For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു അമേരിക്കയിലേക്കു മാറൂ! ക്യാപ്റ്റനാവാം, ഇവിടെ നിന്നിട്ട് കാര്യമില്ല

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ സാധിക്കാതെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. കാനഡയുമായി കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ നടക്കേണ്ടിയിരുന്ന അപ്രസക്തമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും ഇടം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പിച്ചിലെ ഈര്‍പ്പം കാരണം കളി ഉപേക്ഷിക്കപ്പെട്ടതോടെ അതു എല്ലാവരെയും ഒരുപോലെ നിരാശരാക്കുകയും ചെയ്തു.

ഇനി സൂപ്പര്‍ എട്ടിലെ മൂന്നു മല്‍സരങ്ങളാണ് ടീം ഇന്ത്യക്കു മുന്നിലുള്ളത്. ഇവയില്‍ സഞ്ജുവിനെ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യത തീരെ കുറവുമാണ്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ അരങ്ങേറുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം ഇത്തവണ നടക്കാനുമിടയില്ല. ഇതേ തുടര്‍ന്നു സഞ്ജുവിനോടു ഇന്ത്യ വിട്ട് അമേരിക്കയിലേക്കു കൂടുമാറാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

SANJU SAMSON

ചരിത്രത്തിലാദ്യമായി ഇത്തവണ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അമേരിക്കന്‍ ടീം. എല്ല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനം നടത്തിയ അവര്‍ സൂപ്പര്‍ എട്ടിലും ഇടം നേടിക്കഴിഞ്ഞു. അമേരിക്കന്‍ ടീമിലെ പകുതിയോളം താരങ്ങള്‍ ഇന്ത്യന്‍ വംശജരാണ്. മാത്രമല്ല അവരെ നയിക്കുന്നതും ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പര്‍ മൊനാന്‍ക് പട്ടേലാണ്.

ഇന്ത്യയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പല ക്രിക്കറ്റര്‍മാരും ഇതിനകം അമേരിക്കയിലേക്കു ചേക്കേറിയിരുന്നു. അവരുടെ പാത പിന്തുടര്‍ന്ന് സഞ്ജുവും ഇന്ത്യ വിടുന്നതായിരിക്കും ഉചിതമെന്നാണ് ആരാധകരുടെ അഭിപ്രായം.

സഞ്ജു സാംസണ്‍ ഇനിയും ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി കാത്തിരുന്നത് കരിയര്‍ പാഴാക്കരുത്. അമേരിക്കയിലേക്കു മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ആലോചിക്കാവുന്നതാണ്. നിലവിലെ ഫോമും കഴിവുമെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജുവിനു വളരെ എളുപ്പത്തില്‍ തന്നെ അമേരിക്കന്‍ ദേശീയ ടീമിന്റെ ഭാഗമാവാം. മാത്രമല്ല അവരുടെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ടീമിനു വേണ്ടി അധികം മല്‍സരങ്ങളിലൊന്നും കളിക്കാമെന്നു സഞ്ജു സാംസണ്‍ പ്രതീക്ഷിക്കരുത്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയാണ് അദ്ദേഹം ഈ ലോകകപ്പിനെത്തിയത്. പക്ഷെ ഐപിഎല്ലില്‍ സഞ്ജുവിനേക്കാള്‍ കുറച്ച് റണ്‍സെടുത്ത റിഷഭ് പന്തിനാണ് ടീമിലേക്കു നറുക്കുവീണത്.

ഇതെല്ലാം ഇന്ത്യയില്‍ മാത്രമേ നടക്കുകയുള്ളൂ. അമേരിക്കയാണ് ഇപ്പോള്‍ സഞ്ജുവിനു മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷന്‍. ക്രിക്കറ്റില്‍ നല്ല ഭാവിയാണ് തങ്ങള്‍ക്കുള്ളതെന്നു ലോകകപ്പില്‍ അവര്‍ തെളിയിച്ചു കഴിഞ്ഞതായും ആരാധകര്‍ കുറിക്കുന്നു.

SANJU SAMSON

ലോകകപ്പിനായി ഇന്ത്യന്‍ ടീമിനോടൊപ്പം അമേരിക്കയിലെത്തിയതിനു ശേഷം ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് സഞ്ജുവിനു കളിക്കാനായത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിലായിരുന്നു ഇത്. ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു.

ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാന്‍ സഞ്ജുവിനു കിട്ടിയ സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ ഇതു അദ്ദേഹം കളഞ്ഞുകുളിക്കുകയായിരുന്നു. ഒരേയൊരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട റിഷഭ് പന്ത് തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കസറുകയും ചെയ്തു.

ഇതാണ് ലോകകപ്പില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. സഞ്ജു ബെഞ്ചിലേക്കു ഒതുക്കപ്പെടുകയും ചെയ്തു. അഞ്ചാം നമ്പറില്‍ മോശം ഫോമില്‍ തുടര്‍ന്ന ശിവം ദുബെയ്ക്കു പകരം അദ്ദേഹം ഇലവനില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഗ്രൂപ്പുഘട്ടത്തിലെ എല്ലാ കളിയിലും ദുബെയെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലും ഇതു തുടരാനാണ് സാധ്യത.

Story first published: Sunday, June 16, 2024, 17:54 [IST]
Other articles published on Jun 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+