Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ദുബെയ്ക്ക് ടീമിലെന്ത് കാര്യം? അര്‍ഹിക്കാത്തയാള്‍! മുന്‍ പാക് നായകന്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും ഫ്‌ളോപ്പായി മാറിയിരിക്കുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യന്‍ ടീമിലേക്കു ഒട്ടും യോജിക്കാത്തയാളാണ് ദുബെയെന്നും എങ്ങനൊണ് അദ്ദേഹം ഈ ടീമിന്റെ ഭാഗമായതെന്നു തനിക്കു ആശ്ചര്യം തോന്നുന്നതായും ബട്ട് വിമര്‍ശിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു ശേഷം ഒരു ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു ഒട്ടും തന്നെ യോജിക്കാത്ത ഏക താരം ശിവം ദുബെയാണ്. എങ്ങനെയാണ് അദ്ദേഹം ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നു പോലുമറിയില്ല. തീര്‍ച്ചയായും പ്രകടനം തന്നെയായിരിക്കാം ദുബെയ്ക്കു സ്ഥാനം നേടിക്കൊടുത്തത്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിനു യോജിച്ച താരമായല്ല അദ്ദേഹം കാണപ്പെടുന്നത്.

SHIVAM DUBE

പാകിസ്താനെതിരായ കഴിഞ്ഞ കളിയില്‍ അല്‍പ്പനേരമാണ് ദുബെ ക്രീസില്‍ നിന്നത്. പക്ഷെ സ്‌ട്രൈക്ക് നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ക്കു മൂവ്‌മെന്റ് ഒട്ടുമില്ലായിരുന്നു. കൂടാതെ ബാറ്റിങില്‍ യാതൊരു പൊസിഷനുമില്ലായിരുന്നു. ഫീല്‍ഡിങിലും ദുബെ മോശമായിരുന്നു. അത്ര ഫിറ്റായല്ല താരം കാണപ്പെട്ടതെന്നും ബട്ട് ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ കളിക്കാരുടെ വലിയൊരു പൂള്‍ ഇന്ത്യക്കുണ്ടായിട്ടും ദുബെ എങ്ങനെ ലോകകപ്പ് സ്‌ക്വാഡിലെത്തിയെന്നതു എന്നെ ആശ്ചര്യപ്പെടുത്തി. ഈ ടീമില്‍ തീര്‍ത്തും മിസ് ഫിറ്റായാണ് ദുബെ കാണപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റെന്ന ഈ വലിയ ലീഗിനു അനുയോജ്യനായ താരമല്ല അദ്ദേഹമെന്നാണ് ആദ്യ മല്‍സരം കണ്ടപ്പോള്‍ എനിക്കു തോന്നിയത്.

ചിലപ്പോള്‍ ഞാന്‍ തെറ്റായിരിക്കാം. ടൂര്‍ണമെന്റ് മുന്നോട്ടു പോകവെ ചിലപ്പോള്‍ ദുബെയ്ക്കു എന്തെങ്കിലും ചെയ്യാന്‍ സാധിച്ചേക്കാം. പക്ഷെ ന്യൂയോര്‍ക്കിലെ ഈ പിച്ചിലെ പ്രകടനം കാണുമ്പോള്‍ ദുബെ അന്താരാഷ്ട്ര ക്രിക്കറ്റിനു പറ്റിയ താരമായല്ല കാണപ്പെട്ടതെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

SHIVAM DUBE

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ നടത്തിയ അഗ്രസീവ് ബാറ്റിങ് പ്രകടനമാണ് ദുബെയ്ക്കു ലോകകപ്പ് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. ഫിനിഷറായി ടീമില്‍ ഇടം ലഭിക്കേണ്ടിയിരുന്ന റിങ്കു സിങിനെ പോലും ഒഴിവാക്കിയാണ് ദുബെയ്ക്കു ടീമിലേക്കു വിളിയെത്തിയത്. സിഎസ്‌കെയ്ക്കു വേണ്ടി 14 ഇന്നിങ്‌സുകളില്‍ നിന്നും 162.29 സ്‌ട്രൈക്ക് റേറ്റില്‍ 396 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയായിരുന്നു ഇത്.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വമ്പന്‍ സിക്‌സറുകള്‍ പായിക്കാനുള്ള ശേഷിയാണ് ദുബെയെ അപകടകാരിയാക്കിയത്. പക്ഷെ ഇന്ത്യന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹത്തിന്റെ പ്രകടനം നേരെ താഴേക്കു പോവുകയായിരുന്നു മികച്ചൊരു ഇന്നിങ്‌സ് പോലും ദുബെ പിന്നീട് കളിച്ചിട്ടില്ല.

ഇപ്പോള്‍ ലോകകപ്പിലും അദ്ദേഹം ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ഈ ലോകകപ്പില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദുബെയ്ക്കു കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അയര്‍ലാന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ റണ്ണൊന്നുമില്ലാതെ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. പാകിസ്താനെതിരേ വെറും മൂന്നു റണ്‍സ് മാത്രമെടുത്ത് ദുബെ പുറത്താവുകയും ചെയ്തു.

Story first published: Monday, June 10, 2024, 21:10 [IST]
Other articles published on Jun 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+