For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു എല്ലാം തുലച്ചു! പുറത്തിരുന്നു കളി കാണും, സീറ്റുറപ്പിച്ച് റിഷഭ്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കയറിപറ്റുകയെന്ന മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം ഐപിഎല്ലിലെ അവസാന മല്‍സരങ്ങളില്‍ ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെയാണ് അദ്ദേഹത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്കും മങ്ങലേറ്റത്. റിഷഭ് പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.

നേരത്തേ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍ കളിച്ച് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു അവകാശവാദമുന്നയിക്കാന്‍ സഞ്ജുവിനായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം റിഷഭിനു ഏറെ പിറകിലേക്കു പോയിരിക്കുകയാണ്. ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സഞ്ജുവിനു അവസരം ലഭിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടതായി വരും. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെയാണ്. പക്ഷെ അവസാനം കളിച്ച മല്‍സങ്ങളിലെ ഫ്‌ളോപ്പ് ഷോയാണ് അദ്ദേഹത്തിന്റെ ലോകകപ്പിലെ സ്ഥാനത്തിനു തടസ്സമാവുന്നത്.

SANJU SAMSON

റോയല്‍സിനു വേണ്ടി 15 ഇന്നിങ്‌സുകളില്‍ നിന്നും 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 48.27 ശരാശരിയില്‍ 153.46 സ്‌ട്രൈക്ക് റേറ്റോടെയാണിത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഒരു സമയത്തു 65ന് മുകളില്‍ ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അവസാനമായി കളിച്ച മല്‍സരങ്ങളിലെ മോശം പ്രകടനങ്ങള്‍ സഞ്ജുവിന്റെ ശരാശരി 50നു താഴെയെത്തിക്കുകയായിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ റിഷഭാവട്ടെ 13 മല്‍സരങ്ങളില്‍ നിന്നും 40.54 ശരാശരിയില്‍ 155.40 സ്‌ട്രൈക്ക് റേറ്റില്‍ 446 റണ്‍സാണ് നേടിയത്. മൂന്നു ഫിഫ്റ്റികളാണ് അദ്ദേഹത്തിനു സ്വന്തം പേരില്‍ കുറിക്കാനായത്. റണ്‍സിന്റെയും ഫിഫ്റ്റികളുടെയുമെല്ലാം കാര്യത്തില്‍ സഞ്ജുവിനേക്കാള്‍ പിറകിലാണ് റിഷഭെന്നത് ശരി തന്നെയാണ്. എങ്കിലും ലോകകപ്പ് പ്ലെയിങ് ഇലവനില്‍ മേല്‍ക്കൈ റിഷഭിനു തന്നെയാണ്.

സീസണിലെ ആദ്യത്തെ 11 മല്‍സരങ്ങളില്‍ മാത്രമാണ് സഞ്ജുവിനു ബാറ്റിങില്‍ തിളങ്ങാനായത്. 11 മല്‍സരങ്ങളില്‍ നിന്നും 67.28 ശരാശരിയില്‍ 163.54 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 471 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. പക്ഷെ അടുത്ത നാലു ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ ഞെട്ടിക്കുന്ന ഇടിവാണ് സംഭവിച്ചത്. 15 എന്ന ദയനീയ ശരാശരിയില്‍ വെറും 60 റണ്‍സ് മാത്രമേ അവസാനത്തെ നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളൂ. 103.44 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്.

RISHABH PANT

കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 20 റണ്‍സ് സഞ്ജുവിനു തികയ്ക്കാനായിട്ടില്ല. 15 റണ്‍സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), 18 റണ്‍സ് (പഞ്ചാബ് കിങ്‌സ്), 17 റണ്‍സ് (ആര്‍സിബി, എലിമിനേറ്റര്‍), 10 റണ്‍സ് (എസ്ആര്‍എച്ച്, ക്വാളിഫയര്‍ 2) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഈ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സഞ്ജു ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു തന്നെ പറയേണ്ടിവരും.

സഞ്ജുവിന്റെ മോശം ഫോം മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ റിഷഭിനു പ്ലെയിങ് ഇലവനില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇടംകൈയന്‍ ബാറ്ററാണെന്നതാണ് റിഷഭിന്റെ ഒരു പ്ലസ് പോയിന്റ്. വലംകൈയന്‍ ബാറ്റര്‍മാര്‍ക്കു ആധിപത്യമുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ബാലന്‍സ് നല്‍കാന്‍ റിഷഭിനു കഴിയും.

നിലവില്‍ അഞ്ച്- ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യം. റിഷഭ് ഐപിഎല്ലില്‍ കളിച്ചതും ഈ പൊസിഷനിലാണ്. ഇതും അദ്ദേഹത്തിനു മേല്‍ക്കൈ നല്‍കും. സഞ്ജുവാകട്ടെ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറിലാണ് സീസണില്‍ ബാറ്റ് ചെയ്തത്.

Story first published: Saturday, May 25, 2024, 12:29 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+