For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ദുബെയെക്കൊണ്ട് എന്തു കാര്യം? വെറും വേസ്റ്റ്! റിങ്കുവിനെ തഴഞ്ഞത് മണ്ടത്തരം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിച്ചിരുന്നില്ലെന്നു വീണ്ടുമൊരു ഫ്‌ളോപ്പ് ഷോയോടെ തെളിയിച്ചിരിക്കുകയാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തില്‍ അദ്ദേഹം ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാതെ പുറത്തായി. അഞ്ചാം നമ്പറിലാണ് ദുബെയെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. പക്ഷെ 16 ബോളില്‍ ഒരു സിക്‌സറടക്കം 14 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി.

ഫിഫ്റ്റിക്കു പിന്നാലെ 12ാം ഓവറില്‍ റിഷഭ് പന്ത് റിട്ടയേര്‍ഡ് ഔട്ടായതിനെ തുടര്‍ന്നാണ് ദുബെ ക്രീസിലെത്തിയത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അന്തകനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ദുബെ തീര്‍ത്തും ഫോമൗട്ടായാണ് കാണപ്പെട്ടത്. റണ്ണെടുക്കാന്‍ താരം ശരിക്കും പാടുപെട്ടു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ, വമ്പന്‍ ഷോട്ടുകള്‍ കളിക്കാനോ സാധിക്കാതെ ക്രീസില്‍ തളയ്ക്കപ്പെട്ട ദുബെയെയാണ് കളിക്കളത്തില്‍ കണ്ടത്.

SHIVAM DUBE

ഒടുവില്‍ ക്ഷമ കെട്ട് 14ാം ഓവറില്‍ ഇടംകൈയന്‍ സ്ലോ ബൗളര്‍ തന്‍വീര്‍ ഇസ്ലാമിനെതിരേ ദുബെ സിക്‌സറിനു തുനിഞ്ഞു. ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ലോങ്ഓണ്‍ ഫീല്‍ഡറുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. പക്ഷെ അനായാസ ക്യാച്ച് ബംഗ്ലാ താരം താഴെയിടുകയായിരുന്നു. ദുബെ അപ്പോള്‍ 10 ബോളില്‍ നാലു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.

ഇതേ ഓവറിലെ അവസാന ബോളില്‍ ദുബെയുടെ മറ്റൊരു സിക്‌സര്‍ ശ്രമവും പാളി. യാതൊരു ടൈമിങുമില്ലാതെ കണ്ണുപൂട്ടി ആഞ്ഞടിച്ച അദ്ദേഹം ഇത്തവണയും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആകാശത്തേക്കുയര്‍ന്ന ബോള്‍ സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡര്‍മാരില്ലാത്ത ഭാഗത്തു വീണതിനാല്‍ ദുബെയ്ക്കു ആയുസ് നീട്ടിക്കിട്ടി.

അടുത്ത ഓവറില്‍ മെഹദി ഹസനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ദുബെയ്ക്കു പിഴച്ചില്ല. ലോങ് ഓഫിനു മുകളിലൂടെ ബോള്‍ സിക്‌സറില്‍ പറന്നിറങ്ങി. നാലാമത്തെ ബോളില്‍ ദുബെ പുറത്താവുകയും ചെയ്തു. സിക്‌സറിനു തുനിഞ്ഞ താരത്തെ ഡീപ്പില്‍ മഹമ്മുദുള്ള പിടികൂടുകയായിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം ദുബെ ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അവസാന മല്‍സരങ്ങളില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു ശേഷം അഞ്ചു മല്‍സരങ്ങളിലാണ് ദുബെ ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 9.2 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 46 റണ്‍സ് മാത്രം. 112.2 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങിനെ തഴഞ്ഞാണ് ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദുബെയെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെടുത്തിയത്. പക്ഷെ ഈ തീരുമാനം വലിയ അബദ്ധമായിപ്പോയെന്നു തെളിയിക്കുന്നതാണ് ഇതിനു ശേഷമുള്ള താരത്തിന്റെ ബാറ്റിങ് പ്രകടനം. സന്നാഹത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ദുബെ നേരിട്ടു കൊണ്ടിരിക്കുന്നത്.

SHIVAM DUBE

ശിവം ദുബെയ്ക്കു ഇന്ത്യന്‍ ടീമിലെ റോള്‍ എന്താണ്? ബാറ്റിങില്‍ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു തുടര്‍ച്ചയായ മോശം പ്രകടനങ്ങളിലൂടെ താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബൗളിങിലും ദുബെ ടീമിനു പ്രയോജനപ്പെടില്ല. ഇത്രയും വലിയ ദുരന്തമായ ഒരു താരത്തെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.

റിങ്കു സിങിന്റെ വില ഈ ലോകകപ്പില്‍ ഇന്ത്യ തീര്‍ച്ചയായും അറിയും. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ ഐപിഎല്‍ മാത്രം പരിഗണിച്ച് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞത് വലിയ അബദ്ധം തന്നെയാണ്.

ഐപിഎല്ലിന്റെ പ്രകടനം മാത്രം കണക്കിലെടുത്ത് ലോകകപ്പ് ടീമിലെടുത്ത ശിവം ദുബെ തുടരെ ഫ്‌ളോപ്പാവുകയും ചെയ്യുന്നു. എത്ര വലിയ മണ്ടത്തരമാണ് തങ്ങള്‍ കാണിച്ചതെന്നു സെലക്ടര്‍മാര്‍ക്കു ഇപ്പോള്‍ ബോധ്യമായിക്കാണുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, June 1, 2024, 22:42 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+