For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: മലയാളിയുണ്ടെങ്കില്‍ ലോകകപ്പ് നേടും! ഇതില്‍ സത്യമുണ്ടോ? സഞ്ജുവിന്റെ ക്ലാസ് മറുപടി

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും ടീമിന്റെ കിരീടവിജയത്തില്‍ പങ്കാളിയായതില്‍ വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ് മലയാളി താരം സഞ്ജു സാംസണ്‍. ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു തോല്‍പ്പിച്ചാണ് രണ്ടാം ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. മുന്‍ ലോകകപ്പുകളിലേതു പോലെ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ ഇത്തവണയും ഒരു മലയാളി താരം ടീമില്‍ ഉണ്ടായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന ഫൈനലിനു ശേഷം മലയാളി കൂടിയായ സിബി ഗോപാലകൃഷ്ണനുമായി സംസാരിക്കവെയാണ് സഞ്ജു മനസ്സ് തുറന്നത്. ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി നാലു ലോകകപ്പുകളിലാണ് ഇന്ത്യ ജേതാക്കളായത്. ഇവയിലെല്ലാം പ്ലെയിങ് ഇലവനിലോ, 15 അംഗ സ്‌കാഡിലോ ഒരു മലയാളിയെ എങ്കിലും നമുക്കു കാണാം.

SANJU SAMSON- ROHIT SHARMA

1983ല്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടിയപ്പോള്‍ മലയാളിയായ സുനില്‍ വല്‍സന്‍ സംഘത്തിലുണ്ടായിരുന്നു. അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമിലുണ്ടായിരുന്നത് മലയാളി മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തായിരുന്നു. പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അദ്ദേഹം തന്നെയാണ് പാകിസ്താനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ക്യാച്ചുമെടുത്തത്.

അതിനു ശേഷം 2011ല്‍ ധോണി തന്നെ നയിച്ച ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. പക്ഷെ ഇത്തവണ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇപ്പോഴിതാ കരിയറിലാദ്യമായി സഞ്ജു ലോകകപ്പ് ടീമിലെത്തിയതിനു പിന്നാലെ ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തിരിക്കുകയാണ്. മലയാളിയുണ്ടെങ്കില്‍ കപ്പടിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോയെന്നാണ് അഭിമുഖത്തില്‍ സഞ്ജുവിനോടു ചോദിച്ചത്.

ഇനി ഇക്കാര്യം വിശ്വസിച്ചേ പറ്റൂയെന്നായിരുന്നു ചിരിയോടെയുള്ള സഞ്ജുവിന്റെ ക്ലാസ് മറുപടി. അങ്ങനെ ആയിപ്പോയില്ലേയെന്നും സഞ്ജു പറഞ്ഞു. ഈ ലോകകപ്പ് വിജയത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വളരെ വൈകാരികമായിട്ടുള്ള ഒരു സമയവും കൂടിയാണിത്. അതിയായ സന്തോഷമാണുള്ളത്. ഇത്ര വലിയൊരു മുഹൂര്‍ത്തത്തില്‍ നമ്മളെല്ലാം ഇവിടെയുള്ളതു തന്നെ ഭാഗ്യമാണ്.

SANJU SAMSON INDIAN TEAM

നമ്മള്‍ അര്‍ഹിച്ച ലോക കിരീടം തന്നെയാണിത്. ഈ ലോകകപ്പില്‍ ജയിക്കേണ്ടിയിരുന്നതും നമ്മള്‍ തന്നെയാണ്. കുറേക്കാലമായി നമ്മള്‍ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഫൈനലിലെത്തും, അല്ലെങ്കില്‍ സെമി ഫൈനലിലെത്തും. ഈ തരത്തില്‍ കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഇത്തവണ ലോകകപ്പ് നമുക്കു തന്നെ ലഭിക്കുമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയെയും സ്‌നേഹത്തെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഈ ആരാധക പിന്തുണയെ ഞാന്‍ കാണുന്നത്. കാരണം ഞാന്‍ ഒരിക്കലും വിചാരിക്കാത്ത ഒരു കാര്യമാണിത്. നമ്മുടെ പ്രാര്‍ഥനയും ചിന്തകളുമാണ് ഏറ്റവും പവര്‍ഫുളായി വരുന്നത്.

നമ്മുടെ നാട്ടില്‍ നിന്നും ഓരോ ആളുകളും ആത്മാര്‍ഥമായി എനിക്കു വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ പോസിറ്റീവായി തന്നെ മാത്രമേ വരികയുള്ളൂ. അതിനു എല്ലാവരോടും കടപ്പാടും സന്തോഷവും അറിയിക്കുകയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് വിജയത്തിനു ശേഷം വൈകാതെ തന്നെ സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാം. ഈയാഴ്ച ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തില ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്. ശനിയാഴ്ച ഹരാരെയിലാന് ആദ്യ മല്‍സരം.

Story first published: Monday, July 1, 2024, 14:20 [IST]
Other articles published on Jul 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+