For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂര്യ 22ല്‍ പുറത്തായേനെ, ക്യാച്ച് കൈവിട്ടത് സുഹൃത്ത്! പഴയ പോസ്റ്റ് വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അമേരിക്കയേയും തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ അമേരിക്കയെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. അമേരിക്ക മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാര്‍ യാദവിന്റെ (50*) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. വിരാട് കോലിയും (0) രോഹിത് ശര്‍മയും (3) റിഷഭ് പന്തും (18) നിരാശപ്പെടുത്തിയ പിച്ചില്‍ സൂര്യകുമാര്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുകയായിരുന്നു.

മത്സരത്തില്‍ 22 റണ്‍സില്‍ സൂര്യകുമാര്‍ യാദവ് പുറത്താകേണ്ടതായിരുന്നു. സൂര്യയുടെ ക്യാച്ചവസരം മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ അമേരിക്കയുടെ താരവുമായ സൗരഭ് നേത്രാവല്‍ക്കറാണ് പാഴാക്കിയത്. സൂര്യകുമാറിന്റെ അടുത്ത സുഹൃത്താണ് സൗരഭ്. ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. മത്സരത്തിന് മുമ്പ് വരെ ഇരുവരും സൗഹൃദത്തെക്കുറിച്ച് വാചാലരായിരുന്നു. എന്നാല്‍ മത്സരത്തില്‍ സൂര്യകുമാറിന്റെ ക്യാച്ച് കൈവിട്ട് അമേരിക്കയുടെ തോല്‍വിയുടെ മുഖ്യ കാരണക്കാരനായി സൗരഭ് മാറുകയായിരുന്നു.

saurabh netravalkar

ഇപ്പോഴിതാ സൂര്യയുടെ ക്യാച്ച് സൗരഭ് പാഴാക്കുകയും സൂര്യകുമാര്‍ മാച്ച് വിന്നറാവുകയും ചെയ്തതിന് പിന്നാലെ സൂര്യയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. 10 വര്‍ഷം മുമ്പുള്ള സൂര്യയുടെ പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. 'അവസരങ്ങള്‍ സംഭവിക്കുന്നതല്ല. അത് സൃഷ്ടിക്കപ്പെടുന്നതാണ്' എന്ന സൂര്യകുമാറിന്റെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതില്‍ സൗരഭിനേയും സൂര്യ ടാഗ് ചെയ്തിരുന്നു.

എന്തായാലും സൂര്യകുമാറിന്റെ സുഹൃത്തിന്റെ വലിയ പിഴവ് അമേരിക്കയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയെന്ന് പറയാം. സൂര്യകുമാറുമായി വര്‍ഷങ്ങളായുള്ള പരിചയവും സൗഹൃദവും സൗരഭിനുണ്ട്. 'സൂര്യകുമാര്‍ അടുത്ത സുഹൃത്താണ്. അണ്ടര്‍ 15 കളിക്കുന്ന കാലം മുതല്‍ക്കെ അവനെ അറിയാം. മുംബൈക്കായി ഒരുമിച്ച് കളിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. അവന്‍ എപ്പോഴും സവിശേഷതയുള്ള താരമാണ്. അണ്ടര്‍ 15, 17യില്‍ കളിക്കുമ്പോള്‍ത്തന്നെ ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ അവന്‍ നടത്തിയിട്ടുണ്ട്.

അവന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. വീണ്ടും അവനെ കാണാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അവനെതിരേ മാത്രമല്ല, എനിക്ക് പരിചയമുള്ള ഒരുപാട് താരങ്ങള്‍ക്കെതിരേ കളിക്കാനുള്ള അവസരമാണുള്ളത്. സൂര്യകുമാറിനെ എങ്ങനെ പുറത്താക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ റോള്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. ടീമിന്റെ ആവശ്യത്തിനനുസരിച്ച് ഉയരാന്‍ ശ്രമിക്കും' എന്നാണ് മത്സരത്തിന് മുമ്പ് സൗരഭ് പറഞ്ഞത്.

സൂര്യകുമാറിന്റെ ക്യാച്ച് പാഴാക്കിയെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് സൗരഭ് കാഴ്ചവെച്ചത്. വിരാട് കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കാന്‍ സൗരഭിനായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടേയും വിക്കറ്റ് നേടി. ഇന്ത്യയെപ്പോലൊരു കരുത്തുറ്റ ബാറ്റിങ് നിരയുള്ള ടീമിനെതിരേ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടാന്‍ സൗരഭിനായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ് സൗരഭ്.

എന്നാല്‍ പിന്നീട് അമേരിക്കയിലേക്ക് അദ്ദേഹം കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ഇത്തവണ അമേരിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് സൗരഭിനുണ്ട്. ഇടം കൈയന്‍ പേസറായ താരം ന്യൂബോളില്‍ കാട്ടുന്ന മികവാണ് ടീമിന്റെ ശക്തി. സൂപ്പര്‍ എട്ടില്‍ സീറ്റുറപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ഒരു മത്സരം കൂടി ശേഷിക്കെ അമേരിക്ക സൂപ്പര്‍ 8ലെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. അതേ സമയം അമേരിക്കയെ തോല്‍പ്പിച്ചതോടെ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചു.

ഇന്ത്യയുടെ ബൗളര്‍മാര്‍ അമേരിക്കന്‍ പിച്ചില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ബാറ്റിങ് നിര മെച്ചപ്പെടാനുണ്ട്. അല്ലാത്ത പക്ഷം സൂപ്പര്‍ 8ലേക്കെത്തിയാല്‍ ടീം പ്രയാസപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. വിരാട് കോലി ഓപ്പണിങ്ങില്‍ ഫോമിലേക്കെത്താത്തതാണ് ടീമിനെ പ്രയാസപ്പെടുത്തുന്നത്.

Story first published: Thursday, June 13, 2024, 14:35 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+