞു | സൂര്യ

അത്യുജ്ജ്വലമായ അന്താരാഷ്ട്ര കരിയറിലുണ്ടായിട്ടും ഒരു ലോകകപ്പ് പോലും തന്റെ പേരില്‍ ചേര്‍ത്തുവയ്ക്കാന്‍ ഭാഗ്യമില്ലാതെ പോയ നിര്‍ഭാഗ്യവാനായ ക്രിക്കറ്ററായിരുന്നു ഇതിഹാസ ബാറ്ററും ഇപ്പോള്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡ്. കളിക്കാരനെന്ന നിലയില്‍ ലോക കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും കോച്ചിന്റെ റോളില്‍ ഈ ഭാഗ്യം ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി അഭിമാനത്തോടെയാണ് ദ്രാവിഡ് പടിയിറങ്ങിയത്. ലോകകപ്പ് നേട്ടത്തിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടു അദ്ദേഹം നന്ദി പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ എക്‌സപ്രസിനോടു സംസാരിക്കവെയാണ് സ്‌കൈ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

RAHUL DRAVID

സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോക ചാംപ്യന്മാരായതിനു ശേഷം രാഹുല്‍ സാര്‍ (ദ്രാവിഡ്) രോഹിത് ഭായിയുടെ അടുത്തു വന്ന് നന്ദി അറിയിക്കുകയായിരുന്നു. നന്ദി രോഹിത്, നവംബറിലെ ആ ഫോണ്‍ കോളിന് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കാരണം കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിനു ശേഷം ദ്രാവിഡ് സാര്‍ കോച്ചായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ രോഹിത്തും ജയ് സാറും (ജയ് ഷാ) ഈ ടി20 ലോകകപ്പ് വരെ കോച്ചായി തുടരണമെന്നു അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും സൂര്യ വ്യക്തമാക്കി.

2021 നവംബറിലായിരുന്നു രവി ശാസ്ത്രി പടിയിറങ്ങിയ ശേഷം ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെയുള്ള കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഏകദിന ലോകകപ്പില്‍ സ്വപ്‌നതുല്യമായ കുതിപ്പായിരുന്നു രോഹിത്തിനു കീഴില്‍ ഇന്ത്യ നടത്തിയത്.

തുടര്‍ച്ചയായി 10 മല്‍സരങ്ങളും ജയിച്ച് രാജകീയമായാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. പക്ഷെ അഹമ്മദാബാദില്‍ നടന്ന കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കീഴടങ്ങുകയായിരുന്നു. കിരീടം നേടിയില്ലെങ്കിലും ദ്രാവിഡ് കോച്ചായി തന്നെ തുടരണമെന്നായിരുന്നു രോഹിത്തും ഇന്ത്യന്‍ താരങ്ങളും ബിസിസിഐയുമെല്ലാം ആഗ്രഹിച്ചത്.

പക്ഷെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അദ്ദേഹം ഇതിനു വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ രോഹിത്തിന്റെയും ജയ് ഷായുടെയും നിരന്തരമുള്ള അഭ്യര്‍ഥനയെ തുടര്‍ന്നു ടി20 ലോകകപ്പ് വരെ കരാര്‍ പുതുക്കാന്‍ ദ്രാവിഡ് തയ്യാറാവുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ദ്രാവിഡിനു മാത്രമല്ല ഇന്ത്യന്‍ ടീമിനും ഭാഗ്യം കൊണ്ടു വന്നിരിക്കുന്നത്.

ROHIT SHARMA- RAHUL DRAVID

2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ദ്രാവിഡായിരുന്നു. ഇതിഹാസ താരങ്ങളുള്‍പ്പെടെ ഒരു വമ്പന്‍ ടീമുണ്ടായിട്ടും ഇന്ത്യ അന്നു ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നായാണ് അതു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

17 വര്‍ങ്ങള്‍ക്കു ശേഷം അതേ കരീബിയന്‍ മണ്ണില്‍ തന്റെ ശിഷ്യമാന്‍മാരെ ലോക ചാംപ്യന്മാരാക്കി ദ്രാവിഡ് ആ നാണക്കേട് മായ്ച്ചു കളഞ്ഞിരിക്കികയാണ്. അതുകൊണ്ടു തന്നെ ഈ ലോകകപ്പ് നേട്ടം അദ്ദേഹത്തിനു ഏറെ സ്‌പെഷ്യല്‍ തന്നെയാണ്.

ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം ഇന്ത്യ ആദ്യം കളിച്ചത് 2022ലെ ടി20 ലോകകപ്പിലായിരുന്നു. സെമി ഫൈനല്‍ വരെയെത്തിയെങ്കിലും ഇംഗ്ലണ്ടിനോടു വന്‍ തോല്‍വിയേറ്റി വാങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയയോടു തോറ്റു. പിന്നാലെ ഏകദിന ലോകകപ്പിലും ഇതാവര്‍ത്തിച്ചു. എങ്കിലും ഇതിനിടെ ഏഷ്യാ കപ്പില്‍ ഇന്ത്യ ജേതാക്കളായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പുമുയര്‍ത്തി ദ്രാവിഡ് അഭിമാനത്തോടെ ടീം വിട്ടിരിക്കുകയാണ്.

Story first published: Tuesday, July 2, 2024, 11:19 [IST]
Other articles published on Jul 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+