For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 4 സിക്‌സ്, 2 ഫോര്‍, നെറ്റ്‌സില്‍ ഹാര്‍ദിക്കിനെ തീര്‍ത്ത് രോഹിത്! ഇത്ര കലിപ്പോ?

ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരേ മിന്നുന്ന വിജയത്തിനു കച്ചമുറുക്കുകയാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തിനായി എല്ലാ തയ്യാറെടുപ്പുകളും ടീം ഇന്ത്യ നടത്തിക്കഴിഞ്ഞു. ഇതിനിടെ രോഹിത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ വെടിക്കെട്ട് നടത്താന്‍ താന്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് നെറ്റ്‌സില്‍ ഹിറ്റ്മാന്‍ കാണിച്ചുതന്നത്.

വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നെറ്റ്‌സില്‍ രോഹിത് ശരിക്കും പഞ്ഞിക്കിട്ടതായാണ് വിവരം. സിക്‌സറുകള്‍ വാരിക്കൂട്ടിയ അദ്ദേഹം ഹാര്‍ദിക്കിനെ നന്നായി കൈകാര്യം ചെയ്തു. നാലു സിക്‌സറുകളും രണ്ടു ഫോറുമാണ് ഹാര്‍ദിക്കിനെതിരേ നെറ്റ്‌സില്‍ രോഹിത് പറത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ റുഷിയെന്ന മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചിരിക്കുന്നത്. ഇതില്‍ എത്ര മാത്രം ആധികാരികതയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ROHIT SHARMA

എന്നാല്‍ നെറ്റ്‌സില്‍ ഹാര്‍ദിക്കിനെതിരേ രോഹിത് ബാറ്റ് ചെയ്തുവെന്നത് ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിനെതിരേ വെടിക്കെട്ട് ബാറ്റിങ് നെറ്റ്‌സില്‍ രോഹിത് കാഴ്ചവച്ചിട്ടുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. കാരണം ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഈ ലോകകപ്പിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ബാറ്റര്‍മാര്‍ക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. ബൗളര്‍മാരാണ് ടൂര്‍ണമെന്റില്‍ കൈയടി വാങ്ങുന്നത്. അതുകൊണ്ടു തന്നെ സീനിയര്‍ താരങ്ങളായ രോഹിത്, വിരാട് കോലി എന്നിവരില്‍ നിന്നെല്ലാം മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഇന്ത്യക്കു ആവശ്യമാണ്. മികച്ച ബാറ്റിങ് ടെക്‌നിക്കും അനുഭവസമ്പത്തുമുള്ള ബാറ്റര്‍മാര്‍ക്കു മാത്രമേ ഈ ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവന്‍ രോഹിത്തിലും കോലിയിലുമായിരിക്കും.

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെ രോഹിത്തിന്റെയും ഹാര്‍ദിക്കിന്റെയും ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി ഹാര്‍ദിക്ക് ഈ റോള്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ തികച്ചും അസംപൃതനായതിനാല്‍ തന്നെ ഹാര്‍ദിക്കുമായി ഒത്തുപോവാന്‍ രോഹിത്തിനു ബുദ്ധിമുട്ടുമായിരുന്നു.

HARDIK PANDYA

കളിക്കളത്തിലും നെറ്റ്സിലുമെല്ലാം ഇവര്‍ തമ്മിലുള്ള ഭിന്നിപ്പും പ്രകടമായിരുന്നു. മാത്രമല്ല രോഹിത്തിനും ഹാര്‍ദിക്കിനും കീഴില്‍ മുംബൈ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളും ഉടലെടുത്തിരുന്നു. ഇവയെല്ലാം കളിക്കളത്തില്‍ മുംബൈയ്ക്കു തിരിച്ചടിയാവുകയും ചെയ്തു. പ്ലേഓഫില്‍ കടക്കാനായില്ലെന്നു മാത്രമല്ല പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു മുംബൈ പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പിണക്കവും അഭിപ്രായഭിന്നതകളുമെല്ലാം മറന്നാണ് രോഹിത്തും ഹാര്‍ദിക്കും ഇപ്പോള്‍ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ ഒന്നിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക്ക്. തന്റേതായ ദിവസങ്ങളില്‍ തനിച്ചു മല്‍സരം ജയിപ്പിക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

ലോകകപ്പിലും ഹാര്‍ദിക്ക് ഇതാവര്‍ത്തിക്കുകയാണെങ്കില്‍ രോഹിത്തിനു കന്നി ഐസിസി ട്രോഫി സമ്മാനിക്കാന്‍ സാധിക്കുകയും ചെയ്യും. ബംഗ്ലാദേശിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഏക സന്നാഹ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഹാര്‍ദിക്കിനായിരുന്നു. ഹാട്രിക്ക് സിക്‌സറുകളടക്കം 20 ബോളില്‍ പുറത്താവാതെ 40 പ്ലസ് റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

Story first published: Wednesday, June 5, 2024, 9:42 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+