Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂര്യ, നിങ്ങളാണ് ഹീറോ! സഞ്ജുവിനോടു ചെയ്തത് കണ്ടോ? വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും നല്ല വ്യക്തികളിലൊരാളെന്നാണ് സ്റ്റാര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് വിശേഷിപ്പിക്കപ്പെടുന്നത്. ടീമംഗങ്ങളുമായെല്ലാം വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും എല്ലാവരെയും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഇതു തെളിയിക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിനു വേണ്ടി സൂര്യ ചെയ്ത ഒരു പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ടി20 ലോകകപ്പ് വിജയത്തിനു ശേഷം തുറന്ന ബസില്‍ ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്ത് നഗരം വലംവയ്ക്കവെയാണ് സംഭവം. ആരാധകരെ കൈവീശി കാണിക്കവെ പിറകില്‍ നിന്ന സൂര്യ കൈകൊണ്ട് സഞ്ജുവിനെ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പേരും ആര്‍പ്പുവിളിക്കാന്‍ ആരാധകരോടു ആംഗ്യം കാണിക്കുകയായിരുന്നു. സഞ്ജു കാണാതെയായിരുന്നു സൂര്യ ഇക്കാര്യം ആരാധകരോടു ആവശ്യപ്പെട്ടത്. ഈ വീഡിയോ സഞ്ജുവിന്റെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

SANJU SAMSON

ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യ. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ അദ്ദേഹം ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച നിര്‍ണായക ക്യാച്ചുമെടുത്തിരുന്നു. സൗത്താഫ്രിക്കയുമായുള്ള കലാശപ്പോരില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ഒരൊറ്റ ക്യാച്ചിലൂടെ സ്‌കൈ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

സഞ്ജുവിന്‍റെ പേര് ആര്‍പ്പുവിളിക്കാന്‍ ആരാധകരോടു ആവശ്യപ്പെടുന്ന സൂര്യ, വീഡിയോ കാണാം

സൗത്താഫ്രിക്കയുടെ വിജയപ്രതീക്ഷ അസ്മതിക്കുകയും ഇന്ത്യ കിരീടമുറപ്പാക്കുകയും ചെയ്തത് ഫിനിഷറായ ഡേവിഡ് മില്ലറുടെ പുറത്താവലോടെയായിരുന്നു. ക്രീസില്‍ നിന്നാല്‍ ഏതു മല്‍സരത്തിന്റെയും ഗതി നിര്‍ണയിക്കാ്ന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അവസാനത്തെ ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് ആദ്യ ബോളില്‍ മില്ലര്‍ വീണത്. ഈ വിക്കറ്റ് കുറിക്കപ്പെട്ടത് ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലാണെങ്കിലും ഇതിനു കൂടുതല്‍ അര്‍ഹത സൂര്യക്കായിരുന്നു.

കാരണം സിക്‌സറാവേണ്ടിയിരുന്ന ഷോട്ടാണ് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് അസാധാരണ മനസ്സാന്നിധ്യവും കഴിവും കൊണ്ട് സൂര്യ ക്യാച്ചാക്കി മാറ്റിയെടുത്തത്. ലോങ്ഓഫിനു മുകളിലൂടെ സിക്‌സറിലേക്കു ചീറിപ്പാഞ്ഞ ബോള്‍ സൂര്യ ബൗണ്ടറി റോപ്പിന് തൊട്ടടുത്ത് വച്ച് പിടിക്കുകയും പെട്ടെന്നു അത് മുകളിലേക്കിട്ട് പുറത്തേക്കും പിന്നാലെ ഗ്രൗണ്ടിനു അകത്തേക്കും ചാടി കൈയ്ക്കുള്ളിലാക്കുകയായിരുന്നു. അതു സിക്‌സറായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുകയും ചെയ്യുമായിരുന്നു.

SURYAKUMAR YADAV

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിട്ടും ലോകകപ്പിലെ ഒരു കളിയില്‍പ്പോലും അവസരം കിട്ടാതെ സഞ്ജു തഴയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റിനു തൊട്ടുമുമ്പായി ന്യൂയോര്‍ക്കില്‍ വച്ച് ബംഗ്ലാദേശുമായി ഇന്ത്യ സന്നാഹ മല്‍സരം കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു സുവര്‍ണാവസരം ലഭിക്കുകയും ചെയ്തു.

പക്ഷെ ഓപ്പണറായി കസറാന്‍ ലഭിച്ച ഈ അവസരം ശരിക്കും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ബാറ്റിങ് കടുപ്പമായിരുന്ന പിച്ചില്‍ ഒരു റണ്‍സ് മാത്രമെടുത്ത് സഞ്ജുവിനു ക്രീസ് വിടേണ്ടി വന്നു. മൂന്നാം നമ്പറില്‍ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെയാണ് ഇന്ത്യ പരീക്ഷിച്ചത്.

അറ്റാക്കിങ് ഗെയിം കളിച്ച അദ്ദേഹം ഫിഫ്റ്റി കുറിക്കുകയും ചെയ്തു. ഇതോടെയാണ് ടീം മാനേജ്‌മെന്റ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭിനെ ഉറപ്പിച്ചത്. മൂന്നാംനമ്പര്‍ പൊസിഷന്‍ ടൂര്‍ണമെന്റിലുടനീളം നല്‍കുകയും ചെയ്തു. പക്ഷെ ലോകകപ്പില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ റിഷഭിനായില്ല.

Story first published: Saturday, July 6, 2024, 11:36 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+