For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു മൂന്നാമന്‍, ഈ 3 സീനിയേഴ്‌സ് വേണ്ട; ലോകകപ്പിന് ശേഷം ഇന്ത്യക്ക് ഈ ടി20 11 ബെസ്റ്റ്

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ 8ലേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാല്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് നിലവിലെ പ്രകടനം മതിയാകില്ല. ബാറ്റിങ് നിര മികച്ച പ്രകടനം നടത്താത്ത പക്ഷം ഇന്ത്യക്ക് മുന്നോട്ടുള്ള കുതിപ്പ് പ്രയാസകരമാകുമെന്ന് ഉറപ്പാണ്. ഈ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നുറപ്പാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായാല്‍ അടിമുടി മാറ്റം ഉറപ്പാണ്.

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടേയും ടി20യിലെ കരിയറിന് ഈ ലോകകപ്പോടെ വിരാമമായേക്കും. ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് ടി20 11 പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്‍/റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാള്‍ വരണം. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാളിന് സീറ്റുറപ്പായും നല്‍കണം. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജയ്‌സ്വാള്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ട്.

എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രധാന ഓപ്പണറായി ജയ്‌സ്വാള്‍ വേണം. റുതുരാജും ശുബ്മാനും നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് പേരിലൊരാളെ ഫോം വിലയിരുത്തി ഓപ്പണറാക്കണം. മൂന്നാം നമ്പറിലേക്ക് സഞ്ജു സാംസണെ കൊണ്ടുവരണം. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് സഞ്ജു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് കഴിവുണ്ട്.

എന്നാല്‍ വേണ്ടത്ര പിന്തുണ ടീമില്‍ നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിനെ പരിഗണിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് ടീമിലുണ്ടെങ്കിലും സഞ്ജുവും ബെഞ്ചിലിരിപ്പാണ്. കൂടുതല്‍ അവസരം സഞ്ജു അര്‍ഹിക്കുന്നുണ്ട്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് കഴിവുണ്ട്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ ഗംഭീറുമായി അടുത്ത ബന്ധമുള്ള താരങ്ങളിലൊരാളാണ്.

virat kohli rohit sharma

രോഹിത് ശര്‍മയും വിരാട് കോലിയും ഈ ലോകകപ്പോടെ ടി20യില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ടതാണ്. രണ്ട് പേരും സീനിയര്‍ താരങ്ങളാണ്. ടി20യില്‍ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുത്ത് ടെസ്റ്റില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അഞ്ചാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കണം. പ്രധാന വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭിന് നല്‍കണം. സഞ്ജു സാംസണ്‍ മികച്ച ഫീല്‍ഡറായതിനാല്‍ റിഷഭിനെ കീപ്പറാക്കുന്നതാണ് നല്ലത്.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി റിഷഭിന് നല്‍കുന്നതാണ് നല്ലത്. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വേണ്ടത്. ടീമിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാകണം. നായകനെന്ന നിലയില്‍ ഹാര്‍ദിക് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. ടി20യില്‍ മികച്ച ക്യാപ്റ്റനാവാനുള്ള എല്ലാ മികവും പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനുണ്ട്. ശിവം ദുബെ ടീമില്‍ വേണ്ട. ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷ് അയ്യരെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടതാണ്.

ഏഴാം നമ്പറില്‍ നിന്ന് രവീന്ദ്ര ജഡേജയെ ഒഴിവാക്കണം. അക്ഷര്‍ പട്ടേലിനെ ഈ സ്ഥാനത്ത് കൂടുതല്‍ പരിഗണിക്കണം. സ്പിന്‍ സ്‌പെഷ്യലിസ്റ്റായി കുല്‍ദീപ് യാദവിനെ ടി20യില്‍ പിന്തുണക്കേണ്ട. രവി ബിഷ്‌നോയിയെ കൂടുതല്‍ അവസരം നല്‍കി ഇന്ത്യ പിന്തുണക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ പേസ് നിരയില്‍ ബുംറ തുടരണം. കാരണം ബുംറയെപ്പോലെ മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ കുറവാണ്. അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ പിന്തുണക്കണം.

ഇടം കൈയന്‍ പേസറെന്ന നിലയില്‍ അര്‍ഷ്ദീപ് മികവ് കാട്ടുന്നു. മുഹമ്മദ് സിറാജിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ കളിപ്പിക്കേണ്ട. ടെസ്റ്റിലും ഏകദിനത്തിലുമാണ് താരം കൂടുതല്‍ മികവ് കാട്ടുന്നത്. ഇന്ത്യ മൊഹ്‌സിന്‍ ഖാനെ ടി20 ടീമിലേക്ക് കൊണ്ടുവരണം. പേസ് നിരയില്‍ ബാക്കപ്പായി ഹര്‍ഷിത് റാണയെ കൊണ്ടുവരാവുന്നതാണ്. ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ് എന്നിവരെയെല്ലാം ബാക്കപ്പ് താരങ്ങളായി ഇന്ത്യ ടി20യില്‍ പിന്തുണക്കേണ്ടതാണ്.

Story first published: Thursday, June 13, 2024, 20:54 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+