Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിഷഭില്ല, സഞ്ജു ഉറപ്പായും വേണം! ഐറിഷ് പടയെ തീര്‍ക്കാന്‍ ഈ 11 സൂപ്പര്‍

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കുട്ടി ക്രിക്കറ്റിലെ സിംഹാസനം തേടി 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകള്‍ മാത്രമമല്ല അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുഞ്ഞന്‍ ടീമുകളും തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ്. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ ഇന്ത്യ വീണ്ടുമൊരു ലോകകപ്പാണ് സ്വപ്‌നം കാണുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു അതു സാധിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. അമേരിക്കയിലെ ന്യൂയാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് ഇന്ത്യയുടെ കന്നിയങ്കം. മികച്ച വിജയവുമായി തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. അട്ടിമറിവീരന്‍മാരായ ഐറിഷ് പടയെ ഇന്ത്യക്കു വില കുറച്ചു കാണാന്‍ കഴിയില്ല. തങ്ങളുടേതായ ദിവസം ഏതു വമ്പന്‍ ടീമിനെയും തോല്‍പ്പിക്കാനുള്ള ശേഷി അവര്‍ക്കുണ്ട്.

SANJU SAMSON

ഇത്തവണത്തെ ലോകകപ്പില്‍ സഞ്ജു സാംസണും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തിലാക്കുന്നുണ്ട്. അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ റിഷഭ് പന്തിനായിരിക്കും വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രഥമ പരിഗണനയെന്നാണ് വിവരം. എന്നാല്‍ ഐറിഷ് ടീമുമായുള്ള ആദ്യ കളിയില്‍ റിഷഭിനു പകരം സഞ്ജുവിനെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിച്ചേ തീരൂ.

ടി20 ഫോര്‍മാറ്റില്‍ അയര്‍ലാന്‍ഡിനെതിരേയുള്ള സഞ്ജുവിന്റെ മികച്ച റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ടി20യില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംംബാബ്‌വെ, അഫ്ഗാനിസ്താന്‍, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹം ഇതിനകം കളിച്ചത്.

ഇവരില്‍ സഞ്ജുവിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് അയര്‍ലാന്‍ഡിനെതിരേയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കെതിരേ 59 ശരാശരിയില്‍ 171.01 സ്‌ട്രൈക്ക് റേറ്റില്‍ 118 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടുതല്‍ റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തതും അവര്‍ക്കെതിരേ തന്നെ. മാത്രമല്ല കരിയറിലെ ഏക ഫിഫ്റ്റി താരം കുറിച്ചതും ഐറിഷ് ടീമിനെതിരേയാണ്.

77 റണ്‍സാണ് സഞ്ജു നേടിയത്. അവര്‍ക്കെതിരേയുള്ള ഈ മികച്ച റെക്കോര്‍ഡ് ലോകകപ്പില്‍ അദ്ദേഹത്തിനു നല്‍കുന്ന ആത്മവിശ്വാസം വലുതാരിയിക്കും. അതുകൊണ്ടു തന്നെ റിഷഭിനു വിശ്രമം നല്‍കി സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വരേണ്ടത് ആവശ്യമാണ്. സഞ്ജുവുള്‍പ്പെടുന്ന ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ROHIT DRAVID

ക്യാപ്റ്റന്‍ രോഹിത്തും യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെയാവും. ജയ്‌സ്വാളിനെ ഒഴിവാക്കി കോലിയെ ഓപ്പണിങിലേക്കു കൊണ്ടുവന്നെങ്കില്‍ മാത്രമേ സഞ്ജുവിനു തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പര്‍ കിട്ടൂ. പക്ഷെ അത്തരമൊരു പരീക്ഷണത്തിനു ഇന്ത്യ തുനിയാന്‍ സാധ്യതയില്ല. കോലി മൂന്നാം നമ്പറില്‍ തന്നെ തുടരുമ്പോള്‍ നാലാമനായി വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവായിരിക്കും കളിക്കുക.

അഞ്ചാം നമ്പര്‍ മാത്രമേ സഞ്ജുവിനു ലഭിക്കാനിടയുള്ളൂ. ആറാമനായി ശിവം ദുബെയാവും ക്രീസലെത്തിയേക്കുക. ഏഴാം നമ്പര്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും. എട്ടാമനായി രവീന്ദ്ര ജഡേജയുമെത്തും. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവാണ് കളിച്ചേക്കുക. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പന്തെറിയുകയും ചെയ്യും.

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, May 7, 2024, 13:42 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+