For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവും ജയ്‌സ്വാളും വരണം, ഇവര്‍ വേണ്ട! ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ 11 ഇതാ

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാന്‍ പരീക്ഷ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനയില്‍ മഴമാറി നിന്ന മത്സരത്തില്‍ 47 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 134 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഇതോടെ 47 റണ്‍സിന്റെ ത്രില്ലിങ് ജയം ഇന്ത്യക്ക് സ്വന്തം. സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ബംഗ്ലാദേശാണ്.

നാളെയാണ് ഈ മത്സരം. അഫ്ഗാനെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം അനിവാര്യമാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് കാട്ടുമ്പോഴും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മാറ്റം അത്യാവശ്യമാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യ എവിടെയാണ് മാറ്റം വരുത്തേണ്ടത്?. ഈ മാറ്റങ്ങളോടെ പ്ലേയിങ് 11 ഇറക്കിയാല്‍ കൂടുതല്‍ കരുത്താവും. ഇന്ത്യയുടെ സാധ്യതാ 11 പരിശോധിക്കാം.

ഓപ്പണിങ്ങില്‍ ഇനിയും രോഹിത്തിനേയും കോലിയേയും പിന്തുണക്കുന്നത് മണ്ടത്തരമാണ്. രണ്ട് പേര്‍ക്കും മികവിനൊത്ത് ഉയരാനാവുന്നില്ല. ഇതോടെ പവര്‍പ്ലേയിലെ ഇന്ത്യയുടെ സ്‌കോര്‍ വേഗം ഒച്ചിഴയുന്നതുപോലെയാകുന്നു. അതുകൊണ്ടുതന്നെ ഇതില്‍ ഒരു മാറ്റം അനിവാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരം വളരെ നിര്‍ണ്ണായകമായതിനാല്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ പിഴവുകളെല്ലാം നികത്തേണ്ടതായുണ്ട്.

ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കും. ഭയമില്ലാതെ ജയ്‌സ്വാള്‍ കടന്നാക്രമിച്ചാല്‍ രോഹിത് ശര്‍മയുടെ സമ്മര്‍ദ്ദവും ഇത് കുറക്കും. ഇതോടെ പ്രകടനം മെച്ചപ്പെടാനും സാധ്യതകളേറെയാണ്. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കണം. കോലിക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ മൂന്നാം നമ്പര്‍ തന്നെയാണ് ബെസ്റ്റ്. നിലവില്‍ റിഷഭ് പന്ത് മൂന്നാം നമ്പറിലാണ് കളിക്കുന്നത്.

rohit sharma

എന്നാല്‍ ജയ്‌സ്വാള്‍ ഓപ്പണറാവുമ്പോള്‍ ടോപ് ഓഡറിലെ ഇടം കൈയന്റെ പ്രശ്‌നത്തിന് പരിഹാരമാവും. അതുകൊണ്ടുതന്നെ റിഷഭിനെ നാലാം നമ്പറില്‍ കളിപ്പിക്കാം. മധ്യ ഓവറുകളില്‍ കടന്നാക്രമിക്കാന്‍ റിഷഭ് പന്തിന് കഴിവുണ്ട്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. ആദ്യ മത്സരങ്ങളില്‍ ഫ്‌ളോപ്പായ സൂര്യ ഇപ്പോള്‍ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് കരുത്താവുന്നുണ്ട്. അഫ്ഗാനെതിരേ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ ടീം ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത് സൂര്യയാണ്.

വരുന്ന മത്സരങ്ങളിലും സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ആറാം നമ്പറില്‍ ശിവം ദുബെ വേണ്ട. അമേരിക്കയ്‌ക്കെതിരേ തിളങ്ങിയത് മാറ്റിനിര്‍ത്താന്‍ ദുബെ ടീമിന് ഉപകാരമില്ലാത്ത താരമാണ്. ബൗളിങ്ങിലും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയെ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കണം. അവസരം അര്‍ഹിച്ചിട്ടും ഇതുവരെ സഞ്ജുവിനെ കളിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ സഞ്ജുവിന് സീറ്റ് നല്‍കാതിരിക്കുന്നത് അനീതിയാവും.

ഏഴാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കണം. വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടുന്നു. രവീന്ദ്ര ജഡേജയെ ഇന്ത്യ പുറത്തിരുത്തണം. ഇതുവരെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചിട്ടില്ല. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ കളിക്കണം. ഓള്‍റൗണ്ട് ഷോയോടെ മികവ് കാട്ടാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് തുടരണം. ചൈനാമാന്‍ സ്പിന്നര്‍ക്ക് നിര്‍ണ്ണായക റോള്‍ ടീമിലുണ്ട്.

പേസ് നിരയാണ് ഇന്ത്യയുടെ ശക്തി. മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും തുടരണം. രണ്ട് പേരും അഫ്ഗാനെതിരേ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ ഈ പ്ലേയിങ് 11നെ പരിഗണിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.

Story first published: Friday, June 21, 2024, 10:39 [IST]
Other articles published on Jun 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+