For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: തോറ്റാല്‍ വലിയ നാണക്കേട്! ഇത്തവണ ഇന്ത്യയെ വിടരുത്; കാരണം പറഞ്ഞ് അക്തര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. കണക്കുകളിലെ ഇന്ത്യയുടെ സര്‍വാധിപത്യത്തിന് മുകളില്‍ നിന്ന് വിജയക്കൊടി പാറിക്കാന്‍ പാകിസ്താന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ പാകിസ്താനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം മാത്രമല്ല നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. ഇന്ത്യയോട് തോറ്റാല്‍ സൂപ്പര്‍ 8ല്‍ ഇടം നേടാനാവാതെ പാകിസ്താന്‍ പുറത്താകാനുള്ള സാധ്യതയും ഉയരും.

അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക. പക്ഷെ അമേരിക്കയോട് തോറ്റതിന്റെ ക്ഷീണവും മോശം ഫോമും നിര്‍ണ്ണായക മത്സരത്തിന് മുമ്പ് പാകിസ്താനെ തളര്‍ത്തുകയാണെന്ന് പറയാം. ഇപ്പോഴിതാ ഇത്തവണ എന്ത് വിലകൊടുത്തും ജയിക്കണമെന്നും തോറ്റാല്‍ വലിയ നാണക്കേടാണ് കാത്തിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസറും ഇതിഹാസവുമായ ഷുഹൈബ് അക്തര്‍.

'പാകിസ്താന്‍ ഇന്ത്യയോട് തോല്‍ക്കുകയും അമേരിക്ക അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ 2026ലെ ലോകകപ്പ് യോഗ്യത നേടാന്‍ പാകിസ്താന്‍ നമീബിയയോടും മറ്റ് ടീമുകളോടുമെല്ലാം കളിക്കേണ്ടി വരും. അതിലും വലിയ നാണക്കേടില്ല. സാധ്യമാകുന്ന എല്ലാ രീതിയിലും തിരിച്ചുവരവ് നടത്താന്‍ ശ്രമം നടത്തുക. ബാബറിന് മാജിക് കാട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ വെല്ലുവിളിയാണ്. എങ്കിലും വിജയ സാധ്യതയുണ്ട്.

ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം അനായാസമാണ്. പാകിസ്താനത് വലിയ ആത്മവിശ്വാസം നല്‍കും' യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു. എന്നാല്‍ പാകിസ്താനെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമല്ല. വലിയ താരനിരയുണ്ടെങ്കിലും ഫോമും മോശം ഫിറ്റ്‌നസുമാണ് പാകിസ്താനെ പിന്നോട്ടടിക്കുന്നത്. പേസ് നിരയില്‍ ശക്തരായ നാല് പേരുണ്ട്. എന്നാല്‍ ഇവരെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുവെന്നതാണ് പ്രശ്‌നം.

pakistan cricket

ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നീ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് ഇന്ത്യയുടെ ടോപ് ഓഡറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവും. ഇതിന് മുമ്പ് ഇവരത് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇവര്‍ മികച്ച ഫോമിലല്ലെന്നതാണ് പാകിസ്താനെ തളര്‍ത്തുന്നത്. ഇന്ത്യക്കെതിരേ ഇവര്‍ ഫോമിലേക്കെത്തിയാല്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവും. പാകിസ്താന്റെ ബാറ്റിങ് നിര ദുര്‍ബലമാണ്. ബാബര്‍ ആസമിനെയും മുഹമ്മദ് റിസ്വാനെയും അമിതമായി ആശ്രയിക്കുന്ന നിരയാണ് പാകിസ്താന്‍.

ഇവര്‍ ഫോമിലേക്കെത്തിയാല്‍ പാകിസ്താന് അത് കരുത്താവും. എന്നാല്‍ ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ പാകിസ്താന്റെ കാര്യങ്ങളെല്ലാം തകിടം മറിയും. ഈ ദൗര്‍ബല്യം ഇന്ത്യക്ക് മുതലാക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാവും ഇറങ്ങുക. വമ്പന്‍ ജയത്തോടെ സൂപ്പര്‍ 8ലേക്കെത്താന്‍ ഇന്ത്യ ലക്ഷ്യംവെക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ഇന്ത്യക്കാണ് എല്ലാ തരത്തിലും മുന്‍തൂക്കം.

എന്നാല്‍ പാകിസ്താനെ നിസാരക്കാരായി കാണാനാവില്ല. തങ്ങളുടേതായ ദിവസം എന്തും സാധ്യമാണെന്ന് പാകിസ്താന്‍ പല തവണ തെളിയിച്ചിട്ടുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയും 2021ലെ ടി20 ലോകകപ്പും ഇതിന്റെ തെളിവാണ്. തങ്ങളുടെ ദിവസമാക്കി ഇന്ന് മാറ്റാന്‍ പറ്റുമോയെന്നാണ് പാകിസ്താന്‍ ചിന്തിക്കുന്നത്. പാകിസ്താന്‍ ടീമിനുള്ളിലെ ആഭ്യന്തര കലഹവും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അവസാന ഏകദിന ലോകകപ്പിന് ശേഷം ബാബര്‍ ആസമിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

പിന്നീട് പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയെ ടി20 ക്യാപ്റ്റനാക്കി. എന്നാല്‍ ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ബാബറിനെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇതില്‍ ടീമിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇത് ടീമിനുള്ളിലെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. മുഹമ്മദ് അമീറിന്റെ തിരിച്ചുവരവിലും പലര്‍ക്കും അതൃപ്തിയുണ്ട്. എന്തായാലും ഈ പ്രശ്‌നങ്ങളെല്ലാം മറികടന്ന് ജയിക്കാന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Sunday, June 9, 2024, 13:51 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+