T20 World Cup 2024: ദുബെയുടെ ബൗളിങ് മോശം, സഞ്ജു ആ റോളില്‍ വരൂ; ലോകകപ്പ് ഹീറോ പറയുന്നു
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്ന് മത്സരവും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് ടിക്കറ്റെടുത്ത് കഴിഞ്ഞു. ഇനി കാനഡക്കെതിരായ മത്സരമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതിന് ശേഷം സൂപ്പര്‍ എട്ട് പോരാട്ടങ്ങളിലേക്ക് ഇന്ത്യ കടക്കും. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം നേടാനാവാത്ത ചില താരങ്ങളുണ്ട്. അവര്‍ക്ക് കാനഡക്കെതിരേ അവസരം ലഭിക്കുമെന്നാണ് വിവരം.
കാരണം ഗ്രൂപ്പു ഘട്ടത്തില്‍ ഏറ്റവും ശക്തമായ താരനിരയെയാണ് ഇന്ത്യക്ക് കളത്തിലിറക്കേണ്ടത്. അതുകൊണ്ടുതന്നെ അവസരം ലഭിക്കാത്ത ചില താരങ്ങള്‍ക്ക് കാനഡക്കെതിരേ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ ശിവം ദുബെ പന്തെറിയാത്ത പക്ഷം ഇന്ത്യ സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ലോകകപ്പ് ജേതാവായ എസ് ശ്രീശാന്ത്. 'രോഹിത് ശര്‍മയും വിരാട് കോലിയും ഓപ്പണര്‍മാരായി തുടര്‍ന്നാല്‍ പ്ലേയിങ് 11ല്‍ വലിയ മാറ്റം ഉണ്ടാകാനുള്ള ഒരു സാധ്യതയും കാണുന്നില്ല.
അക്ഷര്‍ പട്ടേല്‍ നന്നായി പന്തെറിയുന്നത്. ശിവം ദുബെ ആദ്യത്തെ രണ്ട് മത്സരത്തില്‍ തിളങ്ങിയിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തി. അവന് ബാറ്റുകൊണ്ട് എന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സഞ്ജു സാംസണ്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ശിവം ദുബെയെ ബൗളിങ്ങില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സഞ്ജുവിന് അവസരം നല്‍കാവുന്നതാണ്. അവന്‍ പ്രതിഭയാണെന്ന് നമുക്കെല്ലാം അറിയാം.
ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അവസരത്തിനായി സഞ്ജു കാത്തിരിക്കുകയാണ്. മികച്ച ഫോമിലാണ് അവനുള്ളത്. വിക്കറ്റ് കീപ്പര്‍ എന്നതിലുപരിയായി മികച്ചൊരു ഫീല്‍ഡറാണവന്‍' എഎന്‍ ഐയോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം വലിയൊരു വിഭാഗം ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ സഞ്ജു പൊതുവേ ടോപ് ഓഡറില്‍ തിളങ്ങുന്ന താരമാണ്. ഐപിഎല്ലിലും മൂന്നാം നമ്പറിലാണ് സഞ്ജു തിളങ്ങിയിരുന്നത്.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാനാവില്ല. രോഹിത്തും കോലിയും ഓപ്പണര്‍മാരാകുന്നതിനാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മൂന്നാം നമ്പറില്‍ കളിക്കേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ റിഷഭ് പന്ത് തന്നെ മൂന്നാം നമ്പറില്‍ കളിക്കേണ്ടത് ടീമിന് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മധ്യനിരയില്‍ സഞ്ജു സാംസണെ കളിപ്പിക്കുകയെന്നത് വളരെ സാഹസമാണ്. അതിന്റെ കാരണം സഞ്ജുവിന് മധ്യനിരയിലുള്ള അനുഭവസമ്പത്ത് കുറവാണ്.
നിലവിലെ ഇന്ത്യന്‍ ടീം ഹാട്രിക് വിജയങ്ങളോടെ സൂപ്പര്‍ 8ല്‍ സീറ്റുറപ്പിച്ചവരാണ്. അതുകൊണ്ടുതന്നെ ഈ പ്ലേയിങ് 11 മാറ്റാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായേക്കില്ല. സഞ്ജു സാംസണ്‍ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ശിവം ദുബെയില്‍ത്തന്നെ ടീം മാനേജ്‌മെന്റ് ഉറച്ച് നിന്നേക്കും. കാരണം ദുബെ രണ്ട് മത്സരം ഫ്‌ളോപ്പായ ശേഷമാണ് അമേരിക്കയ്‌ക്കെതിരേ ഫോമിലേക്കെത്തിയത്. ഇപ്പോള്‍ വിശ്രമം നല്‍കി ദുബെയുടെ ഫോം നഷ്ടപ്പെടുത്താന്‍ രോഹിത് തയ്യാറായേക്കില്ല.
കാനഡക്കെതിരേ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കില്‍ ടി20 ലോകകപ്പിലെ ശേഷിക്കുന്ന ഒരു മത്സരങ്ങളിലും സഞ്ജു കളിച്ചേക്കില്ല. കാരണം സൂപ്പര്‍ 8 അടക്കം വലിയ മത്സരങ്ങള്‍ വരാനിരിക്കെ സഞ്ജു സാംസണിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. കുല്‍ദീപ് യാദവിനും യശ്വസി ജയ്‌സ്വാളിനും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ ഇവര്‍ക്ക് അവസരം ലഭിച്ചേക്കും. പക്ഷെ സഞ്ജു തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications