For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കപ്പടിക്കാന്‍ കിടു സ്പിന്നര്‍മാരെ വേണം, ഇവരെ ഇന്ത്യന്‍ ടീമിലെടുക്കൂ, മൂന്ന് പേര്‍

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ ഏറ്റവുമധികം അലട്ടുന്ന കാര്യങ്ങളിലൊന്നാണ് മികച്ച സ്പിന്നര്‍മാരുടെ അഭാവം. കഴിഞ്ഞ രണ്ടു ഐസിസി ടി20 ലോകകപ്പുകളിലും ഇന്ത്യക്കു ഇതു തിരിച്ചടിയായിരുന്നു. ഇന്ത്യ പരീക്ഷിച്ച സ്പിന്നര്‍മാര്‍ക്കു ടൂര്‍ണമെന്റില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്.

മികച്ച സ്പിന്നര്‍മാരുടെ അഭാവമല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം. മറിച്ച് കഴിവുള്ള സ്പിന്നര്‍മാര്‍ നിരവധി പേരുണ്ടായിട്ടും അവര്‍ക്കു അവസരങ്ങള്‍ നല്‍കുന്നില്ലെന്നതാണ് ദുഖകരമായ കാര്യം. 2021ലെ ടി20 ലോകകപ്പില്‍ സ്റ്റാര്‍സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ടീമില്‍പ്പോലും ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു.

AXAR PATEL

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലാവട്ടെ ചഹലിനെ ടീമിലേക്കു തിരികെ വിളിച്ചിട്ടും ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ അവഗണിക്കുകയായിരുന്നു. ഫലമാവട്ടെ സെമിയില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു നാണംകെട്ട് ഇന്ത്യ പുറത്താവുകയും ചെയ്തു. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായിട്ടാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. മുന്‍ ടൂര്‍ണമെന്റുകളെപ്പോലെ സ്പിന്നര്‍മാരുടെ കാര്യത്തില്‍ അടുത്ത തവണ ഇന്ത്യയുടെ ഭാഗത്തു നിന്നും അബദ്ധങ്ങള്‍ സംഭവിക്കാന്‍ പാടില്ല.

വളരെ മികച്ച സ്പിന്‍ നിരയെ ലോകകപ്പിനു അയക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. സമാപിച്ച ഐപിഎല്ലിന്റെ 16ാം സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയ സ്പിന്നര്‍മാരെ ലോകകപ്പ് സ്‌ക്വാഡിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന മൂന്നു സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷര്‍ പട്ടേലാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ടി20 ഫോര്‍മാറ്റില്‍ ചില പോരായ്മകളുണ്ടായിട്ടും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഇപ്പോഴും രവീന്ദ്ര ജഡേജ തന്നെയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ബൗളിങില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നില്ല ജഡ്ഡുവിന്റേത്. അതുകൊണ്ടു തന്നെ ജഡേജയേക്കാള്‍ ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനത്തിനു അര്‍ഹതയുള്ളത് അക്ഷറിനാണ്.

സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ നിലവില്‍ ജഡേജയേക്കാള്‍ മിടുക്കനാണ് അക്ഷര്‍. കൂടാതെ പേസര്‍മാര്‍ക്കെതിരേയും അദ്ദേഹത്തിന്റെ ബാറ്റിങ് മുമ്പത്തേതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ബൗളിങിലും കൂടുതല്‍ വിശ്വസ്തനാണ് അക്ഷര്‍. വിക്കറ്റില്‍ നിന്നും മതിയായ ടേണ്‍ ലഭിക്കാതെ വരുമ്പോള്‍ ജഡേജയേക്കാള്‍ ഇംപാക്ടുണ്ടാക്കുന്നത് അക്ഷറാണെന്നു പറയേണ്ടിവരും. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 139.41 സ്‌ട്രൈക്ക് റേറ്റോടെ 283 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. കൂടാതെ 7.19 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളും വീഴ്ത്തി.

RAVI BISHNOI

മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ സ്പിന്നര്‍. 2021ലെ ടി20 ലോകകപ്പിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് അദ്ദേഹം. പക്ഷെ ലോകകപ്പില്‍ വരുണ്‍ തികഞ്ഞ പരാജയമായി തീര്‍ന്നു. ഇതോട ടൂര്‍ണമെന്റിനു ശേഷം ടീമിനു പുറത്താവുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കു വരുണിനു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നിച്ച വരുണ്‍ തനിക്കു ഇനിയും ദേശീയ ടീമിനൊപ്പം മികച്ചൊരു ഭാവിയുണ്ടെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. 8.15 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ കെകെആറിനായി വരുണ്‍ വീഴ്ത്തിയത്. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമിലേക്കു തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്.

യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വരേണ്ട മറ്റൊരു ബൗളര്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. 7.74 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ ലെഗ് സ്പിന്നര്‍ കൂടിയായ ബിഷ്‌നോയ് വീഴ്ത്തിയിരുന്നു. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനു ഈ ഫോര്‍മാറ്റിലുള്ളത്.

ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ ഇന്ത്യക്കായി മികച്ച ബൗളിങാണ് ബിഷ്‌നോയ് കാഴ്ചവച്ചിട്ടുള്ളത്. തങ്ങളുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി ബിഷ്‌നോയിയെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. അടുത്ത ടി20 ലോകകപ്പിലും സ്പിന്‍ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ അദ്ദേഹത്തിനു കഴിയും.

Story first published: Monday, June 26, 2023, 14:10 [IST]
Other articles published on Jun 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+