Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കളിച്ചില്ലെങ്കിലെന്താ, മുംബൈയില്‍ തകര്‍ത്താഘോഷിച്ച് സഞ്ജു; വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആഘോഷം ഇന്നലെ മുംബൈയില്‍ പൊടിപൊടിച്ചിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ വൈകിയ ടീം ഇന്നലെയാണ് നാട്ടിലേക്കെത്തിയത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഇന്ത്യന്‍ ടീം പോയത്. അതിന് ശേഷം മുംബൈയില്‍ തുറന്ന ബസില്‍ കാണികളോടൊപ്പം ഇന്ത്യന്‍ ടീം കിരീട നേട്ടം ആഘോഷിച്ചു.

അതിന് ശേഷം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വലിയ പരിപാടിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം ആഘോഷിക്കാന്‍ ഒരുക്കിയിരുന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം മതിമറന്ന് ആഘോഷിച്ചപ്പോള്‍ സഞ്ജു സാംസണും ഇന്ത്യയുടെ കിരീട നേട്ടം ആഘോഷമാക്കി. ടീം ബസിലും മുംബൈ ഗ്രൗണ്ടിലുമെല്ലാം സഞ്ജു നിറഞ്ഞുനിന്നു. മലയാളി താരം അര്‍ഷ്ദീപ് സിങ്ങിനും സൂര്യകുമാര്‍ യാദവിനുമൊപ്പം നൃത്തം ചെയ്തു. ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.

എന്നാല്‍ ആരാധകരുടെ സ്‌നേഹം സഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. മുംബൈയില്‍ സഞ്ജുവിനായും ആര്‍പ്പുവിളിക്കാന്‍ ആരാധകരുണ്ടായിരുന്നു. മലയാളി താരം ലോകകപ്പ് കിരീടത്തിന്റെ ഭാഗമായതിനെ അഭിമാനത്തോടെയാണ് കാണുന്നത്. കളിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയ്ക്കപ്പുറം വിശ്വകിരീടത്തിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 13 വര്‍ഷം കാത്തിരുന്ന ശേഷമാണ് വീണ്ടും ഇത്തരമൊരു ആഘോഷം നടത്താന്‍ ഇന്ത്യക്ക് സാധിച്ചതെന്നാണ് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്ന ലോകത്തുള്ള എല്ലാ ആരാധകരോടും നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങള്‍ സംസാരിച്ച ശേഷം ആരാധകരെ അഭിവാദ്യം ചെയ്തപ്പോഴും സഞ്ജു മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗ്യതാരമാണ് സഞ്ജു സാംസണെന്ന് പറയാം. ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോഴെല്ലാം ടീമിനൊപ്പം മലയാളി സാന്നിധ്യമുണ്ടായിരുന്നു.

india cricket t20 wc celebration

ഇത്തവണ സഞ്ജുവായിരുന്നു ടീമിലെ ഭാഗ്യതാരം. അതുകൊണ്ടുതന്നെ കളിച്ചില്ലെങ്കില്‍ത്തന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമിനുള്ളില്‍ വലിയ സ്ഥാനം ലഭിച്ചിരുന്നുവെന്ന് പറയാം. എന്തായാലും സഞ്ജുവിന് ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. ഇന്ത്യക്കായി ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് വിളി ലഭിച്ചത് തന്നെ വലിയ കാര്യമാണ്. അവസാന ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിന് കരുത്തായത്.

ഇന്ത്യന്‍ ടീം ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ മുംബൈയില്‍ ആഘോഷം നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായതോടെ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വലിയ വിമര്‍ശനം ഉയരുകയും മുംബൈയിലെ കാണികള്‍ കൂവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നിറഞ്ഞ കൈയടികളാണ് ഹാര്‍ദിക് ഏറ്റുവാങ്ങിയത്.

രോഹിത് ശര്‍മ ഹാര്‍ദിക്കിനെ പ്രശംസിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുനിന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ പേരാണ്. ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായത് ഹാര്‍ദിക്കായിരുന്നു. ഹെന്‍ റിച്ച് ക്ലാസന്റെ നിര്‍ണ്ണായക വിക്കറ്റും ഹാര്‍ദിക്കാണ് നേടിയത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഹാര്‍ദിക് കൈയടി അര്‍ഹിക്കുന്നു. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഹാര്‍ദിക്കിനെ പ്രശംസിച്ചു.

എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആരാധകര്‍ ഹാര്‍ദിക്കിനെ പ്രശംസിച്ചത്. അന്ന് കൂവല്‍ ലഭിച്ച അതേ വേദിയിലിരുന്ന് കൈയടി നേടിയത് ഹാര്‍ദിക്കിനെ സംബന്ധിച്ച് മധുര പ്രതികാരമാണ്. വിരാട് കോലിയെ മുന്നില്‍ നിര്‍ത്തി രോഹിത് ശര്‍മ അല്‍പ്പം പിന്നോട്ട് നിന്നിരുന്നു. ഇത് ശ്രദ്ധിച്ച കോലി രോഹിത്തിനെ മുന്നോട്ട് വിളിച്ച് ഇരുവരും ചേര്‍ന്ന് ഒന്നിച്ച് കപ്പുയര്‍ത്തിയത് ആഘോഷത്തിനിടെയിലെ മറക്കാനാവാത്ത നിമിഷമായി മാറി. എന്തായാലും ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാവാത്ത നേട്ടമാണിതെന്ന് നിസംശയം പറയാം.

Story first published: Friday, July 5, 2024, 7:51 [IST]
Other articles published on Jul 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+