For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024:ആര് പറഞ്ഞു ഉടക്കിയെന്ന്? രോഹിത് റോള്‍മോഡലെന്ന് ഗില്‍; പോസ്റ്റ് വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ശുബ്മാന്‍ ഗില്‍. യുവ ഓപ്പണറായ ഗില്ലിനെ ബാക്കപ്പ് ഓപ്പണറായാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഓപ്പണറായപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ ബാക്കപ്പായി. ഇതോടെ ശുബ്മാന്‍ ഗില്ലിന് ടീമില്‍ റോളില്ലാത്ത അവസ്ഥയുമായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് ശുബ്മാന്‍ ഗില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ പല അഭ്യൂഹങ്ങളും പരന്നിരുന്നു.

ഇതിലൊന്ന് നായകന്‍ രോഹിത് ശര്‍മയുമായി ഉടക്കിയാണ് ഗില്‍ നാട്ടിലേക്ക് മടങ്ങിയതെന്നതാണ്. ശുബ്മാന്‍ ഗില്‍ ടീം ക്യാംപില്‍ പങ്കെടുക്കാത്തതിനാല്‍ രോഹിത് ശകാരിച്ചുവെന്നും അതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നും രോഹിത് ശര്‍മയെ ശുബ്മാന്‍ അണ്‍ഫോളോ ചെയ്തുവെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകളെയെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് ഗില്‍. പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോയിലൂടെയാണ് ഗില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.

'ഞാനും സാമിയും അച്ചടക്കം പഠിച്ചത് രോഹിത് ശര്‍മയില്‍ നിന്നാണ്' എന്ന കുറിപ്പോടെയാണ് രോഹിത് ശര്‍മക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രോഹിത്തുമായി ഗില്‍ ഉടക്കിയെന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഗില്ലിന്റെ പോസ്റ്റ്. ഗില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് ലോകകപ്പ് ടീമില്‍ ഇനി റോളില്ലെന്നത് വ്യക്തമായതിനാലാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് സിംബാബ്‌വെ പര്യടനം വരുന്നുണ്ട്.

ഇതില്‍ ഗില്ലിന് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയില്‍ നില്‍ക്കുന്നതിലും നല്ലത് നാട്ടില്‍ പോയി വിശ്രമമെടുക്കുന്നതാണ്. സിംബാബ് വെ പര്യടനത്തിന് മുമ്പ് ആവശ്യത്തിന് വിശ്രമമെടുത്ത് മുന്നൊരുക്കം നടത്താനാണ് ഗില്‍ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യ കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റില്ലെന്ന് നേരത്തെ തന്നെ രോഹിത് വ്യക്തമാക്കിയതാണ്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാളടക്കം അവസരം ലഭിക്കാതെ പുറത്തിരിക്കുകയാണ്.

rohit sharma shubman gill

ഈ സാഹചര്യത്തില്‍ ഗില്‍ അമേരിക്കയില്‍ തുടര്‍ന്നിട്ട് കാര്യമില്ല. ടീമിന്റെ ഭാഗമായിട്ടാണ് ഗില്‍ അമേരിക്കയിലേക്ക് പോയതെങ്കിലും ടീം ക്യാംപില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. കൂടുതലായും അമേരിക്കയില്‍ വിനോദ സഞ്ചാരം നടത്തുകയാണ് ഗില്‍ ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗില്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം ശുബ്മാന് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ഇന്ത്യയുടെ ടി20 ടീമില്‍ നിലവില്‍ ശുബ്മാന്‍ ഗില്ലിന് സീറ്റില്ലാത്ത അവസ്ഥയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റാണ്. ഓപ്പണറായ ഗില്‍ പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്ന താരമാണ്. ടി20യില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ടെങ്കിലും സ്‌ട്രൈക്ക് മോശമായതിനാല്‍ അദ്ദേഹം തഴയപ്പെട്ടു. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20യില്‍ നിന്ന് വഴിമാറിയേക്കും. ഈ സീറ്റിലേക്ക് കൂടുതല്‍ സാധ്യത ഗില്ലിനാണ്.

എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് ഗില്ലിന് വലിയ വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്. ഇവരില്‍ ഒരാള്‍ക്ക് മൂന്നാം നമ്പര്‍ ലഭിക്കാനാണ് സാധ്യത. രോഹിത് ശര്‍മ വിരമിച്ചാല്‍ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഗില്‍ എത്താനും സാധ്യതയുണ്ട്. എന്തായാലും നിലവിലെ അദ്ദേഹത്തിന്റെ ബാറ്റ് ശൈലിയെ ഇന്ത്യ ടി20യില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങും.

ജൂണ്‍ അവസാനത്തോടെ ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നുറപ്പ്. ഗംഭീര്‍ യുവതാരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ ടി20 ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങള്‍ വന്നേക്കും. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം നിസംശയം പറയാം.

Story first published: Sunday, June 16, 2024, 15:24 [IST]
Other articles published on Jun 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+