ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാനാവാതെ മലയാളി താരം സഞ്ജു സാംസണിന നാട്ടിലേക്കു മടങ്ങേണ്ടി വരുമോ? ഈ നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. അമേരിക്കയ്‌ക്കെിരായ കഴിഞ്ഞ മല്‍സരത്തിനു ശേഷം സഞ്ജുവിന്റെ സാധ്യതകള്‍ക്കു കൂടുതല്‍ മങ്ങലേറ്റിരിക്കുകയാണ്. സീം ബൗളിങ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഇതിനു കാരണം. ഇതു എന്തുകൊണ്ടാണെന്നു നോക്കാം.
ഗൂപ്പുഘട്ട മല്‍സരങ്ങള്‍ കഴിയാറായിട്ടും സഞ്ജു അവസരമൊന്നും ലഭിക്കാതെ ബെഞ്ചില്‍ തന്നെയാണ്. ലോകകപ്പ് സ്‌ക്വാഡിനൊപ്പം അമേരിക്കയിലെത്തിയ ശേഷം ഒരേയൊരു മല്‍സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള സുവര്‍ണാവസരം ലഭിച്ചിട്ടും സഞ്ജു ഇതു പാഴാക്കി. ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

അതിനു ശേഷം ലോകകപ്പില്‍ അയര്‍ലാന്‍ഡ്, പാകിസ്താന്‍, അമേരിക്ക എന്നിവരുമായുള്ള മമല്‍സരങ്ങളിലെല്ലാം സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നു. ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ലൈനപ്പിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാള്‍ ദുബെയായിരുന്നു. കാരണം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിനു യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ല. 0*, 3 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മീഡിയം പേസറായിട്ടും ഒരോവര്‍ പോലും ദുബെയെക്കൊണ്ട് ബൗളും ചെയ്യിച്ചില്ല.
ഇതോടെ ദുബെയ്‌ക്കെതിരേ മുന്‍ താരങ്ങളടക്കം പലരും രംഗത്തു വരികയും ചെയ്തു. ബൗളിങില്‍ ടീം ഉപയോഗിക്കുന്നില്ലെങ്കില്‍ ദുബെയെ എന്തിനാണ് കളിപ്പിക്കുന്നതെന്നും കൂടുതല്‍ മികച്ച ബാറ്ററായ സഞ്ജുവിനെ ഇലവനിലുള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. അമേരിക്കയുമായുള്ള കഴിഞ്ഞ കളിയില്‍ ദുബെയെ പുറത്തിരുത്തി സഞ്ജുവിനു ഇന്ത്യ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് താരത്തിനു ഒരവസരം കൂടി നല്‍കുകയായിരുന്നു.
ഇതു ദുബെ മുതലാക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ബൗള്‍ ചെയ്യാതിരുന്ന അദ്ദേഹത്തിനു അമേരിക്കയ്‌ക്കെതിരേ രോഹിത് ശര്‍മ ഒരോവര്‍ നല്‍യിരുന്നു. വിക്കറ്റില്ലാതെ 11 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്. ബൗളിങില്‍ ടീ മാനേജ്്‌മെന്റിനു ദുബെയില്‍ വിശ്വാസമുണ്ടെന്നും ഒന്നോ, രണ്ടോ ഓവറുകള്‍ താത്തിനു നല്‍കിയേക്കുമെന്നുള്ള സൂചന കൂടിയാണ് ഈ നീക്കം തെളിയിക്കുന്നത്. ബൗളിങില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സുമായി ദുബെ മികവ് തെളിയിച്ചിരിക്കുകയാണ്.

റണ്‍ചേസില്‍ ടീം വിഷമിക്കവെ ക്രീസിലെത്തിയ ദുബെ പുറത്താവാതെ 31 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 35 ബോള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഓരോ ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ദുബെ കൂട്ടിച്ചേര്‍ത്ത 72 റണ്‍സാണ് ഇന്ത്യയെ അട്ടിമറിത്തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തുടക്കത്തില്‍ പതറിയെങ്കിലും കൂടുതല്‍ ബോളുകള്‍ നേിട്ടതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ താരത്തിനു സാധിച്ചു. തന്റെ ട്രേഡമാര്‍ക്കായ കിടിലൊരു സിക്‌സറും ദുബെയുടെ ബാറ്റില്‍ നിന്നും കണ്ടു. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെയുള്ള ദുബയുടെ ഈ ഇന്നിസങ്‌സ് ടീം മാനേജ്‌മെന്റിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ദുബെയ്ക്കു ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തന്നെയായിരിക്കും അവരുടെ ശ്രമം. അങ്ങനെ വന്നാല്‍ ടീമിലേക്കു സഞ്ജുവിന്റെ വഴി പൂര്‍ണമായി അടയുകയും ചെയ്യും. ഇടംകൈയന്‍ ബാറ്ററാണെന്നതും ബൗള്‍ ചെയ്യാന്‍ കഴിയുമെന്നതും ദുബെയ്ക്കു പ്ലസ് പോയിന്റാവുന്ന കാര്യങ്ങളുമാണ്.