For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂപ്പര്‍ 8ല്‍ ടീം ഇന്ത്യയില്‍ അഴിച്ചുപണി, സഞ്ജുവടക്കം 3 പേര്‍ വരും! ബെസ്റ്റ് 11

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 ബെര്‍ത്തിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. രണ്ടു തുടര്‍ വിജയങ്ങളുമായി ഗ്രൂപ്പ് എയില്‍ തലപ്പത്തുള്ള ഇന്ത്യക്കു ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ സൂപ്പര്‍ എട്ടില്‍ ഇടം പിടിക്കാം. ബുധനാഴ്ച അമേരിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത അങ്കം. അതിനു ശേഷം ശനിയാഴ്ച അവസാന മല്‍സരത്തില്‍ കാനഡയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇതുവരെ കളിച്ചിട്ടുള്ള രണ്ടു മല്‍സരങ്ങളെടുത്താല്‍ ഇന്ത്യയുടെ ബാറ്റിങ് നിര കാര്യമായി ക്ലിക്കായിട്ടില്ലെന്നു കാണം.

റിഷഭ് പന്തിനെയും നായകന്‍ രോഹിത് ശര്‍മയെയും മാറ്റിനിരത്തിയാല്‍ ആരും ബാറ്റിങില്‍ കാര്യമായി തിളങ്ങിയിട്ടില്ല. അതുകൊണ്ടു സൂപ്പര്‍ എട്ടില്‍ ചില അഴിച്ചുപണികള്‍ കൂടിയേ തീരൂ. കാരണം കൂടുതല്‍ അപകടകാരികളായ ടീമുകളാണ് ഇന്ത്യയെ അവിടെ കാത്തിരിക്കുന്നത്. മാത്രമല്ല സൂപ്പര്‍ മുതല്‍ ഫൈനല്‍ വരെ ഇനിയുള്ള മല്‍സരങ്ങളെല്ലാം വെസ്റ്റ് ഇന്‍ഡീസിലാണ്. അതുകൊണ്ടു തന്നെ അവിടുത്തെ സാഹചര്യം കൂടി വിലയിരുത്തിയുള്ള ബെസ്റ്റ് ഇലവനെയാണ് ഇന്ത്യക്കു ആവശ്യം.

SANJU SAMSON

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രോഹിത്- വിരാട് കോലി സഖ്യത്തെയാണ് ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചത്. ഈ ജോടി ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ശേഷിച്ച രണ്ടു ലീഗ് മല്‍സരങ്ങളില്‍ ഈ സഖ്യം ക്ലിക്കായാലും ഇല്ലെങ്കിലും സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇവരെ മാറ്റണം. പകരം യുവതാരം യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു തിരികെ വിളിക്കണം. സൂപ്പര്‍ എട്ട് മുതലുള്ള മല്‍സരങ്ങളില്‍ രോഹിത്- ജയ്‌സ്വാള്‍ ജോടിയില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയും വേണം. കോലിക്കു തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്കു മടങ്ങിപ്പോവാം.

റിഷഭ് പന്ത് ഇപ്പോള്‍ മൂന്നാം നമ്പറിലാണ് കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും കോലി വന്നാല്‍ വഴി മാറിക്കൊടുക്കേണ്ടതായി വരും. കോലിക്കു ശേഷം നാലാം നമ്പറില്‍ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവായിരിക്കും. ടൂര്‍ണമെന്റില്‍ ഇനിയും തിളങ്ങിയിട്ടില്ലെങ്കിലും സൂര്യയെ ടി20 ഫോര്‍മാറ്റില്‍ മാറ്റിനിര്‍ത്തുക അസാധ്യമാണ്. സൂര്യക്കു ശേഷം അഞ്ചാമനായാണ് റിഷഭിനു കളിക്കേണ്ടതായി വരിക. ഈ റോള്‍ അദ്ദേഹത്തിനു സുപരിചതവുമാണ്.

ആറാമനായി കളിക്കേണ്ടത് മലയാളി താരം സഞ്ജു സാംസണാണ്. റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും അദ്ദേഹത്തിനു ലഭിക്കുക. ശിവം ദുബെയ്ക്കാണ് സഞ്ജു വരുന്നതോടെ സ്ഥാനം നഷ്ടമാവുക. ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ദുബെയെ ബൗളിങില്‍ ഇന്ത്യ ഉപയോഗിക്കുകയും ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ മികച്ച ബാറ്ററായ സഞ്ജു തന്നെയാണ് ഇലവനിലേക്കു വരേണ്ടത്.

ടോപ് ഓര്‍ഡറില്‍ മാത്രമല്ല ലോവര്‍ ഓര്‍ഡറിലും ബാറ്റ് ചെയ്യാനുള്ള ശേഷി സഞ്ജുവിനുണ്ട്. അദ്ദേഹത്തിനു ശേഷം ഏഴാംനമ്പറില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. എട്ടാം നമ്പറില്‍ കളിക്കേണ്ടത് അക്ഷര്‍ പട്ടേലാണ്. ഇതോടെ പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയ്ക്കു പുറത്തിരിക്കേണ്ടി വരും. ടി20യില്‍ ബാറ്റും ബോളും കൊണ്ട് ജഡ്ഡുവിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അക്ഷര്‍.

INDIA

വിന്‍ഡീസിലെ പിച്ചുകള്‍ ടേണ്‍ ലഭിക്കുന്നതും സ്പിന്നര്‍മാരെ തുണയ്ക്കുന്നതുമാണ്. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്കു വരേണ്ടതുണ്ട്. കുല്‍ദീപ് വന്നാല്‍ പേസര്‍മാരില്‍ ഒരാള്‍ തെറിക്കും. മുഹമ്മദ് സിറാജിനെ ഇന്ത്യക്കു ഒഴിവാക്കാം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇടംകൈയന്‍ സീമര്‍ അര്‍ഷ്ദീപ് സിങുമാണ് പേസാക്രണത്തിനു ചുക്കാന്‍ പിടിക്കുക.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, June 11, 2024, 16:28 [IST]
Other articles published on Jun 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+