For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യന്‍ ടീമില്‍ രോഹിത് സ്ഥാനമര്‍ഹിച്ചില്ല! അതിലും ഭേദം രാഹുല്‍, ഈ കാരണം

ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഐസിസി ചാംപ്യന്‍ഷിപ്പാണിത്. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പിലും കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലും അദ്ദേഹമാണ് ടീമിനെ നയിച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായപ്പോള്‍ ഏകദിന ലോകപ്പില്‍ ഫൈനലിലും കാലിടറുകയായിരുന്നു.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ വീണ്ടും ടീം ഇന്ത്യയെ രോഹിത് നയിക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഓപ്പണറായി രോഹിത് ടീമില്‍ കളിക്കണമോയെന്ന കാര്യം പോലും സംശയമാണ്. ഐപിഎല്ലിലെ കഴിഞ്ഞ കുറച്ചു സീസണുകളിലായുള്ള ഹിറ്റ്മാന്റെ ബാറ്റിങ് പ്രകടനം തന്നെയാണ് ഇതിന്റെ കാരണം.

ROHIT SHARMA

കഴിഞ്ഞ അഞ്ചു ഐപിഎല്‍ സീസണുകളെടുത്താല്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പം രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെയധികം പരിതാപകരം തന്നെയാണ്. ഇത്രയും മോശം സ്‌ട്രൈക്ക് റേറ്റുള്ള മറ്റൊരു ഓപ്പണര്‍ അഞ്ചു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ ഇല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതു തന്നെയാണ് ടി20 ലോകകപ്പ് ടീമില്‍ ക്യാപ്റ്റന്‍സി മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.

2019ലെ ഐപിഎല്‍ മുതല്‍ കുറഞ്ഞത് 1500 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്തിട്ടുള്ള ഓപ്പര്‍മാരെയെടുത്താല്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് രോഹിത്തിനു തന്നെയാണ്. വെറും 130.5 മാത്രമാണ് ഹിറ്റ്മാന്റെ സ്‌ട്രൈക്ക് റേറ്റ്. ശരാശരിയാവട്ടെ 25.83 മാത്രം. ഇത്തവണത്തെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ കെഎല്‍ രാഹുല്‍ പോലും സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തേക്കാള്‍ മുകളിലാണ്. 132.8 സ്‌ട്രൈക്ക് റേറ്റാണ് രാഹുലിന്റേത്. ശരാശരി 49.83 ആണ്. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയ അദ്ദേഹം അതിനു മുമ്പ് പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു.

ROHIT SHARMA

രോഹിത്, രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള മറ്റൊരു ഓപ്പണര്‍ ഇന്ത്യയുടെ മുന്‍ താരവും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനുമായ ശിഖര്‍ ധവാനാണ്. മോശം സ്‌ട്രൈക്ക് റേറ്റ് കാരണമാണ് അദ്ദേഹം നേരത്തേ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ടത്. എന്നാല്‍ അതിനേക്കാള്‍ മോശം സ്‌ട്രൈക്ക് റേറ്റുള്ള രോഹിത്താണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകനെന്നതാണ് രസകരമായ കാര്യം. 2019 മുതല്‍ നോക്കിയാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് ടീമുകള്‍ക്കായാണ് ധവാന്‍ ബാറ്റ് വീശിയത്. 132.9 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. ശരാശരി 38.72 ആണ്.

മോശം സ്‌ട്രൈക്ക് റേറ്റുള്ള ഓപ്പണര്‍മാരുടെ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു പേരും ഇന്ത്യക്കാരാണെങ്കില്‍ നാലാമത്തെയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ്. 135.8 സ്‌ട്രൈക്ക് റേറ്റും 33.10 ശരാശരിയുമാണ് ഡികോക്കിന്റേത്.

ഈ സീസണില്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനമെടുത്താല്‍ 13 മല്‍സരങ്ങളില്‍ നിന്നും 29.08 ശരാശരിയില്‍ 145.41 സ്‌ട്രൈക്ക് റേറ്റില്‍ 349 റണ്‍സാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒരു സെഞ്ച്വറി മാത്രമേ രോഹിത്തിനു എടുത്തുകാണിക്കാനുള്ളൂ. ഒരു കളിയില്‍ ഡെക്കാവുകയും ചെയ്തു. വരാനിരിക്കുന്ന ലോകകപ്പില്‍ യശസ്വി ജയ്‌സ്വാളിനോടൊപ്പമായിരിക്കും ഹിറ്റ്മാന്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക.

Story first published: Sunday, May 12, 2024, 15:42 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+