Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത് മെസി ആരാധകനോ? ആഘോഷങ്ങളെല്ലാം ഒരുപോലെ! വീഡിയോ വൈറല്‍

മുംബൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കിയത്. ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഇന്ത്യയുടെ കിരീട നേട്ടത്തോടെ എലൈറ്റ് ക്ലബ്ബിലേക്കാണ് രോഹിത് ശര്‍മ പേര് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യക്കായി ലോകകപ്പ് നേടുന്ന മൂന്നാമത്തെ നായകനായി രോഹിത് മാറി. കപില്‍ ദേവ്, എംഎസ് ധോണി എന്നിവരോടൊപ്പം ഇതിഹാസ നായകസ്ഥാനത്തേക്ക് വളരാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് പല കാരണങ്ങളാല്‍ ഈ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന് കപ്പുമായി യാത്രയയപ്പ് നല്‍കാനായി എന്നതാണ് എടുത്തു പറയേണ്ടത്.

മറ്റൊരു കാര്യം ലോകകപ്പോടെ ടി20യില്‍ നിന്ന് വിരമിക്കാന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കുമായി. ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വലിയ ആഘോഷമാണ് നടത്തിയത്. ഇപ്പോഴിതാ ഈ ആഘോഷങ്ങളെല്ലാം അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയപ്പോള്‍ ലയണല്‍ മെസി ആഘോഷിച്ചതുപോലെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ കിടന്ന മെസി മൈതാനത്ത് അടിക്കുകയാണ് ചെയ്തത്. മെസി അര്‍ജന്റീന കപ്പ് നേടിയപ്പോള്‍ സമാനമായി ചെയ്തിരുന്നു. കൂടാതെ കിരീടം ഏറ്റുവാങ്ങി സഹതാരങ്ങളിലേക്ക് മെസി എത്തിയത് പതിയെ ചാടി ചാടിയാണ്. അതുപോലെ തന്നെയാണ് രോഹിത് ശര്‍മയും ചെയ്തിരിക്കുന്നത്. ലോകകപ്പ് കിരീടം ഏറ്റുവാങ്ങി അദ്ദേഹം പതിയെ ചാടി ചാടിയാണ് സഹതാരങ്ങളുടെ അടുത്തേക്ക് എത്തിയത്.

rohit sharma

സഹതാരങ്ങളുടെ മധ്യത്തിലെത്തി കപ്പ് ആവേശത്തോടെ ഉയര്‍ത്തുന്നതില്‍ പോലും സാമ്യത കാണാനാവും. ഇൗ വീഡിയോയാണ് കൂടുതല്‍ വൈറലായി മാറിയിരിക്കുന്നത്. ഇതിന് ശേഷവും രോഹിത് മെസിയെ അനുകരിച്ചു. അത് പിറ്റേ ദിവസത്തെ ആദ്യ പ്രഭാതത്തിലെ സംഭവമാണ്. ലോകകപ്പിന് ശേഷമുള്ള ആദ്യ പ്രഭാതത്തില്‍ മെസി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് വളരെ വൈറലാവുകയും ചെയ്തു.

ഇപ്പോള്‍ ലയണല്‍ മെസി ചെയ്തതുപോലെ രോഹിത് ശര്‍മയും പ്രഭാതത്തില്‍ ലോകകപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്നാല്‍ ലോകകപ്പ് കെട്ടിപ്പിടിച്ചല്ല തൊട്ടടുത്ത ടേബിളില്‍ ലോകകപ്പ് ഇരിക്കുന്ന തരത്തിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതും മെസിയെപ്പോലെ തന്നെയാണ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും രോഹിത് ശര്‍മക്ക് ലോകകപ്പ് കിരീടമെന്ന വലിയ സ്വപ്‌നം സ്വന്തം ക്യാപ്റ്റന്‍സിയില്‍ സ്വന്തമാക്കാനായി.

വിരാട് കോലി പല തവണ സെമിയിലും ഫൈനലിലും വീണപ്പോഴും രോഹിത് ശര്‍മ ഒടുവില്‍ സ്വപ്‌ന നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കപ്പിലേക്കെത്തിച്ച രോഹിത് ശര്‍മ അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യക്ക് സ്വന്തം മണ്ണില്‍ തലകുനിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം കടം വീട്ടാന്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി.

ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുമെന്ന് കരുതിയിടത്തുനിന്നാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു സമയത്ത് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഡെത്തോവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ ജയം നേടിയെടുത്തിരിക്കുകയാണ്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത കിരീട നേട്ടമാണിതെന്ന് നിസംശയം പറയാം.

Story first published: Monday, July 1, 2024, 11:18 [IST]
Other articles published on Jul 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+