For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ആദ്യം ഓസീസ്, പിന്നാലെ ഇംഗ്ലണ്ട്; 2 കണക്കും തീര്‍ത്തു! രോഹിത് വിതുമ്പി, വീഡിയോ

കഴിഞ്ഞ രണ്ടു ലോകകപ്പുകളിലുമേറ്റ ഹൃദയഭേദകമായ പരാജയങ്ങള്‍ക്കു ഇത്തവത്തെ ടി20 ലോകകപ്പില്‍ പകരം വീട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരാഴ്ചയ്ക്കിടെ രണ്ടു കണക്കുകളാണ് ഇന്ത്യന്‍ ടീം തീര്‍ത്തിരിക്കുന്നത്. അതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വികാരധീനനായി കണ്ണുനീര്‍ തുടയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ ഗംഭീര ജയത്തിനു ശേഷം ടീമംഗങ്ങള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങവെ രോഹിത് തനിച്ചിരിക്കുന്നതും കൈകൊണ്ട് മുഖം തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ വിരാട് കോലി രോഹിത്തിനെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രോഹിത്തിനെ സംബന്ധിച്ച് ഇതു ഒരു മധുരപ്രതികാരം കൂടിയാണ്. കാരണം 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ഇന്ത്യയേറ്റു വാങ്ങിയിരുന്നു. അന്നു ഡഗൗട്ടില്‍ കണ്ണുനീര്‍ വാര്‍ത്ത രോഹിത്തിനെ ആശ്വസിപ്പിച്ചത് കോച്ച് രാഹുല്‍ ദ്രാവിഡും ടീമംങ്ങളുമായിരുന്നു. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ക്കൂടി രോഹിത് വളരെയധികം വികാരധീനനായി കാണപ്പെട്ടിരുന്നു.

ROHIT SHARMA

നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ഇത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലേക്കു മുന്നേറിയ ഇന്ത്യക്കു കപ്പിനരികെ പിഴച്ചു. ഓസ്‌ട്രേലിയക്കു മുന്നില്‍ കളി മറന്ന ഇന്ത്യക്കു കൈയെത്തുംദൂരത്ത് കപ്പ് നഷ്ടമാവുകയായിരുന്നു. അന്നു ഫൈനലിനു ശേഷവും രോഹിത് വളരെ ദുഖിതനായാണ് കാണപ്പെട്ടത്.

ഗ്രൗണ്ട് വിടുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുകയും ചെയ്തിരുന്നു. അന്നത്തെ പരാജയം തനിക്കു ഇപ്പോഴു ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും അതൊരു ദുസ്വപ്‌നം പോലെയാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും രോഹിത് പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

സെമിക്കു ശേഷം വികാരധീനായി ഇരിക്കുന്ന രോഹിത് ശര്‍മ, വീഡിയോ കാണാം

ക്യാപ്റ്റനെന്ന നിലയില്‍ തന്നെ വേട്ടയാടുന്ന രണ്ടു തോല്‍വികള്‍ക്കും ഈ ടൂര്‍ണമെന്റില്‍ രോഹിത്ത് പകരം ചോദിച്ചിരിക്കുകയാണ്. തന്നെ കരയിച്ച രണ്ടു ടീമുകളെയും കപ്പില്ലാതെ അദ്ദേഹം നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തു. ആദ്യം ഓസ്‌ട്രേലിയയൊണ് ഇന്ത്യക്കു ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ എട്ടിലെ അവസാന കളിയില്‍ ഓസീസിനെ 24 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഈ പരാജയം ഓസീസിന്റെ സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയും ചെയ്തു.

അടുത്ത ഊഴം ഇംഗ്ലണ്ടിന്റേതായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ തന്നെ കരയിച്ച ഇംണ്ടിനോടു അതേ നാണയത്തില്‍ രോഹിത് പകരം വീട്ടുകയായിരുന്നു. തങ്ങളെ നിഷ്പ്രഭരാക്കി ഫൈനലിനേക്കു മുന്നേറിയ ഇംഗ്ലണ്ടിനെ ഇത്തവണ ഇന്ത്യയും വാരിക്കളയുകയായിരുന്നു. പൊരുതാന്‍ പോലും സാധിക്കാതെ ഇംഗ്ലണ്ട് വീണപ്പോള്‍ 68 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്.

INDIAN TEAM

ഇനി സൗത്താഫ്രിക്ക മാത്രമാണ് ഇന്ത്യക്കും കപ്പിനുമിടയിലുള്ളത്. ഫൈനലില്‍ അവരെയും തീര്‍ത്ത് ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

അതേസമയം, ഇംഗ്ലണ്ടുമായുള്ള സെമിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് രോഹിത് കാഴ്ചവച്ചത്. പതിവുപോലെ വിരാട് കോലിയെ (9) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും രോഹിത്തിന്റെ (57) അഗ്രസീവ് ഇന്നിങ്‌സ് ടീമിനെ രക്ഷിക്കുകയായിരുന്നു. 39 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവും (47) മിന്നിച്ചതോടെ ഇന്ത്യ ഏഴു വിക്കറ്റിനു 171 റണ്‍സന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ വെറും 103 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയും ചെയ്തു.

Story first published: Friday, June 28, 2024, 9:54 [IST]
Other articles published on Jun 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+