For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇത്രയും മികവ് പോരേ? മുംബൈയെ ട്രോളി ഗാംഗുലി; രോഹിത്ത് സൂപ്പര്‍ ക്യാപ്റ്റന്‍

മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് എന്ന പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ കന്നി ടി20 ലോകകപ്പ് ഫൈനലില്‍ കപ്പ് എന്ന വലിയ സ്വപ്‌നത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. രണ്ട് ടീമും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാനിക്കാവുന്നതാണ്.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് രോഹിത് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയോട് തോറ്റു. ഇപ്പോഴിതാ ടി20 ലോകകപ്പിന്റെ ഫൈനലും കളിക്കുന്നു. ടി20യിലെ രോഹിത്തിന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രകടനം കൊണ്ടും നായക മികവുകൊണ്ടും കൈയടി നേടുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്.

എന്നാല്‍ കഴിഞ്ഞ സീസണിന് മുമ്പ് രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പക്ഷെ ഇന്ത്യന്‍ ടീം രോഹിത്തിന്റെ മികവില്‍ വിശ്വസിച്ചപ്പോള്‍ സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും തകര്‍പ്പന്‍ പ്രകടനം നടത്തി രോഹിത് ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രോഹിത്തിനെ പുറത്താക്കിയ ഐപിഎല്‍ ചാമ്പ്യന്‍നിരയായ മുംബൈ ഇന്ത്യന്‍സിനെ ട്രോളിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.

'രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ജീവിതം ഇങ്ങനെയൊരു വട്ടമാണ്. ആറ് മാസം മുമ്പ് മുംബൈയുടെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ഇപ്പോള്‍ ഇന്ത്യയെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ചിരിക്കുന്നു. അതും ഒരു മത്സരം പോലും തോല്‍ക്കാതെ' ഗാംഗുലി പിടി ഐയോട് സംസാരിക്കവെ പറഞ്ഞു. രോഹിത് ശര്‍മയെ അപമാനിക്കുന്ന നീക്കമാണ് മുംബൈ നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്.

rohit sharma

ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് തിരികെ ടീമിലെത്തിച്ച ശേഷം രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു. രോഹിത്തിനെ അപമാനിക്കുന്ന നീക്കമാണ് മുംബൈ നടത്തിയത്. ടീമിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനാണെന്ന മര്യാദ പോലും കാട്ടാതെയാണ് മുംബൈ രോഹിത്തിനെ ഒഴിവാക്കിയത്. നായകന്‍ മാറിയാല്‍ കപ്പടിക്കുമെന്നായിരുന്നു മുംബൈ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. അതേ സമയം രോഹിത് ശര്‍മയെ മുംബൈ തഴഞ്ഞെങ്കിലും ബിസിസി ഐ വിശ്വസിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രോഹിത്തിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ച ബിസിസി ഐക്ക് തെറ്റിയില്ല. നിര്‍ണ്ണായക സമയത്ത് മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ രോഹിത്തിനായി. എന്നാല്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ ഹിറ്റ്മാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത്തിന്റെ നായകനായുള്ള വളര്‍ച്ചയില്‍ സൗരവ് ഗാംഗുലിക്ക് വലിയ പങ്ക് അവകാശപ്പെടാന്‍ സാധിക്കും. വിരാട് കോലി ക്യാപ്റ്റനായി തുടരുന്നതിനാല്‍ രോഹിത്തിന് ക്യാപ്റ്റനാവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഗാംഗുലിയുടെ ഇടപെടലാണ് ഇന്ത്യയുടെ നായകസ്ഥാനത്ത് അഴിച്ചുപണിക്ക് കാരണമായത്. ഇതാണ് രോഹിത് ശര്‍മക്ക് അവസരം ലഭിക്കാന്‍ ഇടയാക്കിയത്. എന്തായാലും രോഹിത്തിന്റെ നായകനായുള്ള പ്രകടനം ഗംഭീരമാണ്.

പല തവണ കൈവിട്ടുപോയ കപ്പ് ഇത്തവണ നേടിയെടുക്കാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അനുകൂല സാഹചര്യങ്ങള്‍ ഏറെയാണ്. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടി വേണ്ടത് അത്യാവശ്യമാണ്. അതിന് ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Saturday, June 29, 2024, 7:19 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+