For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഒറ്റ മത്സരം കളിച്ചില്ല, പക്ഷെ ഇന്ത്യയുടെ ഭാഗ്യതാരം സഞ്ജു! കാരണം അറിയാം

ബ്രിഡ്ജ്ടൗണ്‍: 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ശക്തമായ പോരാട്ടം കണ്ട ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സാണ് നേടാനായത്.

ഫൈനലില്‍ അതുവരെ ഫോമില്ലാതിരുന്ന വിരാട് കോലി ഇന്ത്യയുടെ രക്ഷകനായി. അവസാന ഓവര്‍ പന്തെറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഹീറോയായി. ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ കൈയടിയും അഭിനന്ദനവും അര്‍ഹിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും ഇന്ത്യയുടെ ഭാഗ്യതാരമെന്ന് വിളിക്കാവുന്നത് ആരെയാണ്?. അത് ഒരു മത്സരം പോലും കളിക്കാത്ത സഞ്ജു സാംസണാണ്. ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സഞ്ജു എന്തുകൊണ്ട് ഭാഗ്യതാരമാകുമെന്ന് വ്യക്തമാവും.

ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമില്‍ ഒരു മലയാളിയുണ്ടായിരുന്നു. മലയാളിയില്ലാതെ കളിച്ച ഒരു ലോകകപ്പിലും ഇന്ത്യ കപ്പ് നേടിയിട്ടില്ലെന്നതാണ് ചരിത്രം. ഈ ഭാഗ്യത്തില്‍ വിശ്വസിച്ചാണ് മനസില്ലാ മനസോടെ സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ പരിഗണിച്ചത്. ഇത് ഇന്ത്യക്ക് ഗുണകരമായി മാറിയെന്ന് ഇപ്പോള്‍ വ്യക്തം. 1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ കന്നി ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിത്തരുമ്പോള്‍ അവിടെയൊരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സുനില്‍ വല്‍സനായിരുന്നു അത്.

ഇന്ത്യന്‍ ടീമിലെ 12ാമനായ സുനിലിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ടീമിലെ ഭാഗ്യതാരമായി മലയാളിയായ സുനിലുണ്ടായിരുന്നു. എന്നാല്‍ പിന്നീടൊരു മലയാളി ലോകകപ്പ് ടീമിലേക്കെത്താന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഈ ഇടവേളയിലൊന്നും ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിച്ചില്ല. ഒടുവില്‍ 2007ല്‍ മലയാളി പേസറായി ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. പ്രഥമ ടി20 ലോകകപ്പ് എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടുമ്പോള്‍ ടീമിന്റെ മുഖശ്രീയായി ശ്രീശാന്തുണ്ടായിരുന്നു.

india with t20 wc title

ഓസ്‌ട്രേലിയക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചതിന് പിന്നില്‍ ശ്രീശാന്തിന്റെ മികവ് എടുത്തു പറയേണ്ടതായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ വിജയം തീരുമാനിച്ച ക്യാച്ച് നേടിയതും ശ്രീശാന്തായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ മൂന്ന് മലയാളികള്‍ക്ക് സാധിച്ചെങ്കിലും കളിക്കാന്‍ ഭാഗ്യം ലഭിച്ചത് ശ്രീശാന്തിന് മാത്രമാണ്.

പിന്നീട് നടന്ന ലോകകപ്പുകളില്‍ മലയാളി താരങ്ങളില്ലായിരുന്നു. ഈ ലോകകപ്പുകളിലൊന്നും ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവിലായി വീണ്ടുമൊരു മലയാളി താരത്തെ ഇന്ത്യ പരിഗണിച്ചു. അത് സഞ്ജു സാംസണായിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യ ലോകകപ്പ് നേടിയിരിക്കുന്നു. വരുന്ന ലോകകപ്പുകളിലും ഇന്ത്യ മലയാളി താരങ്ങളെ പരിഗണിക്കേണ്ടതായുണ്ട്. മലയാളി താരങ്ങളെ വളര്‍ത്താതെ ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ ഭാഗ്യം ഉണ്ടാകില്ലെന്നാണ് ചരിത്രം പറയുന്നത്.

ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സഞ്ജു സാംസണിന് ഭാഗ്യം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഏകദിന ലോകകപ്പാണ് ഇനി നടക്കാനുള്ളത്. അതില്‍ സഞ്ജു ഉള്‍പ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും ഇന്ത്യ ലോകകപ്പ് നേടാന്‍ മലയാളി സാന്നിധ്യം അത്യാവശ്യമാണെന്നാണ് മുന്‍ കണക്കുകള്‍ പറയുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ മലയാളി ഇല്ലാതെ ഇന്ത്യയൊരു ലോകകപ്പ് നേടേണ്ടിയിരിക്കുന്നു. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

എന്തായാലും ഇന്ത്യയുടെ തലയെടുപ്പുള്ള നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ലോകകപ്പ് കൂടി എത്തിയിരിക്കുകയാണ്. പല കാരണങ്ങളാല്‍ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. കിരീട നേട്ടത്തോടെ രാഹുല്‍ ദ്രാവിഡിന് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യക്കായി. ലോകകപ്പ് നേട്ടത്തോടെ വിരാട് കോലിയും രോഹിത് ശര്‍മയും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Sunday, June 30, 2024, 13:18 [IST]
Other articles published on Jun 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+