Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത് ബാധ്യത! വിരമിക്കൂ; ഹാര്‍ദിക് നയിക്കട്ടെ-സഞ്ജുവും ജയ്‌സ്വാളും ഓപ്പണിങ്

നോര്‍ത്ത്‌സൗണ്ട്: ടി20 ലോകകപ്പിലെ രോഹിത് ശര്‍മയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ബംഗ്ലാദേശിനെതിരേ പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോര്‍ നേടാതെ രോഹിത് നിരാശപ്പെടുത്തി. 11 പന്തില്‍ 23 റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. 3 ഫോറും 1 സിക്‌സുമാണ് രോഹിത് നേടിയത്. ഷക്കീബ് അല്‍ ഹസനെ സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ച രോഹിത്തിന് പിഴച്ചപ്പോള്‍ അനായാസ ക്യാച്ച് നല്‍കി മടങ്ങുകയാണ്. ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും രോഹിത്തിന് മികവ് കാട്ടാനായിട്ടില്ല.

ഇപ്പോഴിതാ രോഹിത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ ടീമിന്റെ ബാധ്യത രോഹിത്താണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് വിരമിക്കണമെന്നും വരുന്ന മത്സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ഒന്നും ചെയ്യുന്നില്ല. രോഹിത് കാരണം പ്രതിഭയുള്ളവര്‍ പുറത്തിരിക്കുകയാണ്. രോഹിത് ടി20 ടീമിലേക്ക് തിരിച്ചെത്തിയത് വലിയ അബദ്ധമായെന്നും ആരാധകര്‍ പറയുന്നു.

രോഹിത് ശര്‍മയെ പുറത്തിരുത്തി സഞ്ജു സാംസണേയും യശ്വസി ജയ്‌സ്വാളിനേയും ഇന്ത്യ ഓപ്പണര്‍മാരാക്കണം. രണ്ട് യുവ പ്രതിഭകളും അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും രോഹിത് കാരണം തഴയപ്പെടുകയാണ്. രോഹിത്തിനെ പ്രായം തളര്‍ത്തുന്നു. അതുകൊണ്ടുതന്നെ രോഹിത് യുവതാരങ്ങള്‍ക്കായി സ്വയം വഴിമാറിക്കൊടുക്കണം. ഗൗതം ഗംഭീറിനെ രോഹിത് മാതൃകയാക്കണം. ടീമിന് ബാധ്യതയായി തുടരരുതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ മത്സരം വരാന്‍ പോവുകയാണ്. ഇതേ പ്രകടനംകൊണ്ട് പോയാല്‍ നാണംകെടുമെന്നും ടീമില്‍ മാറ്റം വരുത്താന്‍ രോഹിത് തയ്യാറാവാത്തതാണ് പ്രശ്‌നമെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. രോഹിത്തിന് അടുത്തൊന്നും ടി20യില്‍ മികവ് കാട്ടാനായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി നേടിയ ശേഷം കളിച്ച മത്സരങ്ങളെല്ലാം ഫ്‌ളോപ്പാണ്. ഐപിഎല്ലിലും രോഹിത് ദുരന്തമായിരുന്നു. കോലി ഐപിഎല്ലില്‍ മികവ് കാട്ടിയിരുന്നു.

sanju samson

എന്നാല്‍ രോഹിത് 2020ന് ശേഷം ഐപിഎല്ലില്‍ ഫ്‌ളോപ്പ് മാനാണ്. എന്നിട്ടും ഇന്ത്യ ടി20യില്‍ രോഹിത്തിനെ കളിപ്പിക്കുന്നത് അനീതിയാണ്. രോഹിത് കാരണം റിങ്കു സിങ്ങിനെപ്പോലെ മികച്ച താരങ്ങള്‍ പുറത്തിരിക്കേണ്ടി വരികയാണ്. രോഹിത്തിന് പകരം ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം ഉറപ്പായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. സഞ്ജു സാംസണെ ഇന്ത്യ വീണ്ടും വീണ്ടും തഴയുന്നതില്‍ ആരാധകര്‍ നിരാശരാണ്.

സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ കളിപ്പിക്കാതിരുന്ന സഞ്ജുവിന് ബംഗ്ലാദേശിനെതിരേ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിലും തഴയപ്പെട്ടതോടെ രോഹിത്തിനെതിരേ ആരാധക രോഷം ശക്തമാണ്. യശ്വസി ജയ്‌സ്വാള്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നോക്കൗട്ട് മത്സരത്തിലടക്കം ജയ്‌സ്വാള്‍ തിളങ്ങിയിരുന്നു.

എന്നിട്ടും ജയ്‌സ്വാളിന് അവസരം നല്‍കാത്തത് അനീതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. മോശം ഫോമിലായിരുന്ന വിരാട് കോലി ബംഗ്ലാദേശിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്തി പ്രതീക്ഷ നല്‍കി. പഴയ ക്ലാസിക് ഷോട്ടുകളടക്കം കളിച്ച കോലി 28 പന്തില്‍ 37 റണ്‍സെടുത്താണ് മടങ്ങിയത്. 1 ഫോറും 3 സിക്‌സും കോലി പറത്തി. കോലിയുടെ ഈ പ്രകടനം ഇന്ത്യക്ക് വരുന്ന മത്സരത്തിലും പ്രതീക്ഷ നല്‍കുന്നു. ഓസ്‌ട്രേലിയക്കെതിരേ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

രോഹിത് ശര്‍മയുടേയും രാഹുല്‍ ദ്രാവിഡിന്റേയും തീരുമാനപ്രകാരം ഓപ്പണിങ്ങിലിറങ്ങിയ കോലിയില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം കണ്ടത് ഇന്നാണ്. ഇപ്പോഴും ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. വരുന്ന മത്സരങ്ങളില്‍ ഇത് തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.

Story first published: Saturday, June 22, 2024, 21:23 [IST]
Other articles published on Jun 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+