For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയുടെ സീനിയേഴ്‌സ് ചതിക്കും, ഇനി വിശ്വസിക്കരുത്; വിമര്‍ശിച്ച് മഞ്ജരേക്കര്‍

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരം കളിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുകയാണ്. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ മത്സരം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ താരസമ്പന്നമാണ്. മികച്ച സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ വലിയ കിരീട പ്രതീക്ഷ ഇത്തവണ ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അവസാന ടി20 ലോകകപ്പായിരിക്കും ഇത്.

കൂടാതെ ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇത്തവണ കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യവുമെല്ലാം ശക്തമാവുമ്പോള്‍ ഇന്ത്യ സീനിയര്‍ താരങ്ങളെ വിശ്വസിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സീനിയേഴ്‌സിനെ വിശ്വസിച്ചാല്‍ കപ്പടിക്കാനാവില്ലെന്നാണ് സഞ്ജയ് പറയുന്നത്.

'സെലക്ടര്‍മാര്‍ ഇന്ത്യയുടെ താരങ്ങളായി വിരാട് കോലിയേയും രോഹിത് ശര്‍മയേയുമാണ് പ്രതിഷ്ടിക്കുന്നത്. വിരാട് കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നത് അസാധ്യമായ കാര്യമാണ്. നിലവില്‍ ഇന്ത്യ കോലി, രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിലേക്കെത്താന്‍ നിര്‍ബന്ധിതരാവുകയാണ്. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണ്ട. ഇന്ത്യ സീനിയേഴ്‌സിനെ വിശ്വസിച്ചാണ് ഇതുവരെ കളിച്ചത്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഇത്തവണ അതിന് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം' മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നീ ലോകോത്തര താരങ്ങളുണ്ട്. വലിയ അനുഭവസമ്പത്തും റെക്കോഡും അവകാശപ്പെടാന്‍ സാധിക്കുന്നവരാണ് ഈ താരങ്ങള്‍. എന്നാല്‍ ഐസിസി ട്രോഫിയിലെ നിര്‍ണ്ണായകമായ മത്സരങ്ങളില്‍ ഇവര്‍ക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. അവസാന ഐസിസി ടൂര്‍ണമെന്റുകള്‍ നോക്കിയാല്‍ ഈ ദൗര്‍ബല്യം ഇന്ത്യയെ വേട്ടയാടിയിരുന്നതായി കാണാനാവും. അതുകൊണ്ടുതന്നെ ഇത്തവണ യുവതാരങ്ങള്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്.

virat kohli

ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രധാന പ്രശ്‌നം ഇടം കൈയന്‍മാര്‍ക്കെതിരേ പതറുന്നതാണ്. പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദി, ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട്, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ഇന്ത്യയെ വിറപ്പിക്കുന്ന ഇടം കൈയന്‍ പേസര്‍മാരാണ്. ഇത്തവണയും ഇതേ ദൗര്‍ബല്യം ഇന്ത്യയെ വേട്ടയാടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ കൂടുതല്‍ മികവ് കാട്ടണം. വിരാട് കോലിയെ ഓപ്പണറാക്കുന്നത് മണ്ടത്തരമാവും.

രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി എത്തണം. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. പവര്‍പ്ലേയില്‍ കസറിയടിക്കാന്‍ ജയ്‌സ്വാളിനാവും. കോലി പതിയെ ഫോമിലേക്കെത്തി റണ്‍സുയര്‍ത്തുന്ന താരമാണ്. ഈ ശൈലി പവര്‍പ്ലേയില്‍ വലിയ ഗുണം ചെയ്യുന്നതല്ല. അതേ സമയം ജയ്‌സ്വാള്‍ ക്രീസില്‍ നിന്നാല്‍ മത്സരഫലം മറ്റൊരു തലത്തിലേക്കാവും. ആദ്യത്തെ ആറ് ഓവറുകള്‍ക്കൊണ്ടുതന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.

അതുകൊണ്ടുതന്നെ കോലിയെ ഓപ്പണറാക്കിയാല്‍ അതിന്റെ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടതായി വരും. കോലി ഓപ്പണറാവുകയും പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുകയും ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ രോഹിത്, ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടര്‍ന്നേക്കും. ഇടത്, വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ഓപ്പണര്‍ റോളില്‍ വേണം.

ഇന്ത്യ വലിയ സാഹസത്തിന് മുതിര്‍ന്നേക്കില്ല. നിലവിലെ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് നടത്താന്‍ ഇന്ത്യ തയ്യാറായേക്കില്ലെന്ന് തന്നെ വിലയിരുത്താം. ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ഇത്തവണ മികച്ച മുന്നൊരുക്കത്തോടെയാണ് ലോകകപ്പിനിറങ്ങുന്നത്. ഇത് ഫലം കാണുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, June 1, 2024, 11:36 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+