For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ആരാവും ഓപ്പണര്‍? ഒരു സ്ഥാനത്തില്‍ നോട്ടമിട്ട് 4 പേര്‍! സഞ്ജു വരുമോ?

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് കരുത്തുകാട്ടിയിരുന്നു. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡിനെതിരേ വമ്പന്‍ ജയത്തോടെ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കാനാവും ഇന്ത്യ ശ്രമിക്കുക. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം 9നാണ് നടക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി കരുത്ത് കാട്ടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് പല ചര്‍ച്ചകളും ഇപ്പോഴും സജീവമാണ്. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. നിലവില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയ്‌ക്കൊപ്പം യശ്വസി ജയ്‌സ്വാളാണ് ഓപ്പണിങ്ങിലിറങ്ങുന്നത്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയേക്കും.

രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവാന്‍ നാല് താരങ്ങളാണ് മത്സരിക്കുന്നത്. നിലവിലെ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി യശ്വസി ജയ്‌സ്വാളാണ്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം മികച്ച ധാരണയോടെ കളിക്കുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ആരേയും ഭയമില്ലാതെ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ജയ്‌സ്വാള്‍ കളിച്ചാല്‍ പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

ഇതിന് മുമ്പ് ടി20യില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം ജയ്‌സ്വാള്‍ നടത്തിയിട്ടുണ്ട്. അവസാന ഐപിഎല്ലിലും ജയ്‌സ്വാള്‍ മിന്നിച്ചിരുന്നു. രാജസ്ഥാന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ ഇത്തവണ പ്ലേ ഓഫിലടക്കം ഭേദപ്പെട്ട പ്രകടനം നടത്തിയ താരമാണ്. ഇപ്പോള്‍ അപ്രതീക്ഷിതമായി ഇന്ത്യ ജയ്‌സ്വാളിനെ മാറ്റുമോയെന്നതാണ് കണ്ടറിയേണ്ടത്. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ച് സ്ലോ പിച്ചാണ്. സ്പിന്നിനെതിരേ ജയ്‌സ്വാളിന് ദൗര്‍ബല്യമുണ്ട്.

rohit sharma rahul dravid

അതുകൊണ്ടുതന്നെ സംതുലിതമായ പ്ലേയിങ് 11ല്‍ സൃഷ്ടിക്കാന്‍ ജയ്‌സ്വാളിനെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറായേക്കും. വിരാട് കോലിയെ ഇന്ത്യ മൂന്നാം നമ്പറിലാണ് കളിപ്പിച്ചിരുന്നത്. ഇന്ത്യക്കായി 9 മത്സരങ്ങളിലാണ് കോലി ടി20 ഓപ്പണറായത്. ഈ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താനും കോലിക്ക് സാധിച്ചിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറായ കോലി സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. അതുകൊണ്ടുതന്നെ കോലിയെ ഓപ്പണറാക്കണമെന്ന അഭിപ്രായവും ശക്തമാണ്.

ഇന്ത്യയുടെ സീനിയര്‍ താരമായ കോലിക്ക് രണ്ട് പരിശീലക സെക്ഷനും നഷ്ടമായിരുന്നു. അയര്‍ലന്‍ഡിനെതിരേ കോലി കളിക്കില്ലെന്ന സൂചനകളുമുണ്ട്. കോലി കളിച്ചാല്‍ ഓപ്പണറായി എത്താനാണ് സാധ്യത. കോലിയും രോഹിതും ഇന്ത്യയുടെ ഓപ്പണറായാല്‍ മധ്യനിരയില്‍ ശിവം ദുബെയെ കളിപ്പിച്ച് അധിക ബൗളറുടെ സേവനം ലഭ്യമാക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. മറ്റൊരു താരം സഞ്ജു സാംസണാണ്. നേരത്തെ അയര്‍ലന്‍ഡിനെതിരേ ഓപ്പണറായിട്ടുള്ള താരമാണ് സഞ്ജു.

അര്‍ധ സെഞ്ച്വറിയോടെ ലഭിച്ച അവസരം സഞ്ജു അന്ന് മുതലാക്കുകയും ചെയ്തു. സന്നാഹ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ബംഗ്ലാദേശിനെതിരേ 1 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. മറ്റ് പ്രധാന മത്സരങ്ങളിലെല്ലാം റിഷഭ് പന്താവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരും. അക്കാരണത്താല്‍ത്തന്നെ അയര്‍ലന്‍ഡിനെതിരേ സഞ്ജുവിനെ കളിപ്പിക്കാനാണ് സാധ്യത.

ഇന്ത്യ മറ്റൊരു തന്ത്രവും പയറ്റാന്‍ സാധ്യതയുണ്ട്. റിഷഭ് പന്തിനെ ഓപ്പണറാക്കുകയെന്നതാണ് ഇന്ത്യയുടെ മറ്റൊരു നീക്കം. എന്തായാലും വലിയ സര്‍പ്രൈസുകള്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ടാകുമെന്നുറപ്പാണ്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ വമ്പന്‍ ജയം നേടിയെടുക്കേണ്ടതായുണ്ട്. അയര്‍ലന്‍ഡിനെതിരേ അത് സാധ്യമാകുമെന്ന് തന്നെ കരുതാം.

Story first published: Tuesday, June 4, 2024, 14:03 [IST]
Other articles published on Jun 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+