For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ത്രില്ലറില്‍ സൗത്താഫ്രിക്ക! ഹാട്രിക്ക് ജയം, പൊരുതി വീണ് ബംഗ്ലാദേശ്

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പാക്കി സൗത്താഫ്രിക്ക. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ബംഗ്ലാദേശിനെതിരേ നാലു റണ്‍സിന്റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. 114 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് ബംഗ്ലാ കടുവകള്‍ക്കു സൗത്താഫ്രിക്ക നല്‍കിയത്. ബംഗ്ലാദേശ് ഇഞ്ചോടിഞ്ച് തന്നെ പൊരുതിയെങ്കിലും ഏഴു വിക്കറ്റിനു 109 റണ്‍സെടുക്കാനേ ആയുള്ളൂ.

37 റണ്‍സെടുത്ത തൗഹിദ റിദോയിയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായത്. മഹമ്മുദുള്ള 20ഉം ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 14ഉം റണ്‍സെടുത്തു. സൗത്താഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്നും കാഗിസോ റബാഡയും ആന്‍ഡ്രിച്ച് നോര്‍ക്കിയയും രണ്ടു വീതവും വിക്കറ്റ് വീതമെടുത്തു.

SOUTH AFRICA

നേരത്തേ സൗത്താഫ്രിക്കന്‍ ടോട്ടല്‍ 100 കടത്തിയത് ഹെന്‍ട്രിച്ച് ക്ലാസെനും (46) ഡേവിഡ് മില്ലറുമാണ് (26). മറ്റാരെയും 20 റണ്‍സ് പോലുമെടുക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ അനുവദിച്ചില്ല. 33 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് ക്ലാസെന്റെ ഇന്നിങ്‌സ്. മില്ലര്‍ 38 ബോളില്‍ ഓരോ ഫോറും സിക്‌സറുമടിച്ചു.

ക്വിന്റണ്‍ ഡികോക്ക് (18), റീസ ഹെന്‍ഡ്രിക്‌സ് (0), നായകന്‍ മാര്‍ക്രം (4), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0), മാര്‍ക്കോ യാന്‍സണ്‍ (5*), കേശവ് മഹാരാജ് (4*) എന്നിങ്ങനെയാണ് സൗത്താഫ്രിക്കന്‍ താരങ്ങളുടെ പ്രകടനം.

വലിയ തകര്‍ച്ചയോടെയായിരുന്നു സൗത്താഫ്രിക്കയുടെ തുടക്കം. അഞ്ചോവറിനുള്ളില്‍ തന്നെ നാലു മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 23 റണ്‍സ് മാത്രം. തുടര്‍ന്നാണ് ക്ലാസെന്‍- മില്ലര്‍ ജോടി ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കരകയറ്റിയത്. 79 റണ്‍സ് ഇരുവരും അടിച്ചെടുത്തതോടെ സൗത്താഫ്രിക്കയുടെ ടോട്ടല്‍ 100 കടക്കുകയും ചെയ്തു.

ടീം ടോട്ടല്‍ 102ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ക്ലാസെനെ ടസ്‌കിന്‍ അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മില്ലറെ റിഷാദ് ഹൊസെയ്‌നും ബൗള്‍ഡാക്കി. മൂന്നു വിക്കറ്റുകളെടുത്ത തന്‍സിം ഹസന്‍ ഷാക്വിബാണ് ബംഗ്ലാ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ടസ്‌കിന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

MILLER

ആദ്യ മല്‍സത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്താണ് സൗത്താഫ്രിക്ക തുടങ്ങിയത്. ബൗളിങ് മകവില്‍ ലങ്കയെ അവര്‍ ആറു വിക്കറ്റിനു തുരത്തുകയായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ അല്‍പ്പം വിറച്ചെങ്കിലും രക്ഷപ്പെട്ടു. നെതര്‍ലാന്‍ഡ്‌സിനെതിരേ നാലു വിക്കറ്റ് ജയമാണ് സൗത്താഫ്രിക്ക നേടിയെടുത്തത്.

മറുഭാഗത്തു ശ്രീലങ്കയായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ എതിരാളികള്‍. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ പതറിയെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ ബംഗ്ലാ കടുകള്‍ക്കു സാധിച്ചു. രണ്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍ട്രിച്ച് നോര്‍ക്കിയ, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മുദുള്ള, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Monday, June 10, 2024, 19:06 [IST]
Other articles published on Jun 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+