T20 World Cup 2024: ഇന്ത്യ പന്ത് ചുരണ്ടിയോ? ഇന്‍സമാമിനെ പൊരിച്ച് രോഹിത്; തകര്‍പ്പന്‍ മറുപടി
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയക്കുതിപ്പ് തുടരുകയാണ്. തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യ ഇന്ന് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ പോവുകയാണ്. ഇന്ത്യ പ്രധാന മത്സരങ്ങളിലെല്ലാം ആവേശ ജയമാണ് നേടിയത്. പാകിസ്താനേയും ഓസ്‌ട്രേലിയയേയും ഇന്ത്യ തോല്‍പ്പിച്ചു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഈ മത്സരത്തില്‍ ഇന്ത്യ പന്ത് ചുരണ്ടിയെന്ന ആരോപണം മുന്‍ പാകിസ്താന്‍ നായകനായ ഇന്‍സമാം ഉല്‍ ഹഖ് ഉയര്‍ത്തിയിരുന്നു.
ഇന്ത്യയുടെ ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങാണ് പന്ത് ചുരണ്ടല്‍ നടത്തിയതെന്നാണ് ഇന്‍സമാം ആരോപിച്ചത്. 15ാം ഓവറില്‍ പോലും റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുവെന്നും ഇതിന് കാരണം പന്ത് ചുരണ്ടുന്നതാണെന്നുമാണ് ഇന്‍സമാം ആരോപിക്കുന്നത്. ഇപ്പോഴിതാ ഇന്‍സമാമിന് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എത്തിയിരിക്കുകയാണ്. ഇന്‍സമാമിന് ബുദ്ധിയില്ലേയെന്നാണ് രോഹിത് ചോദിക്കുന്നത്. 'എന്താണ് ഇതിനൊക്കെ മറുപടി പറയേണ്ടത്.
ഇവിടുത്തെ സാഹചര്യത്തില്‍ വിക്കറ്റ് വരണ്ടതാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായി റിവേഴ്‌സ് സ്വിങ് ലഭിക്കും. എല്ലാ ടീമിന്റെ ബൗളര്‍മാര്‍ക്കും ഇതേ സ്വിങ് ലഭിക്കുന്നുണ്ട്. ബുദ്ധി ഉപയോഗിക്കേണ്ടത് നന്നായിരിക്കും. ഏത് സാഹചര്യത്തിലാണ് പന്തെറിയുന്നതെന്നതും മത്സരം നടക്കുന്നതെന്നും മനസിലാക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമല്ല മത്സരം നടക്കുന്നത്. ഇത്രയേ പറയാനുള്ളൂ' വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് മറുപടിയായി രോഹിത് പറഞ്ഞു.
ഇന്‍സമാം പറഞ്ഞത് പ്രകാരം 15 ഓവറില്‍ ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറുമെല്ലാം ലഭിക്കണമെങ്കില്‍ 13ാം ഓവറില്‍ത്തന്നെ പന്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടാവണം. അല്ലാതെ ഇങ്ങനെ പന്തെറിയാനാവില്ലെന്നാണ് ഇന്‍സമാം പറയുന്നത്. ജസ്പ്രീത് ബുംറക്ക് സ്വിങ് ലഭിക്കാന്‍ കാരണം അവന്റെ ബൗളിങ് ആക്ഷനാണ്. മറ്റാര്‍ക്കും ഇങ്ങനെ ലഭിക്കില്ലെന്നാണ് ഇന്‍സമാം പറയുന്നത്. എന്നാല്‍ പിച്ച് വളരെ വ്യത്യസ്തമായതാണ്. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ച് തികച്ചും വ്യത്യസ്തമാണ്.
രണ്ട് പിച്ചിലും കൂടുതല്‍ ആധിപത്യം ബൗളര്‍മാര്‍ക്കാണ്. പ്രതീക്ഷിക്കാത്ത ബൗണ്‍സും സ്വിങ്ങും വേഗവും പിച്ചിലുണ്ടാവും. ഇതില്‍ ബൗളര്‍ക്കെതിരേ ആരോപണം ഉയര്‍ത്തുന്നത് ശരിയല്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പാക് ടീം പുറത്താവുകയും ചെയ്തിരുന്നു. ഇതിന്റെ നിരാശ പാകിസ്താന്‍ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുണ്ട്. ഇതാണ് ഇന്ത്യക്കെതിരായ ആരോപണമായി ഉയരുന്നത്.

ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും കസറുന്നുണ്ട്. രണ്ട് പേരും ന്യൂബോളില്‍ മികച്ച പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ കുതിപ്പിന്റെ ശക്തി. അതുകൊണ്ടുതന്നെ ഇവരെ അപമാനിക്കുന്ന തരത്തിലേക്ക് മുന്‍ പാകിസ്താന്‍ താരങ്ങള്‍ രംഗത്തെത്തുന്നത് അസൂയകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ ഇത്തവണ സൂപ്പര്‍ പേസര്‍മാരെയടക്കം ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇറങ്ങിയത്.
അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ അമേരിക്കയോടടക്കം പാകിസ്താന്‍ തോറ്റു. ഇതോടെ വലിയ നാണക്കേടും ടീമിന് നേരിടേണ്ടി വന്നു. പാകിസ്താന്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നായകന്‍ ബാബര്‍ അസമിനെതിരേയടക്കം വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ബാബര്‍ ടീമിനെതിരേയും പിസിബിക്കെതിരേയും പറഞ്ഞതോടെ താരത്തിനെതിരേ നടപടിയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും പാകിസ്താന്‍ ടീം നാണംകെട്ട് പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീം ശക്തമായ കുതിപ്പാണ് ടി20 ലോകകപ്പില്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ ആരാധകരും താരങ്ങളുമെല്ലാം കടുത്ത നിരാശയിലാണെന്ന് പറയാം. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം ഉയരുന്നത്. എന്തായാലും ഇന്‍സമാമിന്റെ ആരോപണം ഇതിനോടകം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications