Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കപ്പുയര്‍ത്താന്‍ സഞ്ജുവും! കിടു ടീമുമായി ഇന്ത്യ, 15 അംഗ ടീം തയ്യാര്‍

ന്യൂഡല്‍ഹി: ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ വളരെ ശക്തമായ 15 അംഗ സ്‌ക്വാഡിനെയാണ് ലോകകപ്പിനു ഇന്ത്യ അയക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാര്‍ഥന പോലെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചുവെന്നതാണ് ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം. ഇതാദ്യമായാണ് സീനിയര്‍ ടീമിനു വേണ്ടി അദ്ദേഹം ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നത്. സഞ്ജുവിനെക്കൂടാതെ റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഫിനിഷിങില്‍ ഇന്ത്യയുടെ പുതിയ താരോദയമായിരുന്ന റിങ്കു സിങ് 15 അംഗ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് നിരാശാജനകം. സ്റ്റാന്റ്‌ബൈ താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. റിങ്കുവിനെ ഒഴിവാക്കിയതൊഴിച്ചാല്‍ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

SANJU SAMSON

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന കിടിലന്‍ പ്രകടനമാണ് ലോകകകപ്പ് കളിക്കുകയെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. റോയല്‍സിനായി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 161 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ ഇതിള്‍പ്പെടും. 70ന് മുകളില്‍ ശരാശരിയും സഞ്ജുവിനുണ്ട്. റിഷഭ്, സഞ്ജു, രാഹുല്‍ എന്നിവര്‍ തമ്മിലായിരുന്നു വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രധാന മല്‍സരം. ഒടുവില്‍ രാഹുലിന്റെ ചീട്ട് കീറി സഞ്ജുവും റിഷഭും ലോകകപ്പിനു ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ തുടങ്ങി നേരത്തേ പ്രതീക്ഷിക്കപ്പെട്ട കളിക്കാരെല്ലാം ടീമിന്റെ ഭാഗമാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹാര്‍ദിക്കിനു പകരം റിഷഭിനെ ലോകകപ്പില്‍ വൈസ് കാപ്റ്റന്‍ ആക്കിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് കാപ്റ്റനായ അദ്ദേഹത്തെ ലോകകപ്പിലും ഇതേ റോളില്‍ നിലനിര്‍ത്തി.

ROHIT DRAVID

രോഹിത്, കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക്കിനെക്കൂടാതെ ദുബെ, ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. സ്പിന്‍ ബൗളിങില്‍ ചഹലിനക്കെൂടാതെ മറ്റൊരാള്‍ കുല്‍ദീപ് യാദവാണ്. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശുഭ്മന്‍ ഗില്‍, റിങ്കുസിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Story first published: Tuesday, April 30, 2024, 16:10 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+