Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്‌മെന്റ്! പറഞ്ഞത് ഈ കാരണം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി അദ്ദേഹം 15 അംഗ സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെട്ടേക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജുവാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഫേവറിറ്റ് എന്നായിരുന്നു. പക്ഷെ ഇതു പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

ലോകകകപ്പ് ടീമില്‍ സഞ്ജു ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും സൂചനയുണ്ട്. ഇതു സഞ്ജുവിന്റെ ലോകമെമ്പാടുമുള്ള ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ക്രിക്ക് ഇന്‍ഫോ ഉള്‍പ്പെടൈയുള്ള പ്രമുഖ ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം സഞ്ജു ലോകകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആയേക്കുമെന്നു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇവര്‍ വലിയ ആഘോഷത്തിലായിരുന്നു. പക്ഷെ മണിക്കൂറുകള്‍ക്കകം ചിത്രം മാറിയിരിക്കുകയാണ്.

SANJU SAMSON

ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ വച്ച് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നു (ചൊവ്വ) ഒരു വട്ടം കൂടി ഇവര്‍ ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

ലോകകപ്പ് സ്ക്വാഡില്‍ സഞ്ജു തീര്‍ച്ചയായും വേണമെന്ന അഭിപ്രായമാണ് സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുള്ളത്. പക്ഷെ ടീം മാനേജ്‌മെന്റ് ഇതിനോടു യോജിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനേക്കാള്‍ ഇന്ത്യക്കു ആവശ്യം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പറെയാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ അഭിപ്രായം.

അതുകൊണ്ടു തന്നെ അത്തരമൊരു വിക്കറ്റ് കീപ്പറെ പരിഗണിക്കണമെന്നും അവര്‍ സെലക്ടര്‍മാരോടു അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഈ റോളിലേക്കു ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാളെയാണ് ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം. അങ്ങനെയെങ്കില്‍ സഞ്ജുവിനു പകരം രണ്ടില്‍ ഒരാളാവും ലോകകപ്പ് ടീമിലേക്കു വന്നേക്കുക.

RISHABH PANT

റിഷഭിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും താല്‍പ്പര്യം കാണില്ല. റിഷഭ് നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഐപിഎല്ലില്‍ അഞ്ച്- ആറ് സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്യുന്നത്. കൂടാതെ ഇടംകൈയന്‍ ബാറ്ററുമാണെന്നതു മറ്റൊരു പ്ലസ് പോയിന്‍റാണ്. അപ്പോള്‍ പിന്നെ സ്വാഭാവികമായും വാള്‍ സഞ്ജുവിന്റെ തലയ്ക്കു മുകളിലുമായിരിക്കും.

ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാവുന്ന വിക്കറ്റ് കീപ്പറെ മതിയെന്ന ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയാണെങ്കില്‍ സഞ്ജുവിന്റെ മറ്റൊരു ലോകകപ്പ് സ്വപ്‌നം കൂടി പൊലിയുമെന്നുറപ്പാണ്. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പെട്ടാല്‍ അതു വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഭയവും സെലക്ഷന്‍ കമ്മിറ്റിക്കു തീര്‍ച്ചയായും ഉണ്ടാവും.

അതുകൊണ്ടു തന്നെ സഞ്ജുവുമായി മുന്നോട്ടു പോവണോ, അതോ ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന പരിഗിക്കണോയെന്ന ധര്‍മസങ്കടത്തിലായിരിക്കും സെലക്ഷന്‍ കമ്മിറ്റി. ഐപിഎല്ലിലെ ഗംഭീര പ്രകട്‌നം വിലയിരുത്തുമ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു തന്നെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി വരേണ്ടത്. പക്ഷെ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ കളികള്‍ കാരണം അദ്ദേഹം വീണ്ടും ഒതുക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.

Story first published: Tuesday, April 30, 2024, 6:26 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+