Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയെ തഴയും, രോഹിത് കളിക്കും! മൂന്നാമന്‍ യുവതാരം- എല്ലാം തീരുമാനിച്ചു?

അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ദൈനിക് ജാഗ്രണിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററായ അഭിഷേക് ത്രിപാഠിയാണ് ടീമിനെക്കുറിച്ച് ചില സുപ്രധാനമായ കാര്യങ്ങള്‍ എക്‌സിലൂടെ പുറത്തുവിട്ടത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ് നടക്കുക. ഇതിനു മുമ്പുള്ള ടി20 പരമ്പരകളെ ടൂര്‍ണമെന്റി്‌ന്റെ തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചു അത്ര മികച്ചതായിരുന്നില്ല. ഗ്രൂപ്പുഘട്ടം കടന്നെങ്കിലും സെമി ഫൈനലില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. അടുത്ത തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക.

ROHIT DRAVID

രോഹിത് ശര്‍മ അടുത്ത ടി20 ലോകകപ്പില്‍ കളിക്കില്ലെന്നും ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടീമിനെ നയിക്കുകയെന്നുമായിരുന്നു നേരത്തേ വന്ന സൂചനകള്‍. എന്നാല്‍ രോഹിത് തന്നെയാവും ടി20 ലേകകപ്പിലും ഇന്ത്യന്‍ ക്യാപ്റ്റനെന്നാണ് അഭിഷേക് ത്രിപാഠി എക്‌സില്‍ കുറിച്ചിരിക്കുന്നത്. രോഹിത് ക്യാപ്റ്റനായി തന്നെ തുടരുമെങ്കിലും മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഇന്ത്യ ഒഴിവാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍. പക്ഷെ വിരാട് കോലിക്കു ടീമില്‍ ഇടം ലഭിക്കില്ല. അഞ്ചു സെലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, മൂന്നു ബിസിസിഐ ഒഫീഷ്യലുകള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ശുഭ്മന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും വരവോടെ വിരാടിനു ടീമില്‍ സ്ഥാനം ലഭിക്കാന്‍ പോവുന്നില്ല. ഈ വിഷയത്തില്‍ വിരാടുമായി ബിസിസിഐ സംസാരിക്കുമെന്നും ത്രിപാഠി എക്‌സില്‍ കുറിച്ചു.

ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക ഗില്‍, ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാളായിരിക്കും. കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെയാണ് ബിസിസിഐയ്ക്കു താല്‍പ്പര്യമെന്നും ത്രിപാഠി ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും മൂന്നാമനായി കളിച്ചത് ഇഷാനായിരുന്നു. ആദ്യത്തെ രണ്ടു കളിയിലും ഫിഫ്റ്റിയടിച്ച അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തിരുന്നു.

VIRAT KOHLI

ടി20 ലോകകപ്പില്‍ നായകസ്ഥാനത്തു തന്നെ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ബിസിസിഐ ഉറപ്പ് നല്‍കണമെന്നു രോഹിത് ആഗ്രഹിച്ചിരുന്നതായും അക്കാര്യത്തില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ ധാണയിലെത്തിയിരുന്നതായും അഭിഷേക് ത്രിപാഠി പറയുന്നു.

2024ലെ ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍സി തനിക്കു നല്‍കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഇപ്പോള്‍ തന്നെ തീരുമാനിക്കണമെന്നാണ് രോഹിത് ആഗ്രഹിച്ചത്. തുടര്‍ന്നാണ് അദ്ദേഹം തന്നെ ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കട്ടെയെന്നു ബിസിസിഐ തീരുമാനിച്ചതെനിനും ത്രിപാഠി എക്‌സില്‍ കുറിച്ചു.

ടി20 ലോകകപ്പില്‍ സ്ഥാനമുണ്ടാവില്ലെന്നു ഉറപ്പായതോടെ വിരാട് കോലിയുടെ അത്യുജ്ജ്വലമായ ടി20 കരിയര്‍ നിരാശാജനകമായി അവസാനിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. അവസാനത്തെ നാലു ടി20 ലോകകപ്പുകളില്‍ രണ്ടിലും ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ഒരു എഡിഷനിലാവട്ടെ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു. 2022ലെ ടി20 ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 100നടുത്ത് ശരാശരിയില്‍ കോലിയുടെ സമ്പാദ്യം 296 റണ്‍സായിരുന്നു.

Story first published: Friday, December 1, 2023, 13:26 [IST]
Other articles published on Dec 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+