Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: മൂന്നാം നമ്പറില്ല, അഞ്ചാമനായി കസറുമോ? സഞ്ജുവിന്റെ മറുപടി ഇങ്ങനെ

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടി വരുമ്പോഴുള്ള വെല്ലുവിളിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാമനായി ഇറങ്ങിയാണ് അദ്ദേഹം മിന്നുന്ന പ്രകടനംന നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജുവിനു ഇതേ പൊസിഷന്‍ ലഭിക്കാനിടയില്ല. ടീം ലൈനപ്പ് നോക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനും താഴെ അഞ്ചാം നമ്പറായിരിക്കും അദ്ദേഹത്തിനു ലഭിച്ചേക്കുക.

അഞ്ചാമനായി ഇറങ്ങിയാല്‍ ഫിനിഷറുടെ റോള്‍ കൂടി സഞ്ജുവിനു ഏറ്റെടുക്കേണ്ടതായി വരും. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള താരം തന്നെയാണ് അദ്ദേഹം. സ്റ്റാര്‍ സ്‌പോര്‍സിന്റെ ഷോയിലാണ് ലോകകപ്പിലെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജുവിനോടു ചോദ്യം ചോദിച്ചത്. ഇതു വളരെയധികം കുഴപ്പിക്കുന്ന ചോദ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെം മറുപടി.

SANJU SAMSON

ഞങ്ങളെല്ലാം അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ബാറ്റിങ് പൊസിഷനെക്കുറിച്ച് എല്ലാവരും ആലോചിക്കുകയും ചെയ്യുന്നുണ്ട്. സഞ്ജു എവിടെയാണ് ബാറ്റ് ചെയ്യുകയെന്നതാണ് പലരുടെയും ചോദ്യം. പക്ഷെ ഇതേ പോലെ തന്നെ ഐപിഎല്ലില്‍ റോയല്‍സ് ടീമിനോടൊപ്പം കിരീടം നേടേണ്ടതും പ്രധാനമാണ്. ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഐപിഎല്ലില്‍ വിജയിക്കുകയെന്നതാണ്. കളിക്കാര്‍ ഈയൊരു ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സഞ്ജു വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള പിങ്ക് ആര്‍മി പ്ലേഓഫിനു തൊട്ടരികിലാണ്. സീസണില്‍ ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ റോയല്‍സിനു പ്ലേഓഫ് ടിക്കറ്റ് ലഭിക്കും. ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും റോയല്‍സ് ജയിച്ചുകഴിഞ്ഞു. ഒരേയൊരു മല്‍സരം മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. 16 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ജയം മാത്രമകലെയാണ് റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലെത്തുന്ന ടീമാവാനുള്ള പടയൊരുക്കത്തിലാണ് അവര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സിന്റെ രണ്ടാമത്തെ പ്ലേഓഫ് കൂടിയാവും ഇത്തവണത്തേത്. 2021ലാണ് അദ്ദേഹം നായകസ്ഥാനമേറ്റെടുത്തത്.

SANJU SAMSON

ഈ സീസണില്‍ പക്ഷെ ടീം പ്ലേഓഫിലെത്തിയില്ല. 2022ല്‍ സ്വപ്തുല്യമായ കുതിപ്പാണ് റോയല്‍സ് നടത്തിയത്. സഞ്ജുവിനു കീഴില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. ഐപിഎല്ലില്‍ സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷന്‍ മൂന്നാംനമ്പറാണ്. അദ്ദേഹം ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെയാണ്.

അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ ഈ റോള്‍ വിട്ട് അല്‍പ്പം താഴേക്കു വരുമ്പോള്‍ സഞ്ജുവിനു വെല്ലുവിളി കൂടുമെന്നുറപ്പാണ്, ആങ്കറുടെ റോളില്‍ നിന്നും ഫിനിഷറിലേക്കു അദ്ദേഹത്തിനു മാറേണ്ടതായി വരും. സഞ്ജുവിന്റെ പ്രഹരശേഷി പരിഗണിക്കുമ്പോള്‍ ഈ റോള്‍ അദ്ദേഹത്തിനു അധികം വെല്ലുവിളിയാവാന്‍ സാധ്യതയില്ല.

ലോകകപ്പില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണ്. സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണേക്കും. ഇടംകൈയന്‍ ബാറ്ററാണെന്നതു അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. മാത്രമല്ല ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും നാലും അഞ്ചും നമ്പറിലാണ് റിഷഭ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ റോളില്‍ മികച്ച പ്രകടനം നടത്തുന്നതും സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്യാന്‍ അദ്ദേഹത്തെ സഹായിക്കും.

Story first published: Thursday, May 2, 2024, 14:59 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+