Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പാകിസ്താന്‍ ദുര്‍ബലര്‍, രോഹിത്ത് വിശ്രമിക്കട്ടെ! ഇന്ത്യ സഞ്ജുവിനെ ഓപ്പണറാക്കൂ

ന്യൂയോര്‍ക്ക്: ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കിയിരുന്നത് അമേരിക്കയ്‌ക്കെതിരായ പാകിസ്താന്റെ പ്രകടനത്തിലേക്കാണ്. പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാര്‍ അമേരിക്കയെ തകര്‍ക്കുമെന്ന് കരുതിയിരിക്കവെയാണ് എല്ലാവരേയും ഞെട്ടിച്ച് അമേരിക്ക പാക് പടയെ അട്ടിമറിച്ചത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് അമേരിക്കയുടെ കിടിലന്‍ ജയം. ഇതോടെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശമാണ് നഷ്ടമായത്.

പാകിസ്താന് അമേരിക്കയോട് പോലും ജയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ അനായാസ ജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ രണ്ടാം നിര ടീമുമായി ഇറങ്ങിയാലും പാകിസ്താനെ തകര്‍ക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റിരുന്നു. ഇന്ത്യ രോഹിത്തിന് വിശ്രമം അനുവദിച്ചാലും പ്രശ്‌നമല്ലെന്നും പാകിസ്താന്‍ ദുര്‍ബലരാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

രോഹിത് പരിക്കോടെ കളിക്കുകയും പരിക്ക് ഗുരുതരമാവുകയും ചെയ്താല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ രോഹിത്തിന് വിശ്രമം നല്‍കണമെന്നാണ് ആരാധകരും പറയുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് ആരാധകര്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും ഓപ്പണര്‍മാരാവണം. സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നത് അനീതിയാണ്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജു ഫ്‌ളോപ്പായെങ്കിലും അവസരം അര്‍ഹിക്കുന്നു. യശ്വസി ജയ്‌സ്വാളും അവസരം അര്‍ഹിക്കുന്ന താരമാണ്. ഐപിഎല്ലില്‍ നോക്കൗട്ടിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ജയ്‌സ്വാളിനായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ജയ്‌സ്വാളിനെയും കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിയെ ഇന്ത്യ ഓപ്പണറായി പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധക പക്ഷം.

india cricket

ഐപിഎല്ലില്‍ ഓപ്പണറായി തിളങ്ങിയ കോലിക്ക് ഇന്ത്യയുടെ ഓപ്പണറെന്ന നിലയിലേക്ക് വരുമ്പോള്‍ സ്വാഭാവിക ശൈലി മാറ്റേണ്ടി വരുന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ കളിച്ചാല്‍ മതി. മധ്യനിരയില്‍ സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല.

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കാം. നിലവില്‍ മൂന്നാം നമ്പറിലാണ് ഇന്ത്യ റിഷഭിനെ പരിഗണിക്കുന്നത്. അഞ്ചാം നമ്പറില്‍ റിഷഭ് കളിക്കുന്നതാണ് പാകിസ്താനെതിരേ നല്ലത്. ആറാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാം. ഹാര്‍ദിക്കിന്റെ ആദ്യ മത്സരത്തിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായക റോളാണുള്ളത്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കും.

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജയുടെ പ്രകടനവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവ് കളിക്കണം. ചൈനാമാന്‍ സ്പിന്നറെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരേ കുല്‍ദീപിനെ കളിപ്പിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഒമ്പതാം നമ്പറില്‍ അര്‍ഷ്ദീപ് സിങ് കളിക്കണം. ഇടം കൈയന്‍ പേസര്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണ്ടത് അനിവാര്യമാണ്.

10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും 11ാം നമ്പറില്‍ മുഹമ്മദ് സിറാജും കളിക്കണം. ഇന്ത്യ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൂന്ന് പേസര്‍മാരുമായിത്തന്നെ മുന്നോട്ട് പോകുന്നതാണ് ടീമിന് ഗുണം ചെയ്യുക. ന്യൂയോര്‍ക്കിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കും. മികച്ച സ്വിങ് പിച്ചിലുണ്ട്. അതുകൊണ്ടുതന്നെ മികച്ച ലൈന്‍ കണ്ടെത്തിയാല്‍ പേസര്‍മാര്‍ക്ക് മാച്ച് വിന്നര്‍മാരാവാന്‍ സഹായിക്കുന്ന പിച്ചാണ് ന്യൂയോര്‍ക്കിലുള്ളത്.

Story first published: Friday, June 7, 2024, 8:59 [IST]
Other articles published on Jun 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+