For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഷക്കീബ് തിളങ്ങി, നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ബംഗ്ലാദേശ്-സൂപ്പര്‍ 8 പ്രതീക്ഷ

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 5 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 8 വിക്കറ്റിന് 134 റണ്‍സാണ് നേടാനായത്. ഷക്കീബ് അല്‍ ഹസന്റെ (64*) അര്‍ധ സെഞ്ച്വറിയും റിഷാദ് ഹൊസൈന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ബംഗ്ലാദേശിന് കരുത്തായത്. ഗ്രൂപ്പിലെ രണ്ടാം ജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ 8 പ്രതീക്ഷ കാത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 3 റണ്‍സുള്ളപ്പോള്‍ ഓപ്പണറും നായകനുമായ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (1) കൂടാരം കയറി.

ആര്യന്‍ ദത്തിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ഷാന്റോ പുറത്തായത്. വമ്പനടിക്കാരനായ ലിറ്റന്‍ ദാസ് മൂന്നാം നമ്പറിലെത്തിയെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. 2 പന്തില്‍ 1 റണ്‍സാണ് ലിറ്റന്‍ ദാസ് നേടിയത്. ആര്യന്‍ ദത്താണ് ലിറ്റന്‍ ദാസിനേയും മടക്കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷക്കീബ് അല്‍ ഹസനും തന്‍സിദ് ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. 48 റണ്‍സ് കൂട്ടുകെട്ടിലെത്തിയപ്പോഴേക്കും തന്‍സിദ് ഹസനെ മടക്കി പോള്‍ വാന്‍ മിക്കീരന്‍ കൂട്ടുകെട്ട് പൊളിച്ചു.

26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനമാണ് തന്‍സിദ് കാഴ്ചവെച്ചത്. തൗഹിദ് ഹൃദോയിക്ക് മികവ് കാട്ടാനായില്ല. 15 പന്ത് നേരിട്ട താരം 9 റണ്‍സെടുത്ത് മടങ്ങി. ടിം പ്രിന്‍ഗിളാണ് ഹൃദോയിക്ക് മടക്ക ടിക്കറ്റ് നല്‍കിയത്.

മുന്‍ നായകനായ മഹമ്മദൂല്ല ഷക്കീബിനൊപ്പം ചേര്‍ന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 21 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറും പറത്തിയ മഹമ്മൂദുല്ല സിക്‌സറിന് ശ്രമിച്ച് ക്യാച്ച് നല്‍കി മടങ്ങി. ഷക്കീബ് ഒരുവശത്ത് റണ്‍സുയര്‍ത്തി.

46 പന്ത് നേരിട്ട് 9 ഫോറുള്‍പ്പെടെ 64 റണ്‍സോടെ ഷക്കീബ് പുറത്താവാതെ നിന്നു. ജാക്കര്‍ അലി 7 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 5 വിക്കറ്റിന് 159 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ബംഗ്ലാദേശിനായി.

netherlands

ആര്യന്‍ ദത്തും പോള്‍ വാന്‍ മിക്കീരനും നെതര്‍ലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം പ്രിന്‍ഗിള്‍ ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് ബംഗ്ലാദേശിനെക്കാള്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചു.

22 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുള്ളപ്പോള്‍ മൈക്കല്‍ ലെവിറ്റിനെ (16 പന്തില്‍ 18) നെതര്‍ലന്‍ഡിന് നഷ്ടമായി. 2 ഫോറും 1 സിക്‌സുമാണ് താരം നേടിയത്. ടസ്‌കിന്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. മാക്‌സ് ഒഡൗഡ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു.

16 പന്തില്‍ 12 റണ്‍സെടുത്ത ഒഡൗഡിനെ തന്‍സീം ഹസന്‍ ഷക്കീബ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. വിക്രംജിത് സിങ് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 16 പന്തില്‍ 3 സിക്‌സടക്കം 26 റണ്‍സെടുത്ത വിക്രംജിത്തിനെ മഹമ്മൂദുല്ല പുറത്താക്കി. സൈബ്രാന്റ് എന്‍ജല്‍ബ്രീച്ച് പൊരുതി നോക്കി.

22 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സ് നേടിയ താരത്തെ റിഷാദ് ഹൊസൈന്‍ മടക്കിയയച്ചു. ബാസ് ഡി ലീഡിയെ അക്കൗണ്ട് തുറക്കും മുമ്പെ റിഷാദ് പുറത്താക്കിയതോടെ നെതര്‍ലന്‍ഡ്‌സ് സമ്മര്‍ദ്ദത്തിലായി.

ഒരുവശത്ത് പിടിച്ചു നിന്ന നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (25) മുസ്തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. സ്ലോ കട്ടറില്‍ എഡ്വാര്‍ഡ്‌സ് വീഴുകയായിരുന്നു. ലോഗന്‍ വാന്‍ ബീക്കിനെ (2) റിഷാദ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. ഡെത്തോവറില്‍ പിടിമുറുക്കിയ ബംഗ്ലാദേശ് 25 റണ്‍സ് ജയത്തോടെ സൂപ്പര്‍ 8 പ്രതീക്ഷ നിലനിര്‍ത്തി.

Story first published: Thursday, June 13, 2024, 23:44 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+